നെല്ലിക്കുത്ത് ആലി മുസ്‌ലിയാർ(ഖ.സി)
ഇന്ന് ഫെബ്രുവരി 02 1922 ഫെബ്രുവരി 2 ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ വെച്ച് ആയിരുന്നു ആലി മുസ്ല്യാരെ തൂക്കിലെറ്റിയത്. ____________________________________________ നെല്ലിക്കുത്ത് ആലി മുസ്‌ലിയാർ ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കേരളത്തിലെ മലബാർ കേന്ദ്രമാക്കി അരങ്ങേറിയ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ നേതൃനിരയിലുണ്ടയിരുന്ന പ്രമുഖ ഖാദിരിയ്യ സൂഫിയും, ഇസ്ലാമികപണ്ഡിതനുമായിരുന്നു +------+-------+-------+-------+------+-------+----------+ *ജീവിതരേഖ* ഏറനാട് താലൂക്കിൽ ഇപ്പോഴത്തെ മഞ്ചേരി നഗരസഭയുടെ കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്‌ലിയാർ 1864 ൽ ജനിച്ചു. മലബാറിലെ പ്രമുഖ സൂഫി വര്യനായിരുന്ന സയ്യിദ് അലവിയുടെ പിന്തുടർച്ചക്കാരിൽ പെട്ട എരിക്കുന്നൻപാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ, മഖ്ദൂം കുടുംബത്തിൻറെ പിന്തുടർച്ചക്കാരിൽ പെട്ട ഒറ്റകത്ത് ആമിന എന്നിവരാണ് മാതാപിതാക്കൾ മാതാവിൻറെ കുടുംബ വഴി അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതരാലും, ഖാസിമാരാലും പ്രസിദ്ധമായിരുന്നു. മാതാമഹൻ ഒറ്റകത്ത് മമ്മദു മുസ്ലിയാർ മുടിക്കോട് ഖാസി(ന്യായാധിപൻ) യായി പ്രശസ്തിയാർജ്ജിച്ചിരുന്നു. . മാതാപിതാക...