ടിപ്പു സുൽത്താൻ
എഡി 1753-ല്‍ മൈസൂരില്‍ ജനനം. പിതാവ് ഹൈദരലി. പിതാവ് ആര്‍ക്കാട്ടിലെ വിഖ്യാതനയ ആത്മീയഗുരു ടിപ്പുസുല്‍താന്‍ ആലിയ എന്ന ശൈഖിന്റെ മുരീദായിരുന്നു. മകന് ഗുരുവിന്റെ പേര് നല്‍കി. മതശിക്ഷണത്തില്‍ വളര്‍ത്തി. അഞ്ചു ഭാഷയും രാഷ്ട്രീയവും യുദ്ധതന്ത്രവും യൗവ്വനമാവുമ്പോഴേക്ക് ടിപ്പു വശമാക്കി. 1782 ഡിസംബര്‍ 12-ന് പിതാവ് മരിച്ചതോടെ പിതാവിന്റെ രാജപദവിയിലേറി. ഡെച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ ഇവര്‍ മൂവരും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതത് നാടുവാഴികളെ തകര്‍ത്ത് വിദേശ ഭരണം ഉറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പിതാവിന്റെ മരണം. തല്‍സമയത്ത് പൊന്നാനിയിലെ പട്ടാളക്യാമ്പിലായിരുന്ന ടിപ്പു നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പിതാവിന്റെ മരണ വസ്വിയത് കിട്ടി. അതിലിങ്ങനെ വായിക്കാം : …. ഞാന്‍ എന്റെ രാഷ്ട്രത്തെ ഇതാ നിന്നെ ഏല്‍പിക്കുന്നു…. ഔറം ഗസീബിന്റെ മരണാനന്തരം ഭാരതത്തിന് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലാതായിരിക്കുന്നു. വിദേശികളുടെ പോരാട്ടത്തിന്റെ നൃത്തരംഗമായിരിക്കുന്ന ഈ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ അമുസ്‌ലിംകള്‍ക്ക് സാധ്യമല്ല. ഇന്നാട്ടിനെ വിപത്ഘട്ടങ്ങളില്‍ നിന്ന് പരിരക്ഷി...