Posts

Showing posts from April, 2017
*2017,ഏപ്രില്‍,29,ശനി,* *SSF സ്ഥാപക ദിനം* ========================= തീ ചൂളയിലേക്കായിരുന്നു പിറന്നു വീണത്‌.അനിവാര്യതയുടെ അവസാന താളും മറിഞ്ഞു പോയ വല്ലാത്ത ഒര് കലാ സന്ധിയായിരുന്നുവത്രേ അത്.വഹാബി വിദ്യാര്‍ത്ഥി സംഘടനയില്‍ സന്തോഷം പങ്കിട്ടവര്‍ക്ക് സുന്നി വിദ്യാര്‍ത്ഥി കൂട്ടായ്മയോട് അലര്‍ജി.അകത്ത് നിന്നും പുറത്തു നിന്നും പാര പണിതവര്‍. പക്ഷെ..ബാല്യ കൌമാരങ്ങളിലെ അസാമാന്യ വളര്‍ച്ച കണ്ട് ആലോസരപ്പെട്ടവരും സ്വാഭാവികം.ധൈഷനികതയുംആത്മാര്‍ത്ഥതയും മുഖമുദ്രയായപ്പോള്‍ SSF ന്‍റെ വളര്ച്ചാകാലംസാകൂതം നോക്കി നിന്നു.സമരാഭാസങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ സംഘടനയുടെ മുദ്രാവാക്യങ്ങള്‍ക്ക് പ്രേക്ഷകരേറി.1970 ജൂണ്‍ 16 ന് പുറത്തിറങ്ങിയ " സുന്നീ ടൈംസില്‍ "വിദ്യാര്‍ത്ഥികളെ നമുക്ക് സംഘടിക്കാം എന്ന ഇസ്മായില്‍ വഫയുടെ ലേഘനത്തില്‍ തുടങ്ങി വാദപ്രതിവാദങ്ങളുടെ നൈരന്തര്യതയില്‍ ചുട്ടെടുത്ത് എഴുപത്തിമൂന്നില്‍ എത്തിയപ്പോഴേക്കും ജാമിഅ നൂരിയ്യയുടെ മടിത്തട്ടിലേക്ക് പിറന്ന്‍ വീഴുകയായിരുന്നു.കാമ്പസുകളില്‍ പേക്കൂത്തുകള്‍ അരങ്ങു തകര്‍ക്കുന്നു.പൂമാലകള്‍ക്ക് പകരം ഗുരു മുഖത്തേക്ക് കല്ലും തെറിയും പതിക്കുന്നു.ഘരാവോയും പടിപ്പുമുടക...
*ഇസ്റാഅ് : ശാസ്ത്രീയ വിശകലനം* *ബഷീർ ഫൈസി വെണ്ണക്കോട്* ഇസ്റാഅ്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ സംഭവമാണ്. ശാരീരിക പ്രയാണമായിരുന്നു അത്. സ്വപ്ന യാത്രയോ ആത്മീയ യാത്രയോ ആയിരുന്നില്ല. ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് തന്നെ അത് ഗ്രഹിക്കാം. “മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വായിലേക്ക് തന്റെ ദാസനെ രാത്രിയില്‍ (അല്‍പ്പസമയത്തില്‍) നടത്തിയ ഒരുവന്റെ വിശുദ്ധി (പ്രകടിപ്പിക്കുന്നു)”. ഇതാണ് ഖുര്‍ആന്റെ പ്രസ്താവം. സ്വപ്നത്തില്‍ ഒരാളെ കറക്കിയെങ്കില്‍ അതിന് പ്രസ്താവ യോഗ്യത എവിടെ? എല്ലാവര്‍ക്കും നിത്യേന അനുഭവപ്പെടുന്നതല്ലെ ഈ കറക്കം. ഒരു അസാധാരണ സംഗതി പറയുമ്പോഴല്ലേ സുബ്ഹാന്‍ എന്ന പദം ഉപയോഗിക്കാറുള്ളത്. (ആശ്ചര്യപ്രകടനത്തിന്റെ ഒരു അനിശ്ചിതപദമാണ് സുബ്ഹാന്‍ എന്നത്). കുറഞ്ഞ സമയം കൊണ്ട് ആയിരം കിലോമീറ്റര്‍ സ്വപ്ന യാത്ര ചെയ്യുകയെന്നത് ആശ്ചര്യകരമല്ല. അത് പറയാന്‍ സുബ്ഹാന്‍ പ്രയോഗിക്കുകയുമില്ല. ഖുര്‍ആനില്‍ പ്രസ്താവിച്ച ഈ പ്രയാണം നുബുവ്വത്തിന് ശേഷമായിരുന്നു. അല്‍ഹാതമീസ്വൂഫി പറയുന്നത് നബി(സ്വ)ക്ക് ആകെ മുപ്പത് തവണ ഇസ്റാഅ് ഉണ്ടായിട്ടുണ്ട് എന്നാണ്. നുബുവ്വത്തിന്റെ മുമ്പായിരുന്നു ഇസ്റാഅ് എന്നു പറയുന്ന ചില റിപ്പോ...
✨💐സുഭാഷിതം💐✨4⃣2⃣0⃣ 👉സിംഹത്തിൻറെ സത്കാരം👈 🔶🔷🔶🔷🔶🔷🔶🔷🔶 نقل أنه (إبراهيم بن أدهم) مع أصحاب له كان في سفر ، فوصلو إلى الكهف ، وكان هناك حطب كثير ، قالو نبيتُ هنا ، ونلهب نارًا وفعلوا واستضاؤوا بضوئها ، وشرعوا يأكلون الخبز اليابس الذي كان معهم ، وإبراهيم رحمة الله عليه كان مشغولا بِالصَّلاة ، فقال بعضهم ليت لنا لحما حلالا نشويه على هٰذه النار. فسلم إبراهيم رحمه الله ، وقال إنّ الله تعالى قادر على أنْ يرزقكم هنا لحما حلالا ، فقال هذا ، واشتغل بِالصَّلاة ، فسمعوا صياح الأسد يصيح ويجيئ إليهم ، ويسوق حارا وحشيّا ، فأمسكوا الحمار ، وذبحوه وشووه ، والأسد ينظر إليهم... (تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ١٤٠) 🔷🔶🔷🔶🔷🔶🔷🔶🔷🔶 ഇബ്രാഹീമുബ്നു അദ്ഹം തങ്ങളും അനുചരന്മാരും യാത്രക്കിടയിൽ ഒരു ഗുഹയിലെത്തിച്ചേർന്നു , ഒരുപാട് വിറകുകളുണ്ടായിരുന്നു അവിടെ , നമുക്കിവിടെ രാപാർക്കുകയും തീ കത്തിച്ച് ചൂട് കൊള്ളുകയും ചെയ്യാമെന്ന് അവർക്കിടയിൽ നിന്ന് അഭിപ്രായമുയർന്നു.! അങ്ങിനെ അവർ വിറക് കത്തിച്ചു , പ്രകാശം പരന്നു , അവർ കൈവശമുണ്ടായിരുന്ന ഉണക്കറൊട്ടി ഭക്ഷിക്കാൻ തുടങ്ങി ...
Image
*മുഹമ്മദ് സിദ്ദീഖി ലണ്ടനില്‍* അരീക്കോട് മജ്മഅ് അലുംനി, ഇന്‍റര്‍നാഷണല്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് സിദ്ദീഖി ചേലക്കര ലണ്ടന്‍ സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 16 ന് ഈസ്റ്റ് ലണ്ടന്‍ മുസ്ലിം സെന്‍ററില്‍ വെച്ച് നടക്കുന്ന ഗ്രാന്‍റ് കോണ്‍ഫറന്‍സില്‍ സിദ്ദീഖി പ്രഭാഷണം നടത്തും.