Posts

Showing posts from June, 2017

നമസ്കാരവും ആരോഗ്യവും

നമസ്കാരവും ആരോഗ്യവും ഇസ്ലാമില്‍ നമസ്കാരത്തിന്റെ സ്ഥാനം ആര്‍ക്കും അജ്ഞാതമല്ല. ശാരീരികാരാധനകളില്‍ നമസ്കാരത്തേക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സംഭാഷണമാണ് നമസ്കാരം. ഒരവസരം നബി ÷ തന്റെ അനുചരന്മാരോട് ചോദിച്ചു: നിങ്ങളില്‍ ഒരുത്തന്റെ വാതിലിന്നരികെ ശുദ്ധജല സമൃദ്ധമായൊരു നദി ഒഴുകുന്നുണ്ട്. പ്രതിദിനം അഞ്ചുപ്രാവശ്യം അവന്‍ അതില്‍ കുളിക്കുന്നു. എന്നാല്‍ അവന്റെ ദേഹത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? ഇല്ലെന്നായിരുന്നു സ്വഹാബത്തിന്റെ ഏകസ്വരത്തിലുള്ള മറുപടി. തിരുനബി ÷ പറഞ്ഞു: 'അതാണ് അഞ്ചു സമയത്തെ നമസ്കാരത്തിന്റെ ഉദാഹരണം. അത് മൂലം പാപങ്ങളെ അല്ലാഹു മായ്ച്ച് കളയുന്നതാണ്' (ഹദീസ് ശരീഫ്). പാപങ്ങള്‍ മനുഷ്യ ഹൃദയത്തിന് പുഴുക്കുത്തുകളുണ്ടാക്കുന്നു. ഓരോ പാപവും ഹൃദയത്തെ കറപിടിപ്പിക്കും. ആ കറകള്‍ തുടച്ച് നീക്കിക്കൊണ്ടേയിരിക്കണം. അല്ലാത്ത പക്ഷം ഹൃദയം ദുഷിക്കുകയും ദൈവസ്മരണയില്‍ നിന്ന് പാടെ അകലുകയും ചെയ്യും. നമസ്കാരം പാപങ്ങളെ പൊറുപ്പിക്കുവാനുള്ള ഒരുപാധിയാണ്. വന്‍ദോഷങ്ങളല്ലാത്തവ അതുമൂലം പരിഹൃതമാകുമെന്ന് നബിവചനത്തിലുണ്ട്. അപ്പോള്‍ ഇടവിട്ടിടവിട്ട് അനുഷ്ഠിക്കപ്പെടുന്ന നമ...