മുത്ത്വലാഖ്.. എന്ത്? എന്തിന്?
അബൂബകർ സഖാഫി അരിക്കോട് വിവിധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലർത്തുന്ന നിരവധി സുഹൃത്തുക്കൾ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിൻറെ സ്വാഗതം ചെയ്യൽ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിൻറെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവർത്തകരുമൊക്കെ സ്വാഗതം ചെയ്തതിൻറെ കാര്യകാരണങ്ങളാണ് മനസ്സിലാകാത്തത്. നിഷ്കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് 'മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ' എന്നാണ്. ഫെമിനിസ്റ്റുകൾ പറയുന്നത് 'സ്ത്രീ വിരുദ്ധമാണ്' എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി സ്വാഗതം ചെയ്യുന്നവർ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം ആലോചിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു. 1)ഇസ്ലാമിലെ മുത്വലാഖ് എന്നാൽ എന്താണ്? അതിൻറെ നിബന്ധനകൾ, അനുബന്ധ നിയമങ്ങൾ എന്തൊക്കെയാണ്? ഈ കാര്യങ്ങൾ പഠിച്ചിട്ടാണോ നിങ്ങൾ അഭിപ്രായ പ്രകടനം നടത്തുന്നത്? 2)നിങ്ങൾ ധരിച്ച് വെച്ചിരിക്കുന്ന ഇസ്ലാമിലെ മുത്വലാഖ് നിയമത്തെ നിങ്ങൾ ഇസ്ലാമിൻറെ ഏത് ആധികാരിക ടെക്സ്റ്റിൽ/പണ്ഡിതരിൽ നിന്നാണ് പഠിച്ചത്? 3)ഇസ്ലാമിക കർമ്മ ശാസ്ത...