ആദി അവ്വൽ

ആദിഅവ്വൽ മൈദരായ് പടച്ചു വെച്ച മുഹമ്മദാ...
ബദ്റിലും ബദ്ർ ലങ്കിടുന്നോരെ
കാണുവാൻ വിധിയേകള്ളാഹ്...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...*

മക്ക മണ്ണിലെ താരമെ
പതി റൗള വാഴുന്ന സൂനമേ...
ഇശ്ഖറിയാതെ ചൊല്ലീടുന്നിവർ
സ്നേഹ ഗീതവും കേൾക്കണേ....
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...*

ആറ്റലായൊരു അശ്റഫുന്നബീ
പാടീടുന്നിവർ ആശയായ്...
ആഗ്രഹങ്ങളാലേറെയുണ്ട്
ഖുബ്ബ ചാരത്തിൽ ചൊന്നിടാൻ...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...*

പാപമാലെ  കറുത്തു പോയൊരു
ഖൽബും കൊണ്ടിവർ വന്നിതാ...
പാപ ഭാരങ്ങൾ തീർത്ത് ഖൽബകഠ
റാഹ നൽകണേ സയ്യിദീ...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...*

മഹ്ശറാ  മണ്ണിൽ  എത്തും  നേരത്ത്
കൈ വെടിയല്ലെ യാ  നബീ...
മൗതിൻ നേരത്തും ഉമ്മത്തീയെന്ന്
ഉരത്തോരാണെന്റെ വരിദീ...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...*

ഹൗളിൻ പാനവും  നൽകണേ
ഞങ്ങളെ സ്വർഗ്ഗത്തിൽ കൂടെ ചേർക്കണേ...
അതിമോഹമാണെന്നറിയാം തങ്ങളെ
കൈ  പിടിക്കേണം ഞങ്ങളേ...

*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...*

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات