അജ്മീർ ഖാജാ (ഖ.സി)
ഇസ്മാഈല്‍ മുണ്ടക്കുളം സുല്‍ത്താനുല്‍ ഹിന്ദ് എന്ന പേരില്‍ വിശ്രുതി നേടിയ ആത്മജ്ഞാനിയാണ് ശൈഖ് മുഈനുദ്ദീന്‍ ഹസനു ബ്നു ഹസനുസ്സന്‍ജരി(റ). ഇറാനിലെ സജസ്ഥാന്‍ എന്ന പ്രദേശത്ത് സയ്യിദ് ഗിയാസുദ്ദീന്‍ (റ)- സയ്യിദ: ഉമ്മുല്‍ വറഅ്മാഹനൂര്‍ ദമ്പതികളുടെ മകനായി ഹിജ്റ 537 റജബ് 14 നാണ് മഹാന്‍ ജനിച്ചത്. പണ്ഡിതനും ഭക്തനും സഞ്ചര്‍ പ്രവിശ്യയിലെ മതകാര്യ ഉപദേഷ്ടാവുമായിരുന്നു പിതാവ്. മതനിയമങ്ങളില്‍ അഗാധ പാണ്ഡിത്യം നേടുകയും അനുഗ്രഹീത ജീവിതം നയിക്കുകയും ചെയ്ത മഹിളാരത്നമായിരുന്നു മാതാവ്. മഹാനെ ഗര്‍ഭം ധരിച്ചതു മുതല്‍ തന്നെ പല അത്ഭുത സംഭവങ്ങളും പ്രകടമായിരുന്നു. കുടുംബത്തിന് മുമ്പില്ലാത്ത വിധം ക്ഷേമങ്ങളും അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരുന്നു. ബദ്ധവൈരികള്‍ മിത്രങ്ങളായി വര്‍ത്തിച്ചു തുടങ്ങി. ആത്മാവ് ഊതിയതിനു ശേഷം രാത്രി മുതല്‍ സൂര്യോദയം വരെ വയറ്റില്‍ നിന്ന് തസ്ബീഹ്, തഹ്ലീല്‍ എന്നിവ വ്യക്തമായി കേള്‍ക്കുമായിരുന്നു. ഇത്തരം അനേകം സംഭവങ്ങള്‍ മാതാവ് വറഅ്മാഹനൂര്‍ ബീവി ഓര്‍ക്കുന്നുണ്ട്. ആത്മീയവും ഭൗതികവുമായ പ്രശ്ന പരിഹാരങ്ങള്‍ക്ക് മാതാപിതാക്കളെ സമീപിക്കുന്ന ജനങ്ങള്‍ മുഴുവന്‍ മുലകുടി പ്രായമെത്തിയ ശൈഖ് (റ) വിന്‍റെ അസാധാരണത്വം തി...