ഗുജറാത്ത് ആർത്തവം

ഓരോ മതത്തിനും അതിന്റേതായ നിയമ ങ്ങളുണ്ടാവും. അതിനെ മറ്റുള്ളവർ മാനിക്കുകയും വേണം.
പക്ഷെ, പറയാതെ വയ്യ.

ആർത്തവ സമയത്ത് ഇതിനേക്കാൾ കടുത്ത പീഠനങ്ങൾ അവർ സഹിച്ചിരുന്നു. അല്ല, ജനിച്ചത് പെണ്ണാണെങ്കിൽ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു.
പെൺമക്കളെ പോറ്റിയവൻ സ്വർഗത്തിലാണെന്ന് മുത്ത് നബി(സ) പ്രഖ്യാപിച്ചു.
'ഉമ്മയുടെ കാലിനടിയിലാണ് സ്വർഗ്ഗം' എന്ന പദവിയിലെത്തും വരെ അവരെ ഇസ്ലാം ഉയർത്തി.

ആർത്തവ സമയത്തും അല്ലാത്തപ്പോഴും പള്ളിയിൽ പോവേണ്ട ആവശ്യമേ അവർക്കില്ല.
ആ സമയത്ത് നിസ്കരിക്കുക തന്നെ വേണ്ട. നോമ്പും നോൽക്കേണ്ട. ഖുർആനും ഓതേണ്ട.

എന്നാൽ ആ സമയത്തും അടുക്കളയിൽ കയറാം,പാചകം ചെയ്യാം,
തൊടാം,സ്പർശിക്കാം, യാത്ര പോവാം,ഭക്ഷണം കഴിക്കാം.

കുട്ടിയാവുമ്പോൾ ഉപ്പ അവളെ വളർത്തണം, പ്രായപൂർത്തിയെത്തിയാൽ കല്യാണം കഴിച്ചു കൊടുക്കണം. പിന്നീടവളെ ഭർത്താവ് പൊന്നു പോലെ നോക്കണം. വീട്ടു ജോലിക്ക് വേലക്കാരിയെ വെച്ചു കൊടുക്കണം. പ്രായം ചെന്നാൽ മക്കൾ നോക്കണം. രാജകീയ പ്രൗഡിയോടെ പരിചരിക്കണം.

ഇത്രമേൽ സ്ത്രീ സ്വാതന്ത്ര്യം നൽകുന്ന മറ്റൊരു മതമുണ്ടാവില്ല.
പക്ഷെ, ചില ചാനലിച്ചികൾ അത് മനസ്സിലാക്കിയിട്ടില്ല.

NB: ഈ റിപ്പോർട്ടിലെ സംഭവം ഇന്നലെ നടന്നതാണ്. ഈ 2020 ൽ.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات