ഇബ്നു ഹജറുൽ ഹൈതമി(റ)..
ഇബ്നു ഹജറുൽ ഹൈതമി(റ).......... പൂർണ നാമം...... ശിഹാബുദ്ധീൻ അഹ്മദ് ബ്നി മുഹമ്മദ് ബ്നി മുഹമ്മദ് ബ്നി അലിയ്യി ബ്നി ഹജർ. അവിടുത്തെ പിതാമഹൻ മൗനശീലരായത് കൊണ്ട് "ഹജർ"(കല്ല്) എന്ന പേര് കരസ്ഥമാക്കി.അവരിലേക്ക് ചേർത്ത് കൊണ്ട് ഇബ്നു ഹജർ എന്ന് മഹാനെ വിളിക്കന്നു.മിസ്വർ ദേശത്തെ അബീ ഹൈതം എന്ന ദേശത്തിലേക്ക് ചേർത്തി ഹൈതമി എന്നും വിളിക്കുന്നു ജനനം...... ഹിജ്റ 909 റജബ് മാസത്തിലാണ് മഹാനവർകൾ ഈ ലോകത്ത് ഭൂജാതനാകുന്നത്.ഇബ്നുഹജർ(റ)ന്റെ പിതാവ് മുഹമ്മദ്(റ) തന്റെ രണ്ട് മക്കളും പ്ലേഗ് ബാധിച്ച് മരണപ്പെട്ടപ്പോൾ അതീവ ദുഃഖിതനായി ഉസ്താദായ ഇബ്നുഹമാഇൽ (റ)നോട് സങ്കടം ബോധിപ്പിച്ചു. അനവധി കറാമത്തുകൾക്കുടമയായ മഹാനവർകൾ തന്റെ ഒരു താടി രോമം പറിച്ച് പിതാവിന് നൽകി. ഈ രോമം കരിച്ച് ഭാര്യയെ പുക കൊള്ളിക്കാൻ നിർദ്ദേശിച്ചു. തൽഫലമായി ഭാര്യ ഗർഭിണിയാവുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പഠന കാലം............ ഒരു പാട് വേദനകളും യാഥനകളും നിറഞ്ഞതായിരുന്നു വിദ്യാർത്ഥീ ജീവിതം. പക്ഷേ തളരാൻ മഹാൻ ഒരുക്കമായിരുന്നില്ല. ഹിജ്റ 940 മിസ്റിൽ നിന്നും മക്കയിലേക്ക് യാത്ര തിരിക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇതിനു പിന്നിലെ സംഭ...