ഇബ്നു ഹജറുൽ ഹൈതമി(റ)..

ഇബ്നു ഹജറുൽ ഹൈതമി(റ)..........

പൂർണ നാമം......

ശിഹാബുദ്ധീൻ അഹ്മദ് ബ്നി മുഹമ്മദ് ബ്നി മുഹമ്മദ് ബ്നി അലിയ്യി ബ്നി ഹജർ. അവിടുത്തെ പിതാമഹൻ മൗനശീലരായത് കൊണ്ട് "ഹജർ"(കല്ല്) എന്ന പേര് കരസ്ഥമാക്കി.അവരിലേക്ക് ചേർത്ത് കൊണ്ട് ഇബ്നു ഹജർ എന്ന് മഹാനെ വിളിക്കന്നു.മിസ്വർ ദേശത്തെ അബീ ഹൈതം എന്ന ദേശത്തിലേക്ക് ചേർത്തി ഹൈതമി എന്നും വിളിക്കുന്നു

ജനനം......

ഹിജ്റ 909 റജബ് മാസത്തിലാണ് മഹാനവർകൾ ഈ ലോകത്ത് ഭൂജാതനാകുന്നത്.ഇബ്നുഹജർ(റ)ന്റെ പിതാവ് മുഹമ്മദ്(റ) തന്റെ രണ്ട് മക്കളും പ്ലേഗ് ബാധിച്ച് മരണപ്പെട്ടപ്പോൾ അതീവ ദുഃഖിതനായി ഉസ്താദായ ഇബ്നുഹമാഇൽ (റ)നോട് സങ്കടം ബോധിപ്പിച്ചു. അനവധി കറാമത്തുകൾക്കുടമയായ മഹാനവർകൾ തന്റെ ഒരു താടി രോമം പറിച്ച് പിതാവിന് നൽകി. ഈ രോമം കരിച്ച് ഭാര്യയെ പുക കൊള്ളിക്കാൻ നിർദ്ദേശിച്ചു. തൽഫലമായി ഭാര്യ ഗർഭിണിയാവുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

പഠന കാലം............

ഒരു പാട് വേദനകളും യാഥനകളും നിറഞ്ഞതായിരുന്നു വിദ്യാർത്ഥീ ജീവിതം. പക്ഷേ തളരാൻ മഹാൻ ഒരുക്കമായിരുന്നില്ല. ഹിജ്റ 940 മിസ്റിൽ നിന്നും മക്കയിലേക്ക് യാത്ര തിരിക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇതിനു പിന്നിലെ സംഭവം ഇങ്ങനെ... മഹാന്റെ വിലപ്പെട്ട ഗ്രന്ഥമായ "ബുശ്റൽ കരീം " ( ഉബാബിന്റെ ശറഹ്) ചില അസൂയക്കാർ മോഷ്ഠിച്ചു.ഈയൊരു സംഭവം മഹാന്റെ മനസ്സിനെ വല്ലാതെ നോവിച്ചു.അങ്ങനെയാണ് മഹാൻ മിസ്റ് വിടാൻ തീരുമാനിക്കുന്നത്. എങ്കിലും  കിതാബ് മോഷ്ഠാക്കൾക്ക് എപ്പോഴും അല്ലാഹുവിനോട് മാപ്പപേക്ഷിച്ചിരുന്നു.മഹാന്റെ സ്വഭാവ മഹിമ ബോധ്യപ്പെടാൻ ഇതിലധികമൊന്നും ആവശ്യമില്ലായിരുന്നു.
മറ്റൊരു സംഭവം, മഹാൻ തന്നെ പറയട്ടേ... " ഞാൻ ജാമിഉൽ അസ്ഹറിൽ പഠിക്കുന്ന കാലം. സഹിക്കവയ്യാത്ത വിശപ്പനുഭവപ്പെട്ടു.40 ദിവത്തോളം മാംസത്തിന്റെ രുചിയറിഞ്ഞിട്ടില്ല. അങ്ങനെയിരിക്കേ ഞങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ടു. കൊതിയോടെ ഞങ്ങൾ അവിടെയെത്തി. അവിടെ മാംസം വേവിക്കുന്ന മണം ഞങ്ങളെ കൂടുതൽ കൊതിപ്പിച്ചു.അൽപ സമയശേഷം മാംസം സുപ്രയിലെത്തി. ഒരു കഷ്ണം പോലും തിന്നാൻ കഴിയാത്ത വിധം അത് ഉണങ്ങിയിരുന്നു."
മഹാൻ സഹിച്ച കഷ്ടതകൾ ഒരോ പഠിതാവിനും പാഠമാണ്, വലിയൊരു സന്ദേശമാണ്.

ഗ്രന്ഥങ്ങൾ .....

എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ മഹാന്റെ തൂലികയിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് തുഹ്ഫത്തുൽ മുഹ്താജ്, ഫത്ഹുൽ മുബീൻ, ഫതാവൽ ഹദീസീയ്യ എന്നിവ.

വഫാത്ത്'.......

ഹിജ്റ 974 റജബ് ആദ്യം മഹാനവർകൾ രോഗശയ്യയിലായിരുന്നു.ഇതിനെത്തുടർന്ന്ഇരുപത് ദിവസത്തോളം ദർസ് ഉപേക്ഷിക്കേണ്ടി വന്നു. റജബ് 23 തിങ്കളാഴ്ച  ആ ജ്ഞാന പുരുഷൻ ഈ ലോകത്ത് നിന്നും യാത്രയായി. മഹാന്റെ ജനാസ ചുമന്ന് ബർകത്തെടുക്കാൻ ജനങ്ങൾ തിരക്ക് കൂട്ടിയിരുന്നത്രേ. ജന്നത്തുൽ മുഅല്ലയിൽ അബ്ദുല്ലാഹിബ്നു സുബൈർ(റ)ന്റെ ചാരെ അന്ത്യ വിശ്രമം കൊള്ളുന്നു. റളിയള്ളാഹു അൻഹു .........
(റജബ് 23 മഹാന്റെ വഫാത്ത് ദിനം. മഹാന്റെ ബറകത്ത് കൊണ്ട് എല്ലാ പ്രശ്നങ്ങളും അകറ്റുമാറാകട്ടേ... എല്ലാവർക്കും നാഫിആയ ഇൽമ് പ്രധാനം ചെയ്യട്ടേ.... ആമീൻ ,)
   
                               -മുനീഫ് സി പാലൂർ
                                  (9207121368)

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات