വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി(ന)
#വാരിയംകുന്നത്ത്_കുഞ്ഞഹമ്മദ്_ഹാജി ****************ചരിത്ര വായന അണമുറിയാത്ത സമരവീര്യവും അചഞ്ചലമായ നേതൃശക്തിയും കൊണ്ട് മുസ്‌ലിം കേരളത്തിന്റെ ഹൃദയ താരകമായിത്തീര്‍ന്ന വിപ്ലവ നായകനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ആലി മുസ്‌ലിയാരുടെ ശാക്തിക പിന്‍ബലവും സുധീരനായ പിന്‍ഗാമിയുമായിത്തീര്‍ന്ന്, വിസ്‌മയകരമായ യുദ്ധതന്ത്രങ്ങളും അനിതരമായ ഭരണ നൈപുണ്യവും പ്രകടിപ്പിച്ച പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സന്ധിചെയ്യാത്ത സമരശക്തിയിലൂടെ സാമ്രാജ്യത്വക്കഴുകന്മാരെ വിറപ്പിച്ച കുഞ്ഞഹമ്മദ് ഹാജി ഇന്ത്യ ജന്മംനല്‌കിയ ആത്മാഭിമാനിയായ വിപ്ലവകാരിയാണ്. മലബാര്‍ സമരത്തില്‍ വര്‍ഗീയത കണ്ടവര്‍ പോലും വാരിയംകുന്നത്തിനെ വര്‍ഗീയവാദിയാക്കാന്‍ ധൈര്യപ്പെടാതിരുന്നത് സമരത്തിലും ഭരണത്തിലും അദ്ദേഹം നിഷ്‌കര്‍ഷിച്ച മതമൈത്രി കൊണ്ടുതന്നെയാണ്. വാരിയംകുന്നത്ത് മൊയ്‌തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ല്‍ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്തിലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ആലി മുസ്‌ലിയാരുടെ കുടുംബവുമായി ബന്ധമുണ്ടായിര...