Posts

Showing posts from April, 2021

ശൈഖുനാ ആലികുഞ്ഞി ഉസ്താദ്

 #താജുശ്ശരീഅവിശദമായി അറിയണോ .... പഠനം,കുടുബം,അനുഭവം,ആദർശം അഭിമുഖം :hafiz sulfi pkl ✍🏻✍🏻✍🏻✍🏻 ശൈഖുനാ ആലികുഞ്ഞി ഉസ്താദ് ഉത്തര കേരളത്തിലെ പ്രഗത്ഭനായ പണ്ഡിത ശ്രേഷ്ഠനാണ്. വിജ്ഞാനവും വിനയവും കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ ഈ മഹാനുഭാവന്റെ ജീവിതത്തില്‍ പുതിയ തലമുറക്ക് നല്ല മാതൃകയുണ്ട്.  ഷിറയയില്‍ ബസ്സിറങ്ങി ലത്വീഫിയ്യ കോളേജിലെത്തി ഉസ്താദിനെ കണ്ടു. നിഷ്‌കളങ്കമായ പെരുമാറ്റവും ആത്മാര്‍ത്ഥത തുടിച്ചു നില്‍ക്കുന്ന മുഖഭാവവും എന്റ മനസ്സില്‍ ഏറെ ഇടം പിടിച്ചു. വിഷയം അവതരിപ്പിച്ചപ്പോള്‍ ലാളനയോടെ അടുത്തിരുത്തി. കൊച്ചുകുട്ടിയെ പോലെ ചോദ്യങ്ങള്‍ക്ക് ഉസ്താദ് മറുപടി പറഞ്ഞു തുടങ്ങി. ജനനം കുടുംബം  10935 മാര്‍ച്ച് നാല് ചൊവ്വാഴ്ച്ച കാസര്‍ഗോഡ് താലൂക്കിലെ ഷിറിയ വില്ലേജിലെ ഒളയം എന്ന പ്രദേശയത്തായിരുന്നു ആലിക്കുഞ്ഞി ഉസ്താദിന്റെ ജനനം. പിതാവ് അബ്ദുറഹ്മാന്‍ ഹാജി. മാതാവ് മര്‍യം. പരമ്പരാഗത കുടുംബം മുക്രിമാരായിരുന്നു ഉസ്താദിന്റെ പിതൃകുടുംബം. പിതാവിന്റെ പിതാവ് കുഞ്ഞഹ്മദ് അവരുടെ പിതാവ് ഫഖ്‌റുദ്ദീന്‍ എന്നവരും മുക്രിമാരായിരുന്നു.  ഉസ്താദിന്റെ പിതാവിന് ആദ്യം കപ്പലിലായിരുന്നു ജോലി. പിന്നെ കച്ചവടവും. പക്ഷേ പിതാവ...