ശയ്ഖുശ്ശുഹദാ ഉമറുൽ മുഖ്താർ رحمه الله

 ഇന്നേക്ക് തൊണ്ണൂറാണ്ടായി ശയ്ഖുശ്ശുഹദാ ഉമറുൽ മുഖ്താർ رحمه الله തങ്ങളുടെ രക്തസാക്ഷിത്വത്തിന്.


വാർധക്യത്താൽ ശരീരം ശോഷിച്ചു തുടങ്ങുന്ന അൻപത്തിമൂന്നാമത്തെ വയസ്സിലാണ് മഹാൻ യുദ്ധം തുടങ്ങുന്നത് തന്നെ...! അതും മുസ്സോളിനിയുടെ ഫാഷിസ്റ്റ് കിങ്കരരെ നേരിടാൻ.. "അവരുടെയടുത്ത് പോർവിമാനങ്ങളുണ്ട്" എന്ന് പറഞ്ഞവനോട് മഹാൻ തിരിച്ച് പറഞ്ഞത് "അർശ് നിയന്ത്രിക്കുന്നവനാണെനിക്ക് കൂട്ട്.. വിമാനം, അത് അർശിന് മുകളിൽ പറക്കുന്ന സാധനമൊന്നുമല്ലല്ലോ.."


സനൂസിയ്യ ത്വരീഖത്തിന്റെ ശൈഖായി ഒരു പാട് പേർക്ക് മുറബ്ബിയായിരുന്ന മഹാൻ തന്റെ ഭാര്യ മരിച്ചപ്പോൾ വല്ലാതെ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുകയാ.. "ഒളിപ്പോർ കഴിഞ്ഞ് ഖൈമയിലേക്ക് തിരിച്ചു വരുമ്പോഴൊക്കെ എന്റെ പ്രിയപ്പെട്ടവൾ ഖൈമയുടെ പ്രവേശന ഭാഗം ഉയർത്തിത്തരും. കാരണം തിരക്കിയപ്പോൾ അവൾ പറയാ... അല്ലാഹുവിന്റെ മുന്നിലല്ലാതെ മറ്റൊന്നിനും മുന്നിൽ അങ്ങയുടെ തല താഴരുതെന്നെനിക്ക് നിർബന്ധമാ..."


എഴുപത്തിമൂന്ന് വയസ്സ് വരേ ; നീണ്ട ഇരുപത് വർഷം ലിബിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരുഭൂവിലെ സിംഹമായി അദ്ദേഹം പോരാടി.


1931 ൽ ഇതുപോലൊരു സെപ്തംബർ 16 നായിരുന്നു മുസോളിനിയുടെ ഫാഷിസ്റ്റ് സൈന്യം മഹാനെ തൂക്കിലേറ്റിയത്. അദ്ദേഹത്തെ തൂക്കിലേറ്റാനായി കയർ കഴുത്തിൽ കുരുക്കാൻ വന്ന ഇറ്റാലിയൻ ഉദ്യോഗസ്ഥനോട് മുഖ്താർ പറഞ്ഞത് : "ഞാൻ നിന്നെക്കാൾ കൂടുതൽ കാലം ജീവിക്കും എന്നായിരുന്നു."


مدد يا سيدي عمر المختار

വായിക്കുന്നവരൊക്കെ ഒരു ഫാതിഹയെങ്കിലും ഓതണേ..

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

أنت قمرُنا.. أنت سيدُنا Lyrics كلمات

ഖുർ‌ആനിൽ പുള്ളികളും ഹർക്കത്തുകളും