ലോകത്തെ ഏറ്റവും മികച്ച വിശ്വസനീയ ഗ്രന്ഥമായ ഖുർആനിൽ അല്ലാഹു പ്രതിപാദിച്ച ഗുണപാഠ കഥയാണിത്.
പണ്ടൊരു നാട്ടിൽ പടച്ചവൻ തന്ന പണം പാവങ്ങൾക്ക് നൽകിക്കൊണ്ട്പരിശുദ്ധ ജീവിതം നയിച്ച ഒരു പണക്കാരൻ ഉണ്ടായിരുന്നു.വർഷാവർഷം അദ്ദേഹത്തിൻറെ കൃഷി കൊയ്ത്ത് സമയം വരുമ്പോൾ നാടാകെ വിളംബരം ചെയ്യും.നാനാ ദിക്കിൽ നിന്നും പാവങ്ങൾ ആ ദിനം പാടത്തേക്ക് ഒഴുകും.കൊയ്തെടുത്ത ധാന്യങ്ങൾ അദ്ദേഹം വൻതോതിൽ പാവങ്ങൾക്ക് വിതരണം ചെയ്യും.എല്ലാവർഷവും ഈ പതിവ് തുടർന്നു പോന്നു.ആ നാട്ടിലെ പാവങ്ങളുടെ കണ്ണിലുണ്ണിയായി കരീബ് നവാസ് ആയി അറിയപ്പെടാൻ അദ്ദേഹത്തിന് കാലങ്ങൾ വേണ്ടിവന്നില്ല.എങ്കിലും ഈ സൽപ്രവർത്തി ദഹിക്കാത്ത ചിലരെങ്കിലും ഉണ്ടായിരുന്നു.മറ്റാരുമല്ല അദ്ദേഹത്തിൻറെ മക്കൾ തന്നെ.എങ്കിലും ഉപ്പയോട് ഇത് പരസ്യമായിപറയാൻ അവർക്ക് ധൈര്യം വന്നില്ല.കാലങ്ങൾ കഴിഞ്ഞു പോയി ആ പിതാവിനെ അല്ലാഹു തിരിച്ചുവിളിച്ചു.ഇതോടെ മക്കളുടെ മനതലത്തിൽ സന്തോഷത്തിന്റെ സൂര്യനുദിച്ചു.ഇല്ല ഇനി നമ്മുടെ വയലുകളിൽ നിന്നും ഒരു ചെറുമണിയും കൈപ്പിടിയിൽ ഒത് ക്കാൻ ഒരാളെയും അനുവദിക്കില്ല.ഒന്നാമനും മൂന്നാമനും അട്ടഹസിച്ചു.അല്പം ഈമാൻ ഉണ്ടായിരുന്ന രണ്ടാമനു പറഞ്ഞു .ഇല്ല ഞാൻ ഉപ്പയുടെ പാത തന്നെ പിന്തുടരും.ഇല്ലേൽ റബ്ബിന്റെ പരീക്ഷണം വന്നേക്കാം.ഓഹോ ആവട്ടെ നീ നിൻറെഓഹരിയിൽ നിന്ന് എന്തു വേണമെങ്കിലും ചെയ്തോ.ഞങ്ങളുടെ ഓഹരിയിൽ നിന്ന് ഒരു ചെറു തരി പോലും കൈപ്പിടിയിൽ ഒതുക്കാൻ ഒരുത്തനെയും അനുവദിക്കില്ല.രണ്ടുപേരും പറഞ്ഞു .അവസാനം സമ്മർദ്ദത്തിനിടയിൽ അടിമപ്പെട്ട് രണ്ടാമനും നിലപാട് മാറ്റി.സഹോദരന്മാരുടെ കൂടെ ചേർന്നു പദ്ധതികൾ ആവിഷ്കരിച്ചു.കൊയ്ത്തു ദിവസം അടുത്തു നാളെയാണ് ആ ദിനം.ഉപ്പയുണ്ടെങ്കിൽ ഇന്ന് നാടാകെ പെരുമ്പറ മുഴക്കും ആയിരുന്നു.പക്ഷേ ഇവർ പെരുമ്പറ പോയിട്ട് ചുണ്ട് പോലും അനക്കിയില്ല.കാരണം ആരും അറിയരുതല്ലോ.നാളെ ലഭ്യമാവുന്ന വിലവർധനയും ലാഭങ്ങളും സ്വപ്നം കണ്ടുഅവർ സന്തോഷത്തോടെ ഉറങ്ങി.പിറ്റേന്ന് പ്രഭാതം പൊട്ടി വിടർന്നു മനസ്സിൽ ഒരായിരംസന്തോഷ പൂത്തിരി കൾ കത്തിച്ച് തങ്ങളുടെ തോട്ടത്തിലേക്ക് മൂവരും കുതിച്ചു.അടുത്തെത്തിയപ്പോൾ അവർ അമ്പരന്നു പോയി.തോട്ടത്തിൽ കതിർമണി പോയിട്ട് ഒരു കച്ചി തുരുമ്പ് പോലും ഇല്ലായിരുന്നു.എല്ലാം കത്തി നശിച്ചിരിക്കുന്നു.നമുക്ക് വഴി മാറിയോ ഇത് നമ്മുടെ തോട്ടമല്ല.അവർ പരസ്പരം പറഞ്ഞു ഒന്നുകൂടെ വന്ന വഴി ശ്രദ്ധിച്ച് വീക്ഷിച്ചു.ഇല്ല മാറിയിട്ടില്ല പോയി എല്ലാം പോയി.ഇത് പാവങ്ങളുടെ ഹക്ക് പിടിച്ചു വച്ചതിന് പടച്ചവൻ തന്ന പരീക്ഷണം തന്നെ.അവർ മനമുരുകി റബ്ബിനോട് പശ്ചാത്തപിച്ചു.ഉപ്പയുടെ പാത തന്നെ പിന്തുടരുമെന്ന് അവർ ആത്മഗതം ചെയ്തു.റബ്ബ് തൗബ സ്വീകരിച്ചു.
റബ്ബ് എങ്ങനെ പൊറുക്കാതിരിക്കുംഅവൻ gaffaർ ആണല്ലോ.മാത്രമല്ല അവൻ ബറക്കത്ത് ഇരട്ടിപ്പിച്ച് നൽകുകയും ചെയ്തു.പിന്നീടുള്ള വർഷങ്ങളിൽ വിളവിന്റെ വസന്തോത്സവം ആയിരുന്നു.പാവങ്ങളുടെ അഭയ കേന്ദ്രമായി ആ തോട്ടം മാറി.അങ്ങിനെ ആ പിതാവിൻറെ നല്ല പിൻഗാമികളായി മക്കൾ ശിഷ്ടജീവിതം നയിച്ചു
കൂട്ടുകാരെ ഈ കഥയിൽ ഒട്ടനേകം ഗുണപാഠങ്ങൾ ഉണ്ട്
എല്ലാം ഉൾക്കൊണ്ട് ഇരുലോക വിജയം നേടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
ശുഭം ഇവിടെ നിർത്തുന്നു ഈ കഥ അസ്സലാമു അലൈക്കും
Comments
Post a Comment