അല്ലാഹുവിന്റെ ദൂതരായ ത്വാഹ
അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
ഈരേഴു ലോകം വാഴ്ത്തിടുന്ന സ്നേഹ റസൂല്
നേരായ ദീനിന്‍ കീര്ത്തിയോതി ആറ്റല്‍ റസൂല്
ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
റസൂലേ....ആ....
റസൂലേ….ശരഫാം നൂറെ
ജമാലേ.., പോലിവാം ഖൈറേ
യാ സയ്യിദീ ഹബീബി
യാ ഹാഷിമീ നസീബീ
ഈ ആലമാകെ പോരിഷയായ് തീര്‍ന്ന റസൂല്
വാനങ്ങളെഴുമേറി ഏക രാവില്
ആരാരും ഖല്‍ക്ക് എത്തിടാത്ത ദിക്കില്
യാ നബീ … അസ്സലാം …
യാ റസൂല്‍ ...അസ്സലാം …
ജഗമാകെ മുര്സലാര്
ജയമേകിയുള്ള വീര്
മഹമൂദ് ഖാസിമോര്
മബ്റൂര് തങ്ങളാര്
യാ നബീ … അസ്സലാം …
ഉദിലങ്കും തങ്ക ശോഭാ
മതി മങ്കും തിങ്കള്‍ തൂബ
മികവേരും സ്വർഗ സ്ഥാനം വാഴും വീര് തമീമാ …
ഉറ്റൊരും നഫ്സിയെന്ന്‍ കേഴും നാളില്
ഉമ്മത്തികള്‍ക്ക് ശാഫിആകും കാമില്
യാ നബീ … അസ്സലാം …
യാ റസൂല്‍ ...അസ്സലാം …
മദ്ഹേറും വെണ്ണിലാവേ
മഹത്ത്വം നിറഞ്ഞ പൂവേ
മഷഖത്ത് മാറ്റിയോരെ
മുഹിബ്ബേറ്റം വെച്ച ജീവേ
യ ഹബീ ….ബ് അസ്സലാം
കലിമത്തുരത്ത ഫഖ്റെ
കനിവുറ്റ സയ്യിദാരേ
ഹസനത്തിലൂട്ടിയുള്ള
നാഥര്‍ മുത്ത് റസൂലേ
Comments
Post a Comment