19. സുയൂഥ്വി (849-911) പേര്: അബ്ദുര്‍റഹ്മാന്‍. പിതാവ്: അബൂബകര്‍. ഹിജ്‌റ 849-ല്‍ കൈറോയില്‍ ജനനം. ‘അസ്സുയൂഥ്’ നൈല്‍ നദിയുടെ പടിഞ്ഞാറ് ഒരു ഗ്രാമം.സുയൂഥ്വി ഇമാമിന്റെ പിതാവിന് വേണ്ടി വീട്ടിലെ കുതുബ് ഖാനയില്‍ നിന്ന് ആവശ്യപ്പെട്ട ഗ്രന്ഥമെടുക്കാന്‍ പോയപ്പോള്‍ മാതാവിന് അവിടെ വെച്ച് പ്രസവ വേദന വന്നു. കുഞ്ഞിന് ഇക്കാരണത്താല്‍ ഇബ്‌നുല്‍ കുതുബ് എന്ന് വിളിപ്പേര് കിട്ടി. പണ്ഡിത കാരണവരായ പിതാവ് മകനെ കിട്ടാവുന്ന ഏറ്റം മുന്തിയ വിജ്ഞാന സദ്യയിലേക്കെല്ലാം കൈപിടിച്ചു. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെ കാണിച്ചു പൊരുത്തം വാങ്ങി. സംസം ജലം കുടിക്കുമ്പോള്‍ നടത്തിയ ദുആഅ് ഹാഫിളിനെ പോലെയാകണമെന്ന്.ഖുര്‍ആനിന് പുറമെ ചെറുപ്പത്തില്‍ തന്നെ ഉംദ,ഫിഖ്ഹീ മിന്‍ഹാജ്, ഉസൂലീ മിന്‍ഹാജ,് അല്‍ഫിയ്യ എല്ലാം മനപ്പാഠം. ബുല്‍ഖീനി, മനാവി, മഹല്ലി മുതലായവര്‍ ഗുരുനാഥന്‍മാര്‍. വിജ്ഞാനയാത്ര മൊറോക്കൊ, ഇന്ത്യ, യമനിലേക്ക് വരെ നീണ്ടു. 600 ഓളം ഉസ്താദുമാര്‍. ഹി: 866-ല്‍ 17 വയസ്സ് ആയപ്പോഴേക്കും ഗ്രന്ഥരചനക്കും ദര്‍സ് നടത്താനും ഭാഗ്യം. 600 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു.ഹദീസ് കൊണ്ട് ഖുര്‍ആനിന് തഫ്‌സീര്‍ പറയുന്ന ഗ്ര്ന്ഥമാണ് അദ്ദുര്‍റുല്‍ മന്‍സൂര്‍.ഹി: 911 ജുമാദല്‍...
Posts
Showing posts from February, 2017
- Get link
- X
- Other Apps
11. ഏര്‍വാടി ഇബ്‌റാഹീം ബാദുഷാ (റ) ഹി: 500 നടുത്ത് മദീനയില്‍ ജനനം. മസ്ജിദുന്ന ബവിയിലെ ഇഅ്തികാഫിനിടയില്‍ സ്വപ്ന ദര്‍ശനം വഴി നബി(സ)യുടെ നിര്‍ദ്ദേശം ഇന്ത്യയിലേക്ക് പ്രബോധന യാത്ര നടത്താന്‍. ഇറാഖ്, ഇറാന്‍ ബലൂചിസ്ഥാന്‍ വഴി വടക്കേ ഇന്ത്യയിലെത്തി. അഫ്താബ്‌സിംഗ്, ഗുജറാത്തിലെ കുധാസിംഗ് എന്നിവരുടെ എതിര്‍പ്പ് തട്ടിമാറ്റി ഇന്ത്യയെ ശുദ്ധീകരിച്ചു. ശേഷം പ്രതിനിധികളെ നിശ്ചയിച്ചു മദീനയിലേക്ക് മടങ്ങി. ഒരു ഇടവേളക്ക് ശേഷം നബി(സ)യില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് നിയോഗം. കുടുംബാംഗങ്ങളും പരിവാരങ്ങളുമായി കടല്‍ യാത്ര. കണ്ണൂര്‍ കടപ്പുറത്തിറങ്ങി. ദീന്‍ പ്രചരണം നടത്തിക്കൊണ്ട് കൊച്ചി വിഴിഞ്ഞം വഴി മധുര-രാമാനാഥപുരം വന്നുചേര്‍ന്നു. പ്രതിരോധത്തിന് ആവശ്യം വന്നപ്പോള്‍ പ്രതികരിച്ചു. ഏര്‍വാടിയില്‍, അരികെ കാട്ടുപള്ളിയിലും യുദ്ധമുണ്ടായി. മകന്‍ അബൂഥ്വാഹിര്‍, മന്ത്രി അബ്ബാസ് എന്നിങ്ങനെ നിരവധി സഹയാത്രികര്‍ ശഹീദായി. ബാദുഷ(റ)യും ശഹീദായി. യുദ്ധം കഴിഞ്ഞതില്‍ പിന്നെ സ്ഥലം കാടുമൂടിക്കിടന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ‘നല്ല ഇബ്‌റാഹീം’ എന്ന സാത്വികന് സ്വപ്നത്തിലൂടെ ലഭിച്ച മാര്‍ഗ നിര്‍ദേശങ്ങളാണ് ഏര്‍വാടി അറിയപ്പെടാ നിടയാക്കിയത്. ഇന്ന് ഇ...
- Get link
- X
- Other Apps
5. തവക്കല്‍ മസ്താന്‍(റ)-ബാംഗ്ലൂര്‍ ബാംഗ്ലൂര്‍ സിറ്റിയില്‍ മെജസ്റ്റികിനടുത്താണ് മഹാനരായ തവക്കല്‍ മസ്താന്‍(റ) അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗ സ്ഥിതിചെയ്യുന്നത്. ടിപ്പുസുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിയുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധന ദൗത്യവുമായി ഇന്ത്യയിലെത്തിയ സൂഫിവര്യന്‍മാരായ മാലിക് ഷാഹ് മസ്താന്‍, ടിപ്പുമസ്താന്‍ എന്നീ മഹാന്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് തവക്കല്‍ മസ്താന്‍ (റ). മഹാനവര്‍കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഹൈദരലിലെ സഹായിച്ചിരുന്നു. അവിടുത്തെ ആവശ്യപ്രകാരം രാജാവ് വലിയൊരു പള്ളിനിര്‍മ്മിച്ചു. ചുറ്റുമുള്ള അറുനൂറ് ഏക്കറോളം സ്ഥലം ബാബ(റ) വിന് ഉപഹാരമായി നല്‍കി. മഹാനവര്‍കള്‍ അവിടെ പ്രബോധനം തുടരുകയും വഫാത്തിന് ശേഷം മറമാടപ്പെടുകയും ചെയ്തു. ഇന്നും നഗര ജീവിതത്തിന്റെ തിരക്കിലും നാനാജാതി മതസ്ഥരായ ആയിരങ്ങളില്‍ അവിടുത്തെ ആത്മീയ സാമീപ്യം തേടിയെത്തുന്നു. 6. സയ്യിദ് ശബാസ് ദര്‍വേസ് ബാബ- ബാംഗ്ലൂരില്‍ ആര്‍.കെ പുര മൈസൂര്‍ രാജാവിന്റെ കാലത്ത് അറേബ്യയില്‍ നിന്നും ഭാരതത്തിലെത്തിയ മഹാനാണ് സയ്യിദ് ശബാസ് ദര്‍വേസ് ബാബ. ബാംഗ്ലൂരില്‍ ആര്‍.കെ പുരത്താണ് മഹാനരുടെ ...
ഔലിയാക്കള്‍
- Get link
- X
- Other Apps
ഔലിയാക്കള്‍ 1. ഖാജാ മുഈനുദ്ദീന്‍ ഛിശ്തി (റ) – അജ്മീര്‍ ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തി ഖാജാ മുഈനുദ്ദീന്‍ ഛിശ്തി അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രമാണ് അജ്മീര്‍ ശരീഫ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 135 കി.മീ ദൂരം സഞ്ചരിച്ചാല്‍ അജ്മീരിലെത്താം. മഷാശൃ1141-ല്‍ സിജിസ്ഥാനില്‍ ജനിച്ച ഖാജ റസൂല്‍ (സ്വ) യുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഛിശ്തിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാന്‍ 1192 ലാണ് അജ്മീരിലെത്തിയത്. അന്ന് അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൃഥിരാജിന്റെ ഭരണത്തിലായിരുന്നു. പിന്നീട് സുല്‍ത്താന്‍ മുഹമ്മദ് ഗോറി അക്രമണം നടത്തുകയും ക്രൂരനായ പൃഥിരാജില്‍ നിന്ന് രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. ഖാജ (റ)യുടെ ആത്മീയ സാന്നിധ്യം മനസ്സിലാക്കി ധാരാളം ആളുകള്‍ അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു. അവിടുത്തെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും പ്രവര്‍ത്തനവും കാരണം ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാം സ്വീകരിച്ച് സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നു വന്നു.1236-ലാണ് മഹാനവര്‍കള്‍ വഫാത്തായത്. ജീവിതത്തിലെന്നപോലെ മരണശേഷവും അദ്ദേഹം പാവപ്പെട്ടവര്‍ക്കുംബുദ്ദിമുട്ടനുഭവിക്കുന്നവര്‍...
Professional Students' Conference March-10,11,12
- Get link
- X
- Other Apps
എന്താണ് പ്രഫ് സമ്മിറ്റ്? - - - - - - - - - - - - - - - - - - - > പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായി SSF എന്ന വിദ്യാർത്ഥി സംഘടന വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന സമ്മേളനമാണ് പ്രൊഫ് സമ്മിറ്റ് എന്താണ് അതിന്റെ ലക്ഷ്യം? >ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ധാർമികതയിലധിഷ്ഠിതമായ ജീവിത രീതിയെ സന്നിവേശിപ്പിച്ച് സാംസ്കാരികവും ആദർശപരവുമായ അസ്ഥിത്വം ഓരോ വിദ്യാർത്ഥിയിലും രൂപപ്പെടുത്താൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. അത് കൊണ്ട് ഒരു വിദ്യാർത്ഥിക്ക് എന്താണ് ഗുണം? >തിന്മ നിറഞ്ഞ കാമ്പസിൽ നന്മയുടെ വിളക്കുമാടമാകാൻ അവൻ പ്രാപ്തനാകുകയും അതുവഴി ഇഹപര വിജയത്തിലെത്തുകയും ചെയ്യും. പഠനത്തോടൊപ്പം ദീനീ പ്രബോധനവും വേണമെന്നാണൊ നിങ്ങൾ പറയുന്നത്? >അതെ, ഓരോ മനുഷ്യനും അവൻ ഇടപഴകുന്ന ചുറ്റുപാടിൽ, അത് നാട്ടിലാകട്ടെ, വീട്ടിലാകട്ടെ, കാമ്പസിലാകട്ടെ, ഏറ്റവുംനല്ല രൂപത്തിൽ വർത്തിക്കുന്നുണ്ടൊ എന്ന് അല്ലാഹു നിരീക്ഷിക്കുന്നുണ്ട്.സൂറത്തുൽ മുൽക്കിലെ രണ്ടാമത്തെ ആയത്തിൽ നിന്നും ഈ ആശയം മനസിലാക്കാം. അതിനു വേണ്ടിയാണ് അവൻ നമ്മളെയെല്ലാം പoച്ചത്.അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുന്നവനേക്കാൾ നല്ല വാക്ക് പറയുന്നവനില്ല എന്നാണ് വിശുദ...