Posts

Showing posts from May, 2017

ദാറുൽ ഉലൂം ഫൈസാനെ അഷ്റഫ്

രാജസ്ഥാനിലെ ബാസ്നി എന്ന കൊച്ചു  ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന സ്ഥാപനമാണ് ദാറുൽ ഉലൂം ഫൈസാനെ അഷ്റഫ്. കേരളത്തിലെ അടക്കം നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടം പഠിച്ചു കൊണ്ടിരിക്കുന്നു. മതാധ്യാപനങ്ങൾ തീർത്തും പാലിച്ചു ജീവിക്കുന്ന ഈ ഗ്രാമനിവാസികൾ ഇന്ത്യയിലെ തന്നെ വേറിട്ട ഒരു കാഴ്ചയാണ് . പ്രവാചക പ്രകീർത്തന കാവ്യങ്ങൾ കൊണ്ടും തക് രീറുകൾ കൊണ്ടും മുഖരിതമാതയ ഈ ഗ്രാമാന്തരീക്ഷത്തിൽ കുറഞ്ഞ കാലയളവ് ജീവിക്കാനായത് മധുരമുള്ള ഓർമ്മകളായി ഹൃദയാന്തരങ്ങിൽ ഇന്നും അവശേഷിക്കുന്നു. വഹാബിസം തൊട്ടു തീണ്ടാത്ത നൂറു ശതമാനം സുന്നികൾ മാത്രമുള്ള(ഹനഫി) ഈ ഗ്രാമ നിവാസികളുടെ ജീവിത ശൈലിയും സൂക്ഷ്മതയും നേരിട്ട് കണ്ടുതന്നെ മനസ്സിലാക്കണം. പൂർണ്ണമായും ഹിജാബോടെ മാത്രം പുറത്തിറങ്ങുന്ന ഇവിടുത്തെ സ്ത്രീകൾ മുസ്ലിം സഹോദരിമാർക്കെന്നും മാതൃകയാണ്. ബാബാഡുടു എന്ന വലിയ മഹാന്റെ പേരമക്കളാണ് ഈ ഗ്രാമ നിവാസികൾ എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ഉത്തരേന്ത്യൻ യാത്ര നടത്തുന്നവർ ഒരിക്കലെങ്കിലം ഇവിടം സന്ദർശിക്കണം. ഈ നവ്യാനുഭൂതി ആസ്വദിക്കണം. കൂട്ടത്തിൽ പരിസര പ്രദേശത്ത് മറവിട്ട് കിടക്കുന്ന സൂഫി ഹമീദുദ്ദീൻ നാഗൂരി(ഖ.സി)യുടെ മസ...
വഹാബിസം ലോക ദുരന്തം സുന്ദരമായിരുന്നു ഇറാഖ്, സമ്പന്നമായിരുന്നു ലിബിയയും സിറിയയും, സംസ്കാരഭരിതമായിരുന്നു ഈജിപ്ത്.. കുറഞ്ഞ നാളുകൾ കൊണ്ട് അവയെല്ലാം തകർന്നടിഞ്ഞു.. ലക്ഷക്കണക്കിനു യുവാക്കളും കുട്ടികളും വൃദ്ധന്മാരും മരിച്ചു വീണു.. സഹോദരിമാരും ഉമ്മമാരും പിച്ചിച്ചീന്തപെട്ടു.. നാട്ടിൽ നിന്നാൽ ഐ.എസ് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി ലൈംഗിക അടിമകളാക്കി ലേലം ചെയ്തു വിൽക്കും.. അതിനാലവർ പാലായനം ചെയ്തു.. കൂട്ട പാലയാനത്തിൽ, കപ്പലുകളിൽ അവർക്ക് യാത്രാ കൂലിയായി നൽകേണ്ടിയിരുന്നത് സ്വന്തം മാനമായിരുന്നു.. മാസങ്ങളോളം നീണ്ട കപ്പൽ യാത്രയിൽ കപ്പൽ ജീവനക്കാർ അവരെ മാറി മാറി ഉപയോഗിച്ചു.. വിസമ്മതിച്ചവരെ കടലിലെറിഞ്ഞു.. അഭയം തേടിയെത്തിയ രാഷ്ട്രങ്ങളിലും സ്ഥിതി ഭിന്നമായിരുന്നില്ല!! അവിടത്തെ സൈന്യം അവരെ ചവിട്ടി മെതിച്ചു.. മനുഷ്യന്റെ അവസ്ഥ!!! ആരാണിതിനു കാരണക്കാർ.. ഇന്നു നാം കേരളത്തിൽ കാണുന്നത് പോലെ ഇസ്ലാമിക പാരമ്പര്യം നിഷേധിച്ചു, നവീകരണം എന്ന പേരിൽ, അല്ലാഹുവിന്റെ ഔലിയാക്കളെ നിന്ദിച്ചും തിരു നബി(സ) അവഹേളിച്ചും, കണ്ണിൽ കണ്ടവരെയൊക്കെ മുശ്രിക്കും കാഫിറും ആക്കിയും വഹാബിസം അവിടെയുള്ള ചെറുപ്പക്കാരെയും ...
നാമറിഞ്ഞ ടിപ്പുവും നമുക്കറിയാത്ത ടിപ്പുവും  കാസിം ഇരിക്കൂര്‍ 12:34 PM 09/11/2016 പത്രപ്രവര്‍ത്തന മേഖലയിലേക്ക് കാലെടുത്ത് വെച്ച കാലം. ഒരു വിജയദശമി നാളില്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശൃംഗേരി മഠത്തിലേക്ക് ഒരു യാത്ര തരപ്പെടുത്തിയത് ഇടക്കിടെ പ്രസ്ക്ളബില്‍ വരാറുള്ള ഒരു സ്വാമിയായിരുന്നു. സുന്ദര്‍ദാസിന്‍െറയും ശശിയുടെയുമെല്ലാം നേതൃത്വത്തില്‍ പുലരാംകാലത്ത് ഒരു വാനില്‍ യാത്ര പുറപ്പെട്ടു. ഋഷി ശൃംഗന്‍െറ നാട്ടിനെ കുറിച്ച് കേട്ടുകേള്‍വിയേ ഉണ്ടായിരുന്നുള്ളു. ശ്രീ ശങ്കരാചാര്യര്‍ രാജ്യത്തിന്‍െറ നാല് ദിക്കുകളില്‍ സ്ഥാപിച്ച മഠങ്ങളിലൊന്ന് എന്ന മിനിമം ധാരണയില്‍ പ്രകൃതിരമണീയമായ മലഞ്ചെരുവിലൂടെ യാത്ര തുടര്‍ന്നു. സൂര്യന്‍ ഉദിച്ചുപൊങ്ങിയിട്ടും അകവും പുറവും കുളിര്‍പ്പിച്ച നേരിയ മഞ്ഞ്. ശൃംഗേരി ശാരദാപീഠത്തിലെ ക്ഷേത്രാങ്കണത്തില്‍ എത്തിയപ്പോള്‍ വിജയദശമി നാളിലെ പ്രത്യേക പൂജ പുരോഗമിക്കുന്നുണ്ടായിരുന്നു. തുംഗഭദ്ര നദിയുടെ അക്കരെ നിന്ന് മഠാധിപതി മഞ്ചലിലേറി എത്തിയപ്പോള്‍ പരിസരമാകെ ഇളകിമറിഞ്ഞു. പൂജ കഴിഞ്ഞ ഉടന്‍ സ്വാമിജി വിശ്രമമുറിയിലേക്ക് നീങ്ങി, കേരളത്തില്‍നിന്നുള്ള അതിഥികളെ അകത്തേക്ക് വിളിപ്പിച്ചു. അ...