വഹാബിസം ലോക ദുരന്തം

സുന്ദരമായിരുന്നു ഇറാഖ്, സമ്പന്നമായിരുന്നു ലിബിയയും സിറിയയും, സംസ്കാരഭരിതമായിരുന്നു ഈജിപ്ത്..

കുറഞ്ഞ നാളുകൾ കൊണ്ട് അവയെല്ലാം തകർന്നടിഞ്ഞു..

ലക്ഷക്കണക്കിനു യുവാക്കളും കുട്ടികളും വൃദ്ധന്മാരും മരിച്ചു വീണു..

സഹോദരിമാരും ഉമ്മമാരും പിച്ചിച്ചീന്തപെട്ടു..

നാട്ടിൽ നിന്നാൽ ഐ.എസ് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി ലൈംഗിക അടിമകളാക്കി ലേലം ചെയ്തു വിൽക്കും..

അതിനാലവർ പാലായനം ചെയ്തു..

കൂട്ട പാലയാനത്തിൽ, കപ്പലുകളിൽ അവർക്ക് യാത്രാ കൂലിയായി നൽകേണ്ടിയിരുന്നത് സ്വന്തം മാനമായിരുന്നു..

മാസങ്ങളോളം നീണ്ട കപ്പൽ യാത്രയിൽ കപ്പൽ ജീവനക്കാർ അവരെ മാറി മാറി ഉപയോഗിച്ചു..

വിസമ്മതിച്ചവരെ കടലിലെറിഞ്ഞു..

അഭയം തേടിയെത്തിയ രാഷ്ട്രങ്ങളിലും സ്ഥിതി ഭിന്നമായിരുന്നില്ല!!

അവിടത്തെ സൈന്യം അവരെ ചവിട്ടി മെതിച്ചു..

മനുഷ്യന്റെ അവസ്ഥ!!!

ആരാണിതിനു കാരണക്കാർ..

ഇന്നു നാം കേരളത്തിൽ കാണുന്നത് പോലെ ഇസ്ലാമിക പാരമ്പര്യം നിഷേധിച്ചു, നവീകരണം എന്ന പേരിൽ, അല്ലാഹുവിന്റെ ഔലിയാക്കളെ നിന്ദിച്ചും തിരു നബി(സ) അവഹേളിച്ചും, കണ്ണിൽ കണ്ടവരെയൊക്കെ മുശ്രിക്കും കാഫിറും ആക്കിയും വഹാബിസം അവിടെയുള്ള ചെറുപ്പക്കാരെയും വേട്ടയാടിയിരുന്നു..

ബ്രദർഹൂഡും ഇഖ്-വാനും ഒക്കെ അതിന്റെ തുടക്കമായിരുന്നു..

ആധുനികമെന്നു തോന്നിക്കുന്ന ആശയങ്ങളിലൂടെ അവർ ചെറുപ്പക്കാരെ വരുതിയിലാക്കി..

ഇഷ്ടമില്ലാത്തവരെ മുശ്രിക്കാക്കി..

(ബഹു ദൈവാരാധകരാക്കി)

വഹാബിസം സ്വീകരിക്കാത്തവരെല്ലാം അവരുടെ കണ്ണിൽ ശത്രുക്കളായിരുന്നു..

അവർ കൊല്ലപ്പെടേണ്ടവരാണെന്നു മുദ്ര കുത്തി അതിനായി തക്കം പാർത്തിരുന്നു..

മഹാന്മാരുടെ മഖ്ബറകൾ തകർക്കപ്പെടണമെന്നു വാദിച്ചു അവസരത്തിനായി കാത്തിരുന്നു..

വഹാബിസത്തിന്റെ തുടക്കത്തിൽ ഇബ്നു അബ്ദുൽ വഹാബിന് ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ സഹായം കിട്ടിയത് പോലെ തന്നെ,

സിറിയയിലും ലിബിയയിലും ഇറാഖിലും ഈജിപ്തിലും അവർക്ക് പാശ്ചാത്യ ശക്തികളുടെ സഹായം ലഭിച്ചു..

കോടിക്കണക്കിനു ആയുധങ്ങൾ വന്നിറങ്ങി..

പകരം സർക്കാറിനെ വീഴ്ത്തി എണ്ണ മോഷ്ടിച്ച് കൊടുക്കാമെന്നു കരാർ ചെയ്തു..

ആയുധങ്ങൾ കയ്യിൽ വന്നപ്പോൾ വഹാബികളുടെ മട്ടു മാറി..

സൌമ്യത അഭിനയിച്ചു നടന്ന ചെന്നായ്ക്കൾ അവരുടെ ദംഷ്ട്ര പുറത്തെടുത്തു..

വഹാബിസം സംഹാര താണ്ഡവം തുടങ്ങി!!

സ്വന്തം ജനങ്ങളെ തന്നെ കൊന്നൊടുക്കി..

അതെ, സ്വന്തം ചോരയെ, മുസ്ലിംകളെ തന്നെ കശാപ്പു ചെയ്യിച്ചു പാശ്ചാത്യർ..

പള്ളികളിൽ ബോംബ്‌ വർഷിച്ചു..

നിസ്കരിച്ചു കൊണ്ടിരുന്നവന്റെ തല പോലും കൊയ്തു..

സ്വന്തം സഹോദരിമാരെ പിടിച്ചു ചങ്ങലക്കിട്ടു ലൈംഗിക അടിമകളാക്കി..

ഇമാം നവവി(റ) വിന്റെ മഖ്ബറയടക്കം തകർത്തു തരിപ്പണമാക്കി..

ഈ രാജ്യങ്ങൾ ശവപ്പറമ്പാക്കി മാറ്റി, ഇന്നത്തെ അവസ്ഥയിലാക്കി..

എല്ലാം കഴിഞ്ഞപ്പോഴേക്കും പാശ്ചാത്യർക്കാവശ്യമുള്ള എണ്ണ അവർ സ്വന്തമാക്കിയിരുന്നു..

അവരുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ ആയുധക്കച്ചവടം നടക്കുകയും ചെയ്തു..

അടുത്ത രാഷ്ട്രം ലക്ഷ്യമാക്കി തന്ത്രം മെനയാൻ തുടങ്ങി..

ശിർക്കും കുഫ്രും പറഞ്ഞു ജിഹാദിനിറങ്ങിയ വഹാബികളെ പാശ്ചാത്യർ കയ്യൊഴിഞ്ഞു..

ഇളിഭ്യരായി..

കോടിക്കണക്കിന് ജനങ്ങൾ ദുരിതത്തിലായി ചിന്നഭിന്നരായി, വ്രണിത ഹൃദയരായി, വിവിധ യുറോപ്യൻ രാജ്യങ്ങളിൽ അവർ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണത്തിനായി കടിപിടി കൂടുന്നു..

ഒരു സമുദായത്തിന്റെ അവസ്ഥ!!

വഹാബിസത്ത്തിന്റെ ഉള്ളിലൊളിപ്പിച്ച മാരക വിഷം എല്ലാവരും തിരിച്ചറിയുക!!!

ഇതാണ് വഹാബിസം, അവരെ വേരോടെ പിഴുതെറിയുക,
നമ്മുടെ മണ്ണിൽ ഇടം നൽകാതിരിക്കുക.... അല്ലാഹു  കാക്കട്ടെ...ആമീൻ

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات