മർഹൂം കുമരംപത്തൂർ അലി ഉസ്താദ്

മർഹൂം കുമരംപത്തൂർ അലി ഉസ്താദ്

എന്റെ ആത്മീയ ഗുരു കുമരംപുത്തൂർ നാലകത്ത് അലി മുസ്‌ലിയാർ വഫാത്തായി.അഹ് ലുസുന്ന യുടെ ആൾരൂപമായിരുന്നു അലി മുസ് ലിയാർ. പതിറ്റാണ്ട് കൾക്ക് മുമ്പ് അൽ-ഐനിൽ വെച്ചാണ്
ഞാൻ അദ്ദേഹവുമായി അടുക്കുന്നത്. ആ ബന്ധം മുറിയാതെ നിലനിന്നു.യു എ ഇ ൽ എത്തിയാൽ ആദ്യത്തെ ചടങ്ങ് അലി ഉസ്താദിനെ സന്ദർശിക്ക ലാ യി രു ന്നു. ശൈഖ മറിയം ബിൻന്ത് ഹംദാൻ മസ്ജിദിൽ മത ഗ്രന്ഥങ്ങളുടെ കുമ്പാരങ്ങൾ ക്കി ടയിലിരുന്ന് പുഞ്ചിരിയോടെ സ്വീകരിക്കുന്ന അലി ഉസ്താദ്. എപ്പോഴും വലിയ തിരക്കായിരിക്കും. അറബി പണ്ഡിതന്മാർക്ക് വേണ്ടി അവിടന്ന് നടത്തിയിരുന്ന ദർസ് ശ്രദ്ധേയമായിരുന്നു. ഉസ്താദിന്റെ നേതൃത്വത്തിൽ നടന്നിരുന്ന സ്വലാത്ത് മജ്ലിസ് അൽ-ഐൻ മലയാളികളുടെ ഏറ്റം വലിയ ആത്മീയ സദസായിരുന്നു.ചെറുപ്പ വലിപ്പവിത്യാസമില്ലാതെ മുഴുവൻ പ്രസ്ഥാന പ്രവർത്തകരേയും സന്താഷപൂർവ്വം സ്വീകരി
ക്കുകയും ആവോളം പ്രോൽസാഹിപ്പി ക്കുകയും ചെയ്തിരുന്ന അലി ഉസ്താദ് മരണത്തിന്റെ മിനറ്റുകൾക്ക് മുമ്പും ചങ്ങലീരിയിലെ പ്രസ്ഥാന പരിപാടിയുടെ വേദിയിലുണ്ടായിരുന്നു.പാലക്കാട് സായുക്ത മഹല്ല് ഖാസി എന്ന നിലയിൽ വലിയ സേവനങ്ങളാണ് അദ്ദേഹം ചെയ്തത്. ജില്ലയിലെ മുക്ക് മൂലകളിൽ പോലും അദ്ദേഹം ഓടിയെത്തി.അനേകംപള്ളികൾ നിർമ്മിക്കാൻ മുന്നിട്ടിറങ്ങി. ഒട്ടനേകം സ്ഥാപനങ്ങൾക്ക് താങ്ങും തണലുമായി.തലക്കനമില്ലാത്ത നേതാവായതിനാൽ ആർക്കും ഏത് നേരത്തും സമീപിക്കാൻ സാധിച്ചതിനാൽ പ്രവർത്തകർക്ക് വലിയ മുതൽകൂട്ടായി .ഇൽമിന്റെ പ്രകാശഗോപുരമായ അലി ഉസ്താദ് ദീനീ സ്നേഹികളെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞിരിക്കുന്നു. ഇന്നലെ രാത്രി 10- 30 ന് സ്വന്തം വീട്ടിൽ വെച്ച് സംസം വെള്ളം കുടിച്ച് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉറക്കെ ചൊല്ലിയാണ് അദ്ധേഹം വിട പറഞ്ഞത്. നാളെ ജന്നാത്തുൽ ഫിർദൗസിൽ ആ മഹാത്മാവിന്റെ ചാരത്ത് അല്ലാഹു നമ്മേയും ഒരുമിപ്പിക്കട്ടെ, ആമീൻ.

വടശ്ശേരി ഹസൻ മുസ് ലിയാർ
FB പേജ്

 .................
അലി ഉസ്താദ് എന്നോട് പറഞ്ഞത്*

ഹാഫിള് സുൽഫി പുളിക്കൽ എഴുതുന്നു

✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

കാൽ നൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം കാരണം കേരളത്തിലെ പുതിയ തലമുറക്ക് വേണ്ടത്ര പരിചയമില്ലാത്ത സമുന്നതനായ പണ്ഡിത ജ്യോതിസ്സ് അതാണ് അറബികൾ ആദരവോടെ വിളിക്കുന്ന "ശൈഖ് അലി "മണ്ണാർക്കാട് കല്യാണകാപ്പിൽ ബസിറങ്ങി ഒരു ഓട്ടോ പിടിച് കുമരം പുത്തൂരിലെത്തി.  നിരവധി പണ്ഡിത മഹത്തുക്കൾ ജീവിച്ച് മൺമറഞ്ഞു പോയ ഒരു കൊച്ചുഗ്രാമം...

ഉസ്താദിന്റെ ജേഷ്ട സഹോദരനും പ്രമുഖ പണ്ഡിതനുമായിരുന്ന "കുമരംപുത്തുർ " എന്ന നാമത്തിൽ അറിയപ്പെട്ട അബ്ദുറഹ്മാൻ മുസ്ലിയാരെ സിയാറത്ത് ചെയ്ത് നേരെ അലി ഉസ്താദിനെ ചെന്നു കണ്ട് സംസാരം ആരംഭിച്ചു....

യമനിലെ ഹളർമൗതിൽ നിന്നും മത പ്രചരണാർഥം കേരളത്തിലെത്തിയ കുടുംബ ശൃഖലയിലെ പ്രധാന കണ്ണികളാണ് "നാലകത്ത് " തറവാട്ടുകാർ.ഈ  പണ്ഡിത തറവാട്ടിലെ കോയക്കുട്ടി മുസ്ലിയാരുടെ ഇളയ മകനായി 1943 ലാണ് ഉസ്താദ് പിറവിയെടുക്കുന്നത്..
വിഷ ചികിത്സയിൽ പേരുകേട്ട പ്രസിദ്ധ പണ്ഡിതനും സൂഫിയുമായിരുന്ന മുഹമ്മദ് മുസ്ലിയാർ മൂത്ത സഹോദരനാണ്.

ഓത്തുപള്ളിക്ക് ശേഷം കുട്ടി മുസ്ലിയാർ. താഴെക്കൊട് കുഞ്ഞലവി മുസ്ലിയാർ ജേഷ്ടൻ അബ്ദുറഹ്മാൻ മുസ്ലിയാർ തുടങ്ങി നിരവധി പണ്ഡിതരിൽ നിന്നും അറിവ് നുകർന്നു. ശേഷം പട്ടിക്കാട് വച്ച്  ഇ.കെ അബുബക്കർ മുസ്ലിയാർ .കെ സി ജമാലുദ്ധീന് ഹസ്രത്ത് എന്നിവരിൽ നിന്നും ഉപരി പഠനം നടത്തി 1969ൽ ജാമിഅയിൽ നിന്നും പുറത്തിറങ്ങി.

ചെറുപ്പം മുതലേ അന്യേഷണ കുതുകിയായിരുന്നു മഹാനവർകൾ. ഒരു വിഷയം വന്നാൽ എന്തുകൊണ്ട് അങ്ങിനെ  എന്ന ഒരു ചോദ്യം നീറ്റലായി മനസിൽ പടരും. വിഷയത്തിന്റെ അകക്കാമ്പ് ഖനനം ചെയ്തെടുക്കാനുള്ള വാശിയായി ആ ചിന്ത മാറും. അതു കൊണ്ട് തന്നെ കുട്ടി മുസ്ലിയാർക്ക് അലിയെന്ന കുട്ടിയുടെ ചോദ്യങ്ങൾ വല്ലാത്ത ഹരമായിരുന്നത്രേ...

പoന കാലത്തേയും അധ്യാപനകാലത്തേയും രസകരമായ ധാരാളം സംഭവങ്ങൾ അലി ഉസ്താദ് പറഞ്ഞു .പ്രത്യേകിച്ച് പ്രവാസലോകത്തേക്കുള്ള മാറ്റത്തെ കുറിച്ച് .... (എല്ലാം ഇവിടെ കുറിക്കുന്നില്ല) അൽ ഐനിലെ 25 വർഷത്തെ സേവന കാലത്ത് UAE മതകാര്യ ഉപദേശ്ടാവ് ശൈഖ് അലിയ്യുൽ ഹാശിമി അടക്കം നിരവധി പ്രമുഖ ശിഷ്യരെ വാർത്തെടുക്കാൻ ഉസ്താദിന് കഴിഞ്ഞു.

ശൈഖ് ഉമർ ഹഫീള് യമൻ ഒരിക്കൽ അറുപതോളം വരുന്ന സയ്യിദന്മാരുടെ കൂടെ വന്ന് ഇദ്ധേഹത്തിൽ നിന്നും    ശാഫിഈ മദ്ഹബിന്റെ ഇജാസത്ത് ആവശ്യപ്പെട്ടത് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു...

*ഒരു പിളർപ്പ് കാല അനുഭവം ഉസ്താദ് തന്നെ പറയട്ടേ...*
➖➖➖➖➖➖➖➖
ഞാൻ ഗൾഫിലായിരുന്ന സമയത്ത് നാട്ടിൽ വരുന്നവരോടൊക്കെ എന്റെ ഉസ്താദ് ശംസുൽ ഉലമ ചോദിക്കും
*" അലി മറുഭാഗത്താണല്ലേ "* വിവരം ഞാൻ അറിഞ്ഞു.. അങ്ങിനെ ഗൾഫിൽ നിന്ന് നാട്ടിൽ വന്ന സമയത്ത്  ജേഷ്ടൻ അബ്ദുറഹ്മാൻ മുസ്ലിയാരെയും കൂട്ടി ഞാൻ ശംസുൽ ഉലമയെ കാണാൻ ചെന്നു. ശൈഖുന അന്ന്നന്തിയിലായിരുന്നു
കുറേ കാര്യങ്ങളൊക്കെ സംസാരിച്ചതിന് ശേഷം ചോദ്യം വന്നു *"എന്താ അലീ നീ മറു ഭാഗത്താണോ*
ഞാൻ പറഞ്ഞു....
ഉസ്താദേ... അങ്ങ് നമ്മുടെ മനസ്സിന്റെ ഉള്ളിന്റ ഉള്ളിലേക്ക് കൊത്തി വച്ച് തന്ന ഒരു ആദർശമുണ്ട് .ആ ആദർശത്തിൽ എന്തെങ്കിലുമൊരു മാറ്റം വരുത്താൻ ഞങ്ങളാൽ കഴിയുന്നില്ല... പ്രത്യേകിച്ച് എനിക്ക്... അതിൽ പോറലില്ലാതെ കാണുന്നത് ആ പക്ഷത്താണ് .. അതു കൊണ്ടാണ് ഞാൻ ആ പക്ഷത്തു നിൽകുന്നത്.. എപി എനിക്ക് ശരീകുമല്ല ഉസ്താദുമല്ല.. കുഞ്ഞിക്കോയ തങ്ങളും എനിക്ക് ശരീക്കുമല്ല ഉസ്താദുമല്ല... ഹഖ് അവിടെ കാണുന്നു എന്നതു കൊണ്ട് മാത്രം...


ഇത് കേട്ട് മുക്കാൽ മണിക്കൂർ നേരം ഒന്നും ഉരുവിടാതെ ശംസുൽ ഉലമ ചാരുക്കസേരയിൽ ചാരിയിരിന്നു.... നിങ്ങൾ അതിൽ നിന്നും പിന്മാറണമെന്നോ മറ്റൊ പറയുന്നതിന് പകരം
നിങ്ങൾ എനിക്കു വേണ്ടി ദുആ ചെയ്യണമെന്ന് പറഞ്ഞ് യാത്രയാക്കുകയാണ് ചെയ്തത്

പിന്നീടൊരിക്കൽ സംഭവത്തിന് സാക്ഷിയായ  ജേഷ്ടൻ അബ്ദുറഹ്മാൻ മുസ്ലിയാരും " പുന്നാര അലി ഞാനും നിന്റെ എപി യുടെ  കൂടെയാ"ണെന്ന് പറഞ്ഞ് ഈ പ്രസ്ഥാനത്തിൽ അണി ചേർന്നു....


വിനയവും ലാളിത്യവും തെളിഞ്ഞു നിൽക്കുന്ന ആ പൂമുഖത്തുനിന്ന് ദീർഘ സംസാരത്തിന് ശേഷം  ഉച്ചഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത് '.....

നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടേ....ആമീൻ

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات