അപ്ഡേഷൻ അവസാനിക്കാത്ത സലഫീ തൗഹീദുകൾ
ഡോ.ഫൈസൽ അഹ്സനി സിദ്ദീഖി രണ്ടത്താണി From www.sirajlive.com ‘ മൂ ന്ന് മിനുട്ട് 50 സെക്കന്‍ഡ് നീളമുള്ള ക്ലിപ്പില്‍ 33 കളവുകള്‍!’ എന്ന ശീര്‍ഷകം കണ്ടപ്പോള്‍ ഒരു കൗതുകത്തിന് കേട്ടുനോക്കിയതാണ്. അലവി സഖാഫി ആണ് അവതാരകന്‍. ഒരു സലഫി പ്രഭാഷകന്റെ പ്രഭാഷണത്തെ കുറിച്ചാണ് പറയുന്നത്. ഇസ്തിഗാസയുമായി ബന്ധപ്പെട്ട വിവരണമാണ് പ്രതിപാദ്യം. പ്രഭാഷകന്റെ ക്ലിപ്പ് കേള്‍പ്പിച്ചുകൊണ്ട് കളവുകള്‍ പിടികൂടുകയാണ് സഖാഫി. കളവുകള്‍ എത്രയുണ്ട് എന്നൊന്നും ഞാന്‍ എണ്ണിനോക്കിയില്ലെങ്കിലും പ്രഭാഷകന്റെ മറുപടിയില്‍ ആവര്‍ത്തിച്ചു കട്ടായമായിപ്പറയുന്ന ഒരു വാചകം എന്നെ അതിശയിപ്പിച്ചു കളഞ്ഞു. ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന തൗഹീദിന്റ ഒരു അപ്‌ഡേഷന്‍ ആയിരുന്നു അത്. ഒരു കാലത്ത് വഹാബീ തൗഹീദ് അപ്‌ഡേഷന്‍സ് ഫോളോ ചെയ്യുന്നത് വലിയ ഹരമായിരുന്നു. ഓരോ മാറ്റങ്ങളും അതിലെ കാരണങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും നല്ല ഒരു അക്കാദമിക് പഠനത്തിനുള്ള വകുപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതൊരു തമാശയായി മാറുകയും പല ഗ്രൂപ്പുകളും പല സമയത്തായി തൗഹീദ് വ്യാഖ്യാനങ്ങളിലെ ‘നവോത്ഥാനക്കളികള്‍’ നിരന്തരമായി തുടരുകയും ചെയ്തു. അങ്ങനെ ഡോക്ടറെ സമീപിക്കുന്നത് പോലും ശിര്‍ക...