വാളക്കുളം ബീരാൻ കുട്ടി ഉസ്താദ് (ന:മ)
ആ വിളക്കും അണഞ്ഞു; ശൈഖുനാ വാളക്കുളം ബീരാൻ കുട്ടി ഉസ്താദ് (ന:മ) ഫഖീഹുൽ ഉമ്മ കൈപ്പറ്റ നൽകിയ വെണ്മ എനിക്ക് എന്തെല്ലാം കിട്ടിയിട്ടുണ്ടോ എല്ലാം കൈപ്പറ്റ ഉസ്താദിൽ നിന്നാണ് അത് പറയുമ്പോൾ പ്രായത്തിന്റെ അവശതകൾ പോലും മറക്കുന്ന ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴമെത്രയുണ്ടെന്ന് നമ്മെ തര്യപ്പെടുത്തുന്ന പണ്ഡിത പ്രതിഭ ഇപ്പോഴും നമുക്കരികിലുണ്ട്, ശൈഖുനാ വാളക്കുളം ബീരാൻ കുട്ടി ഉസ്താദ്, പ്രാഥമിക പഠനം പിതാവ് അഹ്മദ് മുസ്ലിയാരിൽ നിന്ന് തന്നെയായിരുന്നു, നാൽപതോളം വർഷം ദർസ് നടത്തിയ വലിയ ആലിമായിരുന്നു അഹ്മദ് മുസ്‌ലിയാർ, വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരുടെ അടുക്കൽ നിന്നാണ് ഉപ്പ കിതാബോത്ത് ആരംഭിച്ചത്, പിന്നീടുള്ള പഠനം മുഴുവൻ ചാലിക്കകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടുക്കൽ നിന്നായിരുന്നു. പർവ്വത സമാനരായ ഗുരു വര്യന്മാരിൽ നിന്നുള്ള ശിശ്വത്വം ഉപ്പയുടെ വൈജ്ഞാനിക ചർച്ചയിൽ നിഴലിച്ചു നിന്നിരുന്നു എന്ന് ഉസ്താദ് ഓർക്കുന്നു, കുറഞ്ഞ കാലം മാത്രമേ ഉപ്പയുടെ അടുക്കൽ പഠിക്കാൻ സാധിച്ചൊള്ളൂ. അപ്പോഴേക്കും അസുഖം ബാധിച്ചു അവിടുന്ന് വഫാതായി, പിന്നീട് ഉപ്പയുടെ ശിഷ്യനായ തലക്കടത്തൂർ അബ്ദു മുസ്ലിയാരുടെ അടുക്കൽ ആയിരുന്നു പ...