വാളക്കുളം ബീരാൻ കുട്ടി ഉസ്താദ് (ന:മ)
ആ വിളക്കും അണഞ്ഞു;
ശൈഖുനാ വാളക്കുളം ബീരാൻ കുട്ടി ഉസ്താദ് (ന:മ)
ഫഖീഹുൽ ഉമ്മ
കൈപ്പറ്റ നൽകിയ വെണ്മ
എനിക്ക് എന്തെല്ലാം കിട്ടിയിട്ടുണ്ടോ എല്ലാം കൈപ്പറ്റ ഉസ്താദിൽ നിന്നാണ്
അത് പറയുമ്പോൾ പ്രായത്തിന്റെ അവശതകൾ പോലും മറക്കുന്ന ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴമെത്രയുണ്ടെന്ന് നമ്മെ തര്യപ്പെടുത്തുന്ന പണ്ഡിത പ്രതിഭ ഇപ്പോഴും നമുക്കരികിലുണ്ട്,
ശൈഖുനാ വാളക്കുളം ബീരാൻ കുട്ടി ഉസ്താദ്,
പ്രാഥമിക പഠനം പിതാവ് അഹ്മദ് മുസ്ലിയാരിൽ നിന്ന് തന്നെയായിരുന്നു,
നാൽപതോളം വർഷം ദർസ് നടത്തിയ വലിയ ആലിമായിരുന്നു അഹ്മദ് മുസ്‌ലിയാർ,
വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരുടെ അടുക്കൽ നിന്നാണ് ഉപ്പ കിതാബോത്ത് ആരംഭിച്ചത്,
പിന്നീടുള്ള പഠനം മുഴുവൻ ചാലിക്കകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടുക്കൽ നിന്നായിരുന്നു.
പർവ്വത സമാനരായ ഗുരു വര്യന്മാരിൽ നിന്നുള്ള ശിശ്വത്വം ഉപ്പയുടെ വൈജ്ഞാനിക ചർച്ചയിൽ നിഴലിച്ചു നിന്നിരുന്നു എന്ന് ഉസ്താദ് ഓർക്കുന്നു,
കുറഞ്ഞ കാലം മാത്രമേ ഉപ്പയുടെ അടുക്കൽ പഠിക്കാൻ സാധിച്ചൊള്ളൂ.
അപ്പോഴേക്കും അസുഖം ബാധിച്ചു അവിടുന്ന് വഫാതായി,
പിന്നീട് ഉപ്പയുടെ ശിഷ്യനായ തലക്കടത്തൂർ അബ്ദു മുസ്ലിയാരുടെ അടുക്കൽ ആയിരുന്നു പഠനം,
അദ്ദേഹത്തിനും അസുഖം വന്നപ്പോൾ ഉപ്പയുടെ തന്നെ ശിഷ്യനും മംഗലം സ്വദേശിയുമായ കുഞ്ഞീൻ മുസ്ലിയാരുടെ ദർസിലേക്ക് പോയി.
രണ്ട് വർഷമാണ് അവിടെ ഓതിയത്,
അൽഫിയ്യയും ഫത്ഹുൽ മുഈനുമൊക്കെ ഓതിയത് കുഞ്ഞീൻ മുസ്ലിയാരുടെ അടുക്കൽ നിന്നാണ്,
ശേഷമുള്ള എല്ലാം ശൈഖുനാ കൈപ്പറ്റ ഉസ്താദിൽ നിന്നായിരുന്നു,
പത്ത് വർഷത്തോളം കൈപറ്റ ഉസ്താദിന്റെ അടുക്കൽ ഓതി,
ഉപ്പയുടെ ഉസ്‌താദായ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരുടെ നിർദേശ പ്രകാരമാണ് കൈപ്പറ്റ ഉസ്താദിന്റെ അടുക്കൽ ഓതാൻ പോകുന്നത്,
"കൈപ്പറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ പൊന്മുണ്ടത്തേക്ക് വരുന്നുണ്ട്,
അവിടെപ്പോയി ഓതിക്കോ,
ഉസ്താദ് എന്നാണോ നിർത്താൻ പറയുന്നത് അന്ന് നിറുത്തിക്കോ"
അബ്ദുൽ ബാരി മുസ്ലിയാരുടെ നിർദേശം അക്ഷരം പ്രതി നിറവേറ്റി ഒരു പതിറ്റാണ്ടിനടുത്ത് കൈപ്പറ്റ ഉസ്താദിന്റെ അടുക്കൽ ഇഷ്ട്ട ശിഷ്യനായി പഠിച്ചു,
കൂരിയാട്ടേക്ക്....
ഏകദേശം ഉപരിപഠനത്തിന് പോകേണ്ട സമയം ആയി ,
പക്ഷെ കൈപറ്റ ഉസ്താദ് കൂരിയാട്ടേക്ക് ദർസ് നടത്താൻ പോകാനാണ് ഉസ്താദിനോട് പറഞ്ഞത്,
അങ്ങനെ മുപ്പത്തിയഞ്ചു കുട്ടികളുമായി ദർസ് ആരംഭിച്ചു,
റമളാൻ ആഗതമായപ്പോൾ തഹ്‌സീലിന്ന് പോകുന്ന കാര്യം സൂചിപ്പപ്പോൾ പോയി ദർസ് നടത്തൂ എന്നായിരുന്നു കൈപ്പറ്റ ഓറുടെ മറുപടി,
പിന്നീട് ചോദിച്ചിട്ടുമില്ല ഉസ്താദിങ്ങോട്ട് പറഞ്ഞിട്ടുമില്ല,
എനിക്ക് തഹ്‌സീൽ ഒന്നും ഇല്ലെങ്കിലും എന്റെ നൂറ് കണക്കിന് ശിഷ്യന്മാർ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരാണെന്ന് ഉസ്താദ് നിറഞ്ഞ മനസ്സോടെ പറയുന്നു.
#അധ്യാപനം
അരനൂറ്റാണ്ട് കാലത്തോളം ദർസ് നടത്തി,
16 കൊല്ലം കൂരിയാട്ടും 18 വർഷം കാനാഞ്ചേരിയിലും പിന്നീട് മുഴുവൻ മർകസിലും,
കൈപ്പറ്റ ഉസ്താദ് ഓതി തന്നത് പോലെയാണ് വാളക്കുളം ബീരാൻ കുട്ടി ഉസ്താദിന്റെയും ദർസ്,
ജംഇന്റെ ക്ലാസ് നീണ്ടു പോകുന്നത് കാരണം പലപ്പോഴും ഉണർത്തിയ എ.പി ഉസ്താദിനോട് എനിക്ക് ഇങ്ങനെയെ സാധിക്കുന്നൊള്ളൂ എന്നാണത്രെ മറുപടി നൽകിയത്,
പലപ്പോഴും ഉസ്താദിന്റെ ക്ലാസ് കേട്ടയുടനെ കൈപ്പറ്റ ഉസ്താദിന്റെ സബ്ഖ് കേട്ട അതേ അനുഭവം എന്ന് എ. പി ഉസ്താദ് പറഞ്ഞതും അവിടുന്ന് വിനീതനോട് പലപ്പോഴും അയവിറക്കിയിട്ടുണ്ട്.
അത് കൊണ്ടൊക്കെ തന്നെയായിരിക്കണം #ഫഖീഹുൽ__ഉമ്മ എന്ന ലഖബ് നൽകി പണ്ഡിത കേരളം ഉസ്താദിനെ ആദരിച്ചത്,
ഇന്നും ആരോഗ്യമുണ്ടെങ്കിൽ ജംഉൽ ജാവാമിഅ' ക്‌ളാസ് ഞാൻ എടുക്കുമായിരുന്നു എന്ന് എന്തൊരു ആവേശത്തോടെയാണ് ഉസ്താദ് പറയുന്നത്.
കക്കിടിപ്പുറം ശൈഖുനായിൽ നിന്നും അപൂർവ്വ ഇജാസത്ത് ബീരാൻ കുട്ടി ഉസ്താദിന് ലഭിച്ചിട്ടുണ്ട്.
കല്ലിന്റെ മുകളിൽ ഊതി കൊടുക്കാനുള്ള സുമ്മിന്റെ ഇജാസതാണത്.
സ്വന്തം വീട്ടിന്റെ മുമ്പിൽ ഉള്ള മരത്തിനു മുകളിൽ വലിയ കടന്നൽ കൂട് പ്രത്യക്ഷപ്പെട്ടു.
കടന്നൽ കൂട് നശിപ്പിക്കാൻ വീട്ടുകാർ ആളെ ഏല്പിച്ചു എന്ന് ഉസ്താദിനോട് പറഞ്ഞു,
എങ്ങനെയാണ് നശിപ്പിക്കുന്നത് എന്ന് ചോദിച്ച ഉസ്താദിനോട് തീവെച്ചാണ് എന്നായിരുന്നു മറുപടി,
മആദല്ലാഹ് ജീവനുള്ളതിനെ തീവെച്ച് നശിപ്പിക്കുകയാണോ
അത് വേണ്ട അവരെ വിളിച്ചു മുടക്കിക്കോളൂ എന്നായി ഉസ്താദ്,
ശേഷം തനിക്ക് കക്കിടിപ്പുറം ഉസ്താദിൽ നിന്ന് ലഭിച്ച സുമ്മിന്റെ ഇജാസത്ത് പ്രകാരമുള്ള കാര്യങ്ങൾ രാത്രിയിൽ ചെയ്തു,
അത്ഭുതം രാവിലെ എണീറ്റു നോക്കുമ്പോൾ കടന്നൽ കൂടതാ നിലത്ത് കിടക്കുന്നു,
ഇങ്ങനെ ഒന്നല്ല ഒട്ടനവധി സംഭവങ്ങൾ ഉസ്താദ് ഓർത്തെടുക്കുന്നുണ്ട്.
എത്രയോ പേർ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി വരുകയും ആത്മ സംതൃപ്തിയോടെ തന്നെ മടങ്ങാറുമുണ്ട്.
പക്ഷെ ഒന്നുണ്ട്,
സുമ്മിന്റെ ഈ ഇജാസത്ത് നൽകുമ്പോൾ വേറെ ആർക്കും കൊടുക്കരുത് എന്ന് കക്കിടിപ്പുറം ഉസ്താദ് പ്രത്യേകം പറഞ്ഞിട്ടുണ്ട്,
എത്രയോ പേർ ചോദിക്കാറുണ്ട് ആർക്കും ഇത് വരെ കൊടുത്തിട്ടില്ല ഉസ്താദിനോടുള്ള അദബ് കേടാകുമല്ലോ അത്,
നിങ്ങളുടെ ഭാര്യക്കെങ്കിലും കൊടുക്കൂ
ഉസ്താദിന്റെ കാല ശേഷം ഞങ്ങൾക്ക് എന്തെങ്കിലും പ്രയാസം വന്നാൽ ഭാര്യയുടെ അടുക്കൽ വന്ന് മന്ത്രിപ്പിക്കാമല്ലോ എന്ന് അയൽവാസി കളും നാട്ടുകാരും നിരന്തരം പറയുമെന്നും പക്ഷെ ഉസ്താദിന്റെ പൊരുത്തക്കേട് പേടിച്ച് ഞാൻ അതിന്ന് മുതിർന്നിട്ടില്ല എന്റെ ഏറ്റവും വലിയ പ്രതീക്ഷ ഉസ്താദുമാരാണ് വിതുമ്പുന്ന ചുണ്ടുകളോടെ അവിടുന്ന് ഒരു വിധം ആ വിഷയം പറഞ്ഞവസാനിപിപ്പിച്ചു,
#കൈപ്പറ്റ__ഉസ്താദ്
ഇടക്കിടെ ബീരാൻ കുട്ടി ഉസ്താദിന് കലശലായ തലവേദന വരാറുണ്ട്.
പല വൈദ്യന്മാരെയും കാണിച്ചു മാറ്റമൊന്നും കണ്ടില്ല,
ഒരു ദിനം നാട്ടിൽ നിന്ന് ദർസിലേക്ക് വന്ന കൈപ്പറ്റ ഉസ്താദ് മുഖം വിവർണ്ണമായി ഇരിക്കുന്ന ഉസ്താദിനെ കാണുന്നു ,
കാരണമന്വോഷിക്കുന്ന ഉസ്താദിനോട് തലവേദനയാണെന്നും ഇടക്കിടെ വരാറുണ്ടെന്നും ബോധിപ്പിച്ചപ്പോൾ റൂമിലേക്ക് വിളിച്ചു മന്ത്രിച്ചു കൊടുത്തു.
അന്ന് മുതൽ ഉസ്താദിന് ആ തലവേദന ഇന്ന് വരെ വന്നിട്ടെ ഇല്ല എന്ന് പറയുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
(കൈപ്പറ്റ ഉസ്താദിനെക്കുറിച്ച് വിശദമായി പിന്നീട് എഴുതാം ഇന്ഷാ അല്ലാഹ്)
ദർസ് നടത്തുന്നവർക്ക്,പഠിക്കുന്നവർക്ക്, മുത്വാലഅ ചെയ്യുന്നവർക്ക്,സാധാരണക്കാർക്ക് എല്ലാം ദുആ ചെയ്യിപ്പിക്കാൻ പറ്റിയ ഇടമാണ് അവിടുന്ന്,
ഭൗതിക ഭ്രമമൊന്നും തൊട്ടു തീണ്ടാതെ വിനയത്തിന്റെ പര്യായമായി അരനൂറ്റാണ്ട് കാലം വിജ്ഞാന മുത്തുകൾ ഒഴുകിയ ആ നാവിന്ന് ഫലം ഇല്ലാതിരിക്കില്ലല്ലോ.
അസറിന്ന് ശേഷം അലം നഷ്‌റഹ് സൂറത്ത് പാരായണം ചെയ്യാൻ കൈപ്പറ്റ ഉസ്താദിൽ നിന്ന് കിട്ടിയ ഇജാസത്ത് കൊടുക്കാറുണ്ട്.
ഹിഫ്‌ള് വർധിക്കാൻ അത് വലിയ ഫലം ചെയ്യും,
കൈപ്പറ്റ ഉസ്താദ് എന്നോട് അത് പതിവാക്കാനും പറഞ്ഞ അന്ന് മുതൽ പഠിച്ചതോ പഠിപ്പിച്ചതോ നോക്കിയതോ ഒന്നും ഞാൻ മറന്നിട്ടില്ല,
റബ്ബ് എനിക്ക് ആഫിയത് നൽകിയാൽ ഏത് കിതാബും ഇന്നും ഒരോർമ്മപ്പിശകും കൂടാതെ ഓതിക്കൊടുക്കാൻ സാധിക്കുമെന്ന് ഉസ്താദ് ഉറപ്പിച്ചു പറയുന്നു.
ഇജാസത്ത് വാങ്ങി പതിവാക്കിയവർ പറയുന്ന
അനുഭവങ്ങൾ അതിന്ന് ബലം നൽകുന്നു.
മന്ത്രത്തിനുള്ള അപൂർവ്വ ഫലം നൽകുന്ന ഇജാസത്തും ഉസ്താദിനെ അടുക്കൽ ഉണ്ട്,
അൽ ഹംദുലില്ലാഹ് സാധ്യമായതെല്ലാം അവിടുത്തെ അടുക്കൽ നിന്ന് വാങ്ങാൻ വിനീതന് അള്ളാഹു ഭാഗ്യം നൽകി,
റബ്ബ് സ്വീകരിക്കട്ടെ..
അതെല്ലാം അവിടുത്തെ സവിധത്തിൽ പോയി സമ്മതം വാങ്ങി ജീവിതത്തിൽ പതിവാക്കാൻ നാം ഇനിയും വൈകിക്കൂടാ.
മേൽ പറഞ്ഞ ഉസ്താദ് മാരുടെ ബറകത്ത് കൊണ്ട് ആഖിറം സലാമത്തിലാക്കി തരട്ടെ...
നമ്മെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ...
മുഹമ്മദ് ശഫീഖ് മുഈനി അന്നഹ് രി (ഓമച്ചപ്പുഴ)

Comments
Post a Comment