താത്തൂർ ശുഹദാക്കൾ

താത്തൂർ ശുഹദാക്കൾ: ഇന്ന് മുഹറം 22.താത്തൂർ ശുഹദാ അനുസ്മരണ ദിനം. താത്തൂരിൽ ഏകദേശം നാനൂറ് വർഷത്തിലേറെ പഴക്കമുള്ള ഒരു പള്ളിയുടേയും പരിസരത്ത് മറ പെട്ട് കിടക്കുന്ന ശുഹദാക്കളുടേയും സ്മരണ പുതുക്കുന്ന നാളുകളാണ് മുഹറം 22 മുതൽ 25 കൂടിയുള്ള 4 ദിവസങ്ങൾ. രണ്ട് വിഭാഗം ശുഹദാക്കളുടെ പാവനസ്മരണയിലാണ് താത്തൂർ നേർച്ച നടക്കുന്നത്. 400 കൊല്ലങ്ങൾക്കപ്പുറം ഈ പള്ളിയിലെ ബാങ്ക് വിളിയും മറ്റ് ആരാധനകളും ഏതാനും വർഗ്ഗീയ കോമരങ്ങൾക്ക് അലോസരമായപ്പോൾ പള്ളി പൊളിക്കാനായി അവരെത്തുകയും അവരെ തടയാൻ കോയ കുട്ടി ഗുരുക്കൾ, കൊന്നോലത്ത് ഹസ്സൻകോയ, മങ്ങണ്ടൻ മായിൻ മൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം ഏറ്റുമുട്ടിയപ്പോൾ 22 പേർശഹീദായി. ഇവരാണ് ഒന്നാമത്തെ വിഭാഗം . ഈ പോരാട്ടം നടന്നത് ഒരു മുഹറം 22 മുതൽ 25 കൂടിയ 4 ദിവസങ്ങളിലായിരുന്നു. 192l -ൽ മലബാർ ലഹളയിലെ സമരക്കാർ താ ത്തൂർ പള്ളി കേന്ദ്രീകരിച്ചാണ് സമരം ആസൂത്രണം ചെയ്യുന്നതെന്ന് മനസ്സില്ലാക്കിയ ബൃട്ടീഷ് പട്ടാളം പള്ളി തകർക്കുക, സമരക്കാരെ പിടികൂടുക എന്നീ ലക്ഷ്യത്തോടെ പള്ളി മുറ്റത്തെത്തി. സമരക്കാരോട് പുറത്തിറങ്ങാൻ പറഞ്ഞെങ്കിലും അവർ ഇറങ്ങിയില്ല. കൂട്ടത്തോടെ ബാങ്ക് വിളിച്ചു .ക്ഷുഭിതരായ വെള്ളക്കാരൻ്റെ പട്ടാളക്കാർ പള്ളിക്ക് ചുറ്റും ഉണങ്ങിയ ഓലയും വിറകും കൂട്ടി വെച്ചു തീ ഇട്ടു. പള്ളി കത്തി കരിഞ്ഞു. അകത്തുള്ളവർ വെന്തുമരിച്ചു. ചരിത്രത്തിൽ തുല്യതയില്ലാത്ത കരളലിയിക്കുന്ന ഈ സ്വാതന്ത്ര്യ സമര രക്തസാക്ഷികളാണ് രണ്ടാമത്തെ വിഭാഗം. പള്ളി കത്തുമ്പോൾ മുകളിൽ കയറി ചാടി രക്ഷപ്പെടാൻ ശ്രമിച്ച പള്ളി പരിപാല കരിലൊരാളായ കുറുമ്പറമ്മൽ അബ്ദുറഹ്മാൻ കുട്ടി ചാടിയത് പുറക് വശത്തുള്ള ഖബറിലേക്കായിരുന്നു - കാലിൽ സാരമായ പരിക്കേറ്റതിനാൽ എഴുനേൽക്കാനായില്ല. രണ്ട് ദിവസത്തിന് ശേഷം പള്ളി കത്തിയത് കാണാൻ പോയ ഒരാൾ ഇയാളുടെ ശബ്ദം കേട്ട് ഖബറിൽ നിന്ന് കയറ്റി വേണ്ട പരിചരണങ്ങൾ നൽകി. കുറുമ്പറമ്മൽ അബദു റഹ്മാൻ കുട്ടി മരിക്കുന്നത് വരെ കാലിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു യെന്ന് പഴമക്കാർ പറയുന്നു. ഈ പള്ളി കൊയപ്പത്തൊടി മമ്മുട്ടി മുതലാളിയുടെ മേൽനോട്ടത്തിൽ പുനർനിർമ്മിച്ചു. ശുഹദാക്കളുടെ ചോര കൊണ്ട് പവിത്രമായ താത്തൂരിൻ്റെ മണ്ണിൽ ജനവാസം വർദ്ധിച്ചു. പള്ളി ജനങ്ങളെ ഉൾക്കൊള്ളാനാകാതെ വന്നു. 1986-ൽ പള്ളി വിപുലീകരണത്തിന് കുഴിയെടുത്തപ്പോൾ കണ്ട ദ്വാരത്തിലൂടെ നോക്കിയ നേരത്ത് കഫം പുടവ പോലും ദ്രവിക്കാത്ത ഒരു ഫ്രഷായ മയ്യിത്ത് കണ്ടു. ജോലിക്കാർ അന്ന് മുദർ രിസായിരുന്ന സുന്നി കൈരളിക്ക് മറക്കാനാവാത്ത വന്ദ്യരായ ടി സി.മുഹമ്മദ് മുസ്ല്യാർക്ക് കാണിച്ചു കൊടുത്തു. 90 കൊല്ലത്തോളമായി ദർസുള്ള ഈ പള്ളിയിൽ കുഞ്ഞിരായിൻ മുസ്ല്യാർ, സി.പി. ബീരാൻ മുസ്‌ല്യാർ, കണ്ണിയത്ത് അഹ്മദ് മുസ് ലിയാർ, ടി ടി.അബ്ദുള്ളക്കുട്ടി മുസ്ല്യാർ ചേറൂർ, അബൂ ഹനീഫൽ ഫൈസി തെന്നല, അബ്ദു മുസ്ല്യാർ താനാളൂർ, മൊഹ്യുദ്ദീൻ കുട്ടി ബാഖവി പൊൻമള, ബശീർ ഫൈസി വെണ്ണക്കോട് തുടങ്ങിയ പ്രമുഖരും ദർസ് നടത്തിയിട്ടുണ്ട്. സ്ഥലം ഖാസിയായിരുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ വിയോഗത്തോടെ ഖാസിയായി തെരഞ്ഞെടുക്കപ്പെട്ട സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് 2010-ൽ ഈ പള്ളി കൂടുതൽ സൗകര്യത്തോടെ വീണ്ടും പുതുക്കി പണിയിച്ചു. *താത്തൂർ നേർച്ച* മുഹറം 22 മുതൽ 4 ദിവസങ്ങളിലായി നടക്കുന്ന 'താത്തൂർ നേർച്ചക്ക് മാവൂർ ,പനങ്ങോട്, കൊന്നാര് ,പാഴൂർ, അരയങ്കോട്, ചെറുവാടി തുടങ്ങിയ പ്രദേശത്തുകാരാണ് പ്രധാന സംഘാടകർ.ഇവരുടെയൊക്കെ പൂർവീകരിൽ ചിലർ താത്തൂർ ശുഹദാക്കളിൽ പെട്ടവരുമാണ്. പതാക വരവ്, കൊടിയേറ്റം, മഖാം സിയാറത്ത്, ഖത്മുൽ ഖുർആൻ, ശുഹദാ മൗലിദ്, ദിക്‌റ് ദുആ സമ്മേള നം 'അന്നദാനം, കൊന്നാര് സാദാത്തീങ്ങളുടെ വരവ്, സമാപന ദുആ മജ് ലിസ് തുടങ്ങിയവയാണ് നേർച്ചയിലെ പ്രധാന കർമ്മ ങ്ങൾ. താത്തൂർ ശുഹദാക്കളുടെ ബറകത്ത്കൊണ്ട് ശുഹദാക്കളെ അനുസ്മരിക്കുന്ന ഇത്തരം സൽകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്ന ഉലമാക്കൾക്കും സംഘാടകർക്കും അഹ് ലുസ്സുന്നത്തി വൽ ജമാഅ യുടെ പ്രവർത്തകർക്കും ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകുകയും മരണാനന്തരം ശുഹദാക്കൾക്കൊപ്പം നിൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യണം നാഥാ...... ആമീൻ. 🤲🤲🤲 18-7-2025

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

أنت قمرُنا.. أنت سيدُنا Lyrics كلمات

ഖുർ‌ആനിൽ പുള്ളികളും ഹർക്കത്തുകളും