ഷിറിയ ഉസ്താദ്

50. #സമാഗമം നിസ്കാരവും ഹദ്ദാദും കഴിഞ്ഞു. ഉസ്താദ് അവിടെ തന്നെ ഇരുന്നു. മദീനയിൽ ഹറമിന്റെ ഓരത്തുള്ള റൂമിലാണ്. ആരോ കാണാൻ വരുന്നുണ്ട്. പ്രതീക്ഷിച്ചിരിക്കുകയാണ്. ലോക പ്രശസ്ത ശാഫിഈ പണ്ഡിതൻ, ബാഅലവീ സരണിയുടെ നായകർ, ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് അടക്കം ആയിരങ്ങളുടെ ഗുരുവര്യർ, അൽ മൻഹജു സ്സവിയ്യ് അടക്കം നിരവധി ഗ്രന്ധങ്ങളുടെ മുസന്നിഫ്, *സയ്യിദ് സൈനു ബ്നു സുമൈഥ്* തങ്ങളുടെ മകൻ *ഉമർ സുമൈഥ്* തങ്ങളാണ് അതിഥി. ഉപ്പയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. 0വന്നു, കണ്ടു. കുറച്ചധികം സംസാരിച്ചു. ' ഉസ്താദ് ഉപ്പയെ കാണാൻ വരണം ' വീട്ടിലേക്ക് ക്ഷണിക്കാൻ വന്നതാണ്. ആറു മാസമായി സന്ദർശകരെ സ്വീകരിക്കാറില്ല. ആര് വന്നാലും അനുവാദം കൊടുക്കാറില്ല. പുറത്ത് പോകുന്നതിന് നിയന്ത്രണവും ഉണ്ട്. പക്ഷെ, ഉസ്താദിനെ ക്ഷണിച്ചു. തൽക്ഷണം സ്വീകരിച്ചു. അത് വരെ അവർ പരസ്പരം കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. പത്ത് മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ഷെഡ്യൂൾ. അങ്ങിനെയെ പറ്റൂ. ഉസ്താദടക്കം 5 പേർ. ശൈഖവർകളുടെ വീട്ടിലെത്തി. അതിഥികളെ സ്വീകരണ മുറിയിലിരുത്തി. അവരുടെ കുറച്ച് മുരീദുമാർ അവിടെയുണ്ട്. മജ്‌ലിസ് സിസ്റ്റം. എല്ലാരും നിലത്തിരുന്നു. ഉസ്താദിന് കസേര ഇട്ട് കൊടുത്തു. അല്പമായപ്പോൾ, അവിടുന്ന് ആഗതനായി. പ്രകാശവലയം തീർത്തൊരു തേജസ്സ്. മെലിഞ്ഞാണെങ്കിലും ഗാംഭീര്യം തുടിക്കുന്ന പ്രകൃതം. വാതിൽ പടി കടന്ന്, റൂമിൽ കയറി ഉസ്താദിനെ കണ്ടതും അത്ഭുതത്തോടെ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി. " ഇതെന്തൊരു ശൈഖാണ്. എന്തൊരു പ്രഭയാണ്. ഇവർ ദുആ ചെയ്താൽ അർശിൽ തട്ടും. ഉത്തരം ഉറപ്പ്. എല്ലാ തരം ശുയൂഖിയ്യത്തും മേളിച്ച ഒരാൾ. 1.ശൈഖു തർബിയ 2.ശൈഖു തഅ്ലീം 3.ശൈഖുൽ ഫത്ഹ് വാചാലനായി വാചാലനായി ശൈഖ് തുടർന്നു. എല്ലാം പുഞ്ചിരിയിലൊതുക്കി ഉസ്താദും. രണ്ട് പേരും അണച്ചു ചേർത്ത് പിടിച്ചു. ശൈഖ് നിലത്തിരുന്നു. ശേഷം കുശലന്വേഷണം. സ്വീകരിക്കാൻ പറ്റിയതിന്റെ സന്തോഷം മഹാനവർകൾ പറഞ്ഞു കൊണ്ടേയിരുന്നു. ഉസ്താദിന്റെ കൂടെയുള്ള മകൻ അല്പം ബുർദ ചൊല്ലി. അവർ പരസ്പരം ദുആ കൊണ്ട് വസിയ്യത്ത് ചെയ്തു. " എനിക്ക് അവിടുത്തെ ഇജാസത് വേണം " ഉസ്താദിന്റെ എളിമയുള്ള ഈ ചോദ്യത്തിന്റെ ഉത്തരം കൂടെയുള്ളവരെ അത്ഭുതപ്പെടുത്തി. " ഞാനതിന് അർഹനല്ല. നിങ്ങൾ എനിക്ക് ഇജാസത് തരണം " രണ്ട് പേരും വിട്ടില്ല. നിങ്ങൾ ആദ്യം ഇജാസത് തന്നാൽ ഞാൻ തരാമെന്നായി ശൈഖ്. ഉസ്താദ് മടിച്ചു. മറ്റൊരു വഴിയുമില്ലെന്ന് വന്നപ്പോൾ ഉസ്താദ് *സ്വലാത്തുൽ ഹുളൂർ* നൽകി. ഇനിയും വേണമെന്നായി. പുഞ്ചിരിയോടെ ഉസ്താദ് ഖാദിരിയ്യതും കൈമാറി. പിന്നെയും ചോദിച്ചു. " ഞാൻ വന്നത് നിങ്ങളെ കാണാനും നിങ്ങളിൽ നിന്ന് സ്വീകരിക്കാനുമാണ് " ഇതും പറഞ്ഞ് ഉസ്താദ് മാറി നിന്നു. കൊടുത്തതെല്ലാം ആനന്ദത്തോടെ സ്വീകരിച്ചു. കൂടെയുള്ളവർ മന്ത്രിക്കാൻ തല താഴ്ത്തി ശൈഖിന്റെ അരികിൽ ചെന്നു. പെട്ടെന്നാണ് ഉസ്താദ് കസേരയിൽ നിന്നിറങ്ങി നിലത്തിരുന്നു. മന്ത്രത്തിനായി തല കാണിച്ചു. ഇത് കണ്ടതും ശൈഖവർകൾ ചാടിയെഴുന്നേറ്റു. " നിങ്ങളെ മന്ത്രിക്കാൻ ഞാൻ ആരുമല്ല. നിങ്ങൾ എനിക്ക് മന്ത്രിക്കണം. " അവർ വീണ്ടും അവരായി. വിനയം വഹിക്കുന്ന കടലായി. രണ്ടാളും അവിടെത്തന്നെ നിന്നു. ഇരുന്നില്ല. ഉസ്താദ് മന്ത്രിച്ചു. ശൈഖവർകൾ മന്ത്രിച്ചു, ഇജാസത് നൽകി. മുരീദുമാരോട് പിന്നെയും പിന്നെയും ഉസ്താദിനെ പറ്റി സംസാരിച്ചു കൊണ്ടേയിരുന്നു. അപ്പോഴേക്കും മഹബ്ബത്തിന്റെ ഷാൾ പരസ്പരം കൈമാറിയിരുന്നു. പത്തു മിനിറ്റ് ഒന്നര മണിക്കൂറായി. കണ്ടു നിന്നവർക്കെല്ലാം അതൊരു സ്വർഗ്ഗമായി. അങ്ങനെ കടലും കടലും ചേർന്ന് വൻകടലായി. ഖാദിരിയ്യതും അലവിയ്യതും അതിലൊരു കണ്ണിയായി. കണ്ട് നിന്നവർ മരവിപ്പിലായി. ഹബീബി(ﷺ)ന്റെ മണ്ണിൽ ഹബീബും ഹബീബും മഹബ്ബത്തിലായി. അങ്ങനെ, തിരു പ്രണയത്തിന്റെ മഹാ സമാഗമത്തിന് മദീന സാക്ഷിയായി. തിരിച്ചിറങ്ങുമ്പോൾ, കൂടെയുള്ളവർ തിരിച്ചറിഞ്ഞിരുന്നു. പതുക്കെ പറഞ്ഞു കൊണ്ടേയിരുന്നു. " ഉസ്താദിനെ അറിയാത്തത് നമുക്ക് മാത്രം. അറിയേണ്ടവർ അറിഞ്ഞിട്ടുണ്ട് " നമ്മെ കാത്തോളണേ അല്ലാഹ്... ആമീൻ ✍🏻 അനസ് സിദ്ദീഖി ഷിറിയ 9446254511 https://chat.whatsapp.com/ELyjozFAucUDjywy88q722

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

أنت قمرُنا.. أنت سيدُنا Lyrics كلمات

ഖുർ‌ആനിൽ പുള്ളികളും ഹർക്കത്തുകളും