World Arabic Language Day ലോക അറബിക് ഭാഷാ ദിനം
#_Dec_18 World Arabic Day മലയാളിയായതിൽ അഭിമാനിക്കുന്ന ഞാൻ പക്ഷെ, ജീവിതത്തിൽ കൂടുതൽ പറയുന്ന വാക്കുകൾ അറബിയായിരിക്കും. രാവിലെ എഴുന്നേറ്റാൽ തുടങ്ങുന്ന ദിക്ർ, സ്വലാത്ത്, ഖുർആൻ പാരായണം എന്നിവ അറബിയിൽ. ബാങ്കും ഇഖാമത്തും അറബിയിൽ. വജ്ജഹ്തു, ഫാതിഹ, തക്ബീർ, തസ്ബീഹ്, അത്തഹിയ്യത്ത്...അല്ല, അഞ്ച് നിസ്കാരം മുഴുക്കെ അറബിയിൽ. സുന്നത്ത് നിസ്കാരങ്ങളും ഖുതുബയും ജുമുഅയും ദുആയും അറബിയിൽ. അത് കഴിഞ്ഞ് സഹോദരനെ കാണുമ്പോൾ പറയുന്ന സലാം അറബിയിൽ. അവനെ വിളിക്കുന്ന പേര് മിക്കതും അറബിയിൽ. വിശേഷങ്ങൾ പറയുമ്പോൾ ഉപയോഗിക്കുന്ന അൽഹംദുലില്ലാഹ് അറബിയിൽ. ഭക്ഷണവും വെള്ളവും കഴിക്കുന്നതിനും വസ്ത്രം ധരിക്കുന്നതിനും വാഹനത്തിൽ കയറുന്നതിനും മുഴുവൻ നല്ല കാര്യങ്ങൾക്കും മുമ്പും ശേഷവും അറബിയിൽ. മദ്ഹും മൗലിദും അറബിയിൽ... ഇത് മലയാളിയായ എന്റെ മാത്രം കഥയല്ല. മലയാളിയുടെയും തമിഴന്റെയും എല്ലാ ഇന്ത്യക്കാരന്റെയും ഏഷ്യ-ആഫ്രിക്ക- അമേരിക്ക-യൂറോപ്പ് തുടങ്ങി മുഴുവൻ ഭൂകണ്ഡങ്ങളിലെ രാജ്യക്കാരന്റെയും കഥയാണ്. ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്ന 28 അറബിക് രാജ്യക്കാരുടേത് പറയേണ്ടതില്ലല്ലോ. അറബിയല്ലാത്ത മറ്റൊരു ഭാഷയും ഉപയോഗിക്കാത്ത കോടിക്കണക്കിനാളുക...