ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി)
റബീഉൽ ആഖിർ 11, ഗൗസുൽ അഅളം ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി)ദിനം. പേര്‍ഷ്യയിലെ ഗീലാനിൽ ഹി.470/ ക്രി.1077 റമളാൻ ഒന്നിനാണ് ശൈഖ് ജീലാനി ജനിക്കുന്നത്. പിതാവ് സ്വാലിഹ് ഇബ്നു ജംഗിദോസ്ത്(റ).
ഹസന്‍(റ)ലേക്കാണ് പിതൃപരമ്പര ചെന്നെത്തുന്നത്. മാതാവ് ഉമ്മുൽഖൈർ(റ).
മാതൃപരമ്പര ഹുസൈന്‍(റ)വിൽ സന്ധിക്കുന്നു. കുഞ്ഞുപ്രായം മുതൽ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു ഗൗസുൽ അഅളമിന്റെ ജീവിതം. റമസാന്‍ പകലില്‍ മുലപ്പാൽ കുടിച്ചിരുന്നില്ല. ആരാധനാ കർമങ്ങളിലൂടെ ഔന്നത്യങ്ങൾ കീഴടക്കിയ ശേഷമാണ് സാധാരണ ഗതിയില്‍ ഔലിയാക്കളില്‍ നിന്ന് കറാമത്തുകള്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ ജനനം മുതൽ കറാമത്തുകള്‍ കൊണ്ടനുഗ്രഹീതനായിരുന്നു ശൈഖ് ജീലാനി(റ). കുട്ടിത്തത്തിന്റെ ചാപല്യങ്ങളോ അപക്വതകളോ മഹാനവർകളിൽ പ്രകടമായിരുന്നില്ല.
പത്താം വയസ്സിലാണ് ശൈഖവര്‍കള്‍ ഔദ്യോഗിക പഠനമാരംഭിക്കുന്നത്. പ്രതിഭയുടെ തിളക്കം അന്ന് തന്നെ ഉസ്താദുമാരെ ആകർഷിച്ചു. ബഗ്ദാദിലായിരുന്നു ഉപരിപഠനം. വൈജ്ഞാനിക രംഗത്ത് ഏറെ അറിയപ്പെട്ട നഗരമായിരുന്നു അന്ന് ബഗ്ദാദ്. വീട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഒരിക്കലും കളവ് പറയരുതെന്ന് ഉമ്മ പ്രത്യേകം ഉപദേശിച്ചിരുന്നു. വഴിയിൽ കൊള്ളക്കാരുടെ പിടിയിലകപ്പെട്ടിട്ടും ശൈഖവർകൾ മാതൃനിർദേശം ലംഘിച്ചില്ല.
കൊള്ളസംഘം പശ്ചാതപിച്ച് മടങ്ങാൻ അത് കാരണമായി.
ബഗ്ദാദിൽ നിന്നു തന്നെയായിരുന്നു അധ്യാപനത്തിന്റെ തുടക്കവും. ജാമിഅതു അബീ സഊദില്‍ മഖ്‌റമി(റ)യിലായിരുന്നു ആദ്യം. പിന്നീട് ബഗ്ദാദിലെ ‘നിളാമിയ്യ’ യൂണിവേഴ്സിറ്റിയിലും. ഇസ് ലാമിക ലോകത്തെ ഏറ്റവും വലിയ ദർസുകളിലൊന്നായിരുന്നു ശൈഖ് ജീലാനി(റ)യുടേത്. ഭരണാധികൾക്ക് വരെ അസൂയ ജനിപ്പിക്കും വിധമുള്ള ജനസ്വീകാര്യതയും പ്രസിദ്ധിയും മഹാനവർകൾ നേടി. സ്വദേശിയരും വിദേശീയരുമായ ആയിരക്കണക്കിനാളുകളാണ് ആ ചാരത്തേക്ക് ഒഴുകിയെത്തിയത്.
ഉദാത്തവുമായ സ്വഭാവത്തിനുടമായിരുന്നു ശൈഖവർകളുടേത്. ശരീഅതിലും ത്വരീഖതിലും ഹഖീഖതിലും ഒരു പോലെ അവഗാഹമുണ്ടായിരുന്നു. ആദ്യം ശാഫിഇയ്യും പിന്നീട് ഹമ്പലി മദ്ഹബും പിന്തുടർന്നു. ആഴ്ചയില്‍ മൂന്ന് തവണയായിരുന്നു ശൈഖ് ജീലാനി വഅള് മജ്ലിസുകൾ സംഘടിപ്പിച്ചത്. വിശ്വാസികളിൽ അവ മാറ്റത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു. അവിശ്വാസികളിൽ പലരും ആ ഉപദേശങ്ങള്‍ കേട്ട് ഇസ്‌ലാമിലേക്ക് കടന്നുവന്നു. ‘മുഹ്‌യിദ്ദീന്‍’ അഥവാ ദീനിനെ ജീവിപ്പിച്ചവൻ എന്ന പേരിൽ ശൈഖ് ജീലാനി അറിയപ്പെടാൻ അത് കാരണമായി.
ശൈഖവർകളുടെ ജീവിതം പ്രമേയമായ നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ മാലയും ഖുതുബിയ്യത്തും അവയിൽ ശ്രദ്ധേയമാണ്. ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ പതിനൊന്നിനായിരുന്നു ശൈഖ് ജീലാനി(റ)യുടെ വഫാത്. മഹാനവർകളുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ....
by സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി

Comments
Post a Comment