പേരിടലും അഖീഖ : അറവും.
പേരിടലും അഖീഖ: അറവും.
ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി
കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്ക ുന്നു എന്ന് ചോദിക്കുന്നവരുണ ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെ ന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന് നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല ് നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക ് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍)
അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന് ഏറെ ഇഷ്ടപ്പെട്ട നാമങ്ങളാണെന്ന് നബി (സ്വ)പറഞ്ഞിരിക് കുന്നു. (സ്വഹീഹ് മുസ് ലിം) അപ്രകാരം തന്നെ മുഹമ്മദ് എന്ന് നാമകരണം ചെയ്യുന്നതില്‍ ഉന്നതമായ നിരവധി ഗുണങ്ങളുണ്ടെന്ന ് ഹദീസുകളില്‍ വന്നിരിക്കുന്നു .(തുഹ്ഫ 9-373) എന്നോടുള്ള സ്‌നേഹത്തിന്റെ പേരിലും ബറകത്തിന് വേണ്ടിയും പുത്രന് മുഹമ്മദ് എന്ന് പേരിട്ടാല്‍ ആ പിതാവും പുത്രനും സ്വര്‍ഗ്ഗത്തിലെ ത്താന് അത് കാരണമാകുമെന്ന് നബ (സ്വ) പറഞ്ഞിട്ടുണ്ട്. (അഹ് മദ്,ഇബ്‌നു അസാകിര്‍)ഒരാള്‍ ക്ക് മൂന്ന് ആണ്‍മക്കള്‍ ജനിച്ചു.ഒരാള്‍ക ്ക് മുഹമ്മദ് എന്ന് പേരിട്ടില്ല. എങ്കില്‍ അവന്‍ വിവരമില്ലാത്ത 'ജാഹിലാ'ണെന്ന് ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്നു. മുഹമ്മദ്, അഹ് മദ്, ഹാമിദ്, മഹ് മൂദ്, അബ്ദുല്ല, റഊഫ്, രഹീം, ഹാശിര്‍ തുടങ്ങിയ വിവിധ നാമങ്ങള്‍ റസൂല്‍കരീം (സ്വ) തങ്ങള്‍ക്കുണ്ട് . മുത്ത് നബി (സ്വ) യുടെ നാമങ്ങളിലൊന്ന് കുട്ടിക്ക് നല്‍കല്‍ സുന്നത്താണെന്ന് കര്‍മ്മശാസ്ത്ര ഇമാമുകള്‍ വ്യക്തമാക്കിയിട ്ടുണ്ട്. (ബുജൈരിമി അലല്‍ ഖത്വീബ് -39)
അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളോടൊപ്പം 'അബ്ദ്' എന്ന പദം ചേര്‍ത്തി കൊണ്ടുള്ള നാമങ്ങള്‍ ഉത്തമനാമങ്ങളാണ് . നിങ്ങള്‍ പേരിടുമ്പോള്‍ അല്ലാഹുവിന്റെ അടിമകളാണെന്ന് അടയാളപ്പെടുത്തു ന്ന പേരുകള്‍ വെക്കുകഎന്ന് ഇമാം ത്വബ്‌റാനി ഉദ്ധരിച്ച ഹദീസിലുണ്ട്.അബ് ദുല്ല, അബ്ദുറഹീം, അബ്ദുല്‍ കരീം, അബ്ദുസ്സ്വമദ് തുടങ്ങിയവയെല്ലാ ം ഈ വകുപ്പില്‍ പെട്ടതാണ്.
അതേ സമയം അല്ലാഹു അല്ലാത്തവരിലേക് ക് 'അബ്ദ്' എന്ന പദം ചേര്‍ത്തി പേര് വെക്കുന്നത് ശരിയല്ല. അബ്ദുല്‍ കഅ്ബ, അബ്ദുല്‍ ഹുസൈന്‍, അബ്ദു അലി തുടങ്ങിയ പേരുകള്‍ ഈ വകുപ്പില്‍ പെട്ടതാണ്. കഅ്ബയുടെ അടിമ, ഹുസൈന്റെ അടിമ, അലിയുടെ അടിമ എന്നിങ്ങനെയാണ് ഈ പേരുകളുടെ അര്‍ത്ഥങ്ങള്‍. ഇത്തരം പേരുകള്‍ ഹറാമാണെന്ന് കര്‍മ്മശാസ്ത്ര ഇമാമുകള്‍ വ്യക്തമാക്കിയിര ിക്കുന്നു. (തുഹ്ഫ 9-373)
അമ്പിയാഅ്, സ്വഹാബികള്‍, ഔലിയാഅ്, സ്വാലിഹീങ്ങള്‍ എന്നിവരുടെ സ്മരണയും ബറകത്തും ഉദ്ദേശിച്ച് അവരുടെ നാമങ്ങള്‍ സ്വീകരിക്കുന്നത ില് പ്രത്യേക പുണ്യമുണ്ട്. അപ്രകാരം തന്നെ സച്ചരിതരായ പൂര്‍വ്വ പിതാക്കളുടെയും മാതാക്കളുടെയും പേരുകള്‍ സ്വീകരിക്കുന്നത ിനും പ്രാധാന്യമുണ്ട് . നബി (സ്വ) പുത്രന് ഇബ്‌റാഹീം എന്ന് പേര് വെച്ചത് അവിടുത്തെ പിതാമഹനായ ഇബ്‌റാഹീം (അ) ന്റെ നാമം നിലനിറുത്താന്‍ വേണ്ടിയായിരുന്ന ുവെന്ന് ഇമാം ഇബ്‌നുഹജര്‍ (റ) എഴുതിയിട്ടുണ്ട് . (തുഹ്ഫ 9-373)
പെണ്‍കുട്ടികള്‍ ക്ക് ഫാത്വിമ, ആഇശ,ഖദീജ,ആമിന, സേനബ,ജമീല, ജുവൈരിയ തുടങ്ങിയവ ശ്രേസഷ്ഠനാമങ്ങള ാണ്. നബി (സ്വ)നിര്‍ദ്ദേശ ിച്ചതും ഇഷ്ടപ്പെട്ടതുമാ യ പേരുകളാണിവ.
ഹര്‍ബ് (യുദ്ധം,കലഹം) ശിഹാബി (തീജ്വാല) ശൈത്വാന്‍ (പിശാച്) ളാലിം (അക്രമി) ഹിമാര്‍ (കഴുത) മുര്‍റ: (കയ്പുരസം) തുടങ്ങിയവ നിരോധിക്കപ്പെട് ട പേരുകളാണ്. നിഷേധം ദുര്‍ലക്ഷണമായി കണക്കാക്കപ്പെടു ന്ന നാമങ്ങളും നിരോധിക്കപ്പെട് ടിരിക്കുന്നു. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക്, നജീഫ്, റബാഹ്, അഫ്‌ലാഹ്, ബര്‍റ: തുടങ്ങിയവ ഈ ഗ്രൂപ്പില്പെട് ട പേരുകളാണ്. ഇത്തരം പേരുകള്‍ കറാഹത്താണെന്ന് കര്‍മ്മശാസ്ത്ര ഇമാമുകള്‍ വ്യക്തമാക്കിയിര ിക്കുന്നു. (തുഹ്ഫ 9 - 373, നിഹായ 8-148)
റഹ് മത്ത്, ബറകത്ത് തുടങ്ങിയ പേരുകള്‍ നല്‍കിയാല്‍ റഹ് മത്ത്/ ബറകത്ത് അവിടെ ഉണ്ടോ എന്ന് ചോദിക്കപ്പെടുമ്പോള്‍ ചിലപ്പോള്‍ ഇല്ലെന്ന് പറയേണ്ടതായിവരും . ഈ നിഷേധം ലക്ഷണക്കേടായിവി ലയിരുത്തപ്പെടുന ്നതാണ്. അതിനാലാണ് ഇത്തരം പേരുകള്‍ നിേേരാധിക്കപ്പെ ട്ടത്.
സമുറത്ബ്‌നു ജുന്‍ദുബ് (റ) നിവേദനം, റസൂലുല്ലാഹി (സ്വ) പറഞ്ഞു. റബാഹ്, യസാര്‍, നാഫ്അ്, നജീബ് എന്നിവനിന്റെ കുട്ടിക്ക് പേരായി നിശ്ചയിക്കരുത്. കാരണം അവന്‍ അവിടെ ഉണ്ടോ എന്ന് ചോദിക്കപ്പെടും. അവന്‍ അവിടെ ഉണ്ടാവുകയില്ല.അ പ്പോള്‍ ഇല്ലെന്ന് പറയേണ്ടതായിവരു. (മുസ്‌ലിം)
നിരോധിക്കപ്പെട് ട പേരുകള്‍ നിശ്ചയിക്കപ്പെട ്ടിട്ടുണ്ടെങ്കി ല്‍ അത് മാറ്റം ചെയ്യേണ്ടാതാണന് ന് നബി (സ്വ) പലരുടെയും പേരുകള്‍ മാറ്റം ചെയ്തതായി സ്വഹീഹായ ഹദീസുകളുണ്ട്. ഒരു സ്ത്രീയുടെ പേരിനര്‍ത്ഥം അനുസരിക്കാത്തവര ് എന്നായിരുന്നു. നബി (സ്വ) അത് മാറ്റി അവള്‍ക്ക് ജമീല എന്ന പേര് നിര്‍ദ്ദേശിച്ചു . (മുസ്‌ലിം) ബര്‍റ: എന്ന പേര് മാറ്റി സൈനബ എന്നാക്കി (മുസ്‌ലിം) ബര്‍റ: എന്ന് പേരുള്ള മറ്റൊരു സ്ത്രീയുടെ പേര് ജുവൈരിയ എന്നാക്കി മാറ്റി. (മുസ് ലിം) ആസ്വി എന്ന പേര് മാറ്റി അബ്ദുല്ല എന്ന് നാമകരണം ചെയ്തി. (ബൈഹഖി)
പേരുകള്‍ അറബി ഭാഷയിലാവണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അറബി ഭാഷയാണ് ഇസ് ലാമിന്റെ ഔദ്യോഗിക ഭാഷ. പ്രധാനപ്പെട്ട പല ആരാധനാ കര്മ്മങ്ങള്ക് കും നിര്ദ്ദേശിക്കപ ്പെട്ടിട്ടുള്ളത ും,അറബി ഭാഷയാണ്.വിശുദ്ധ ഖുര്‍ആനിന്റെയും മുത്ത് നബി (സ്വ) യുടെയും ഭാഷ അറബിയാണല്ലോ. അറബി ഭാഷയോടുള്ള അടുപ്പവും ഇഷ്ടവും പ്രതിഫലാര്ഹമാണ െന്നാണ് ഇസ്‌ലാമിക പാഠം. അതിനാല്‍ അറബി ഭാഷയിലുള്ള പേരുകള്‍ തെരഞ്ഞടുക്കുന്ന തിന് പ്രാധാന്യമുണ്ട് . ഈമാനും ഇസ്‌ലാമും അടയാളപ്പെടുത്തു ന്ന നാമങ്ങളാണ് ഏറെ നല്ലതെന്ന് പറയേണ്ടതില്ല.
കേവലം നല്ല അര്‍ത്ഥം എന്നതല്ല പേരിടുമ്പോള്‍ പരിഗണിക്കേണ്ടത് . റഹ്മത്ത്, ബറകത്ത് എന്നിവ അനുഗ്രഹം, അഭിവൃദ്ധി എന്നിങ്ങനെ നല്ല അര്‍ത്ഥങ്ങളുള്ള പേരുകളാണ്. പക്ഷേ അവ നിരോധിക്കപ്പെട് ടിരിക്കുന്നു. അര്‍ത്ഥം നന്നാവുക എന്നതിനപ്പുറം പലതും പേരുകളില്‍ പരിഗണിക്കേണ്ടതു ണ്ട്. അതിനാല്‍ ഇസ്‌ലാമിക പാഠങ്ങളറിയുന്ന ഉത്തമനായ വ്യക്തിയോടന്യേഷ ിച്ച് അദ്ദേഹം നിര്‍ദ്ദേശിക്കു ന്ന പേര് സ്വീകരിക്കലാണ്.
പ്രവാചക ശിഷ്യരായ സ്വഹാബികള്‍ സന്താനങ്ങള്‍ക്ക ് പേരിടാന്‍ നബി (സ്വ) യെ സമീപിക്കുകയും അവിടുന്ന് പേര് നിര്‍ദ്ദേശിക്കു കയും ചെയ്യലായിരുന്നു പതിവ്. ഹദീസ് പാഠങ്ങള്‍ വിശദീകരിച്ചു കൊണ്ട് പ്രമുഖനായ ഇമാം നവവി(റ) എഴുതുന്നു. നല്ല പേര് കണ്ടെത്തി പേര് നിശ്ചയിക്കാന്‍ ഉത്തമനായ ഒരു വ്യക്തിയെ ഏല്‍പിക്കല്‍ സുനനത്താണെന്ന് ഹദീസ് പാഠങ്ങളിലുണ്ട്. (ശറഹ് മുസ് ലിം 7-343)
പ്രസവത്തിന്റെ ഏഴാം ദിവസം പേരിടലാണ് സുന്നത്ത്. ഏഴിന് മുമ്പ് പേരിടുന്നത് തെറ്റല്ല. പ്രസവ ദിവസം തന്നെ പേര് നിശ്ചയിച്ചതും ഹദീസുകളിലുണ്ട്. അഖീഖ: അറവ് ഉദ്ദേശമുണ്ടെങ്ക ില് ഏഴാം ദിവസത്തിലും ഇല്ലെങ്കില്‍ പ്രസവത ദിവസവുമാണ് നാമകരണത്തിന് നല്ലെതെന്ന് വിശദീകരിച്ച ഇമാമുകളുണ്ട്. (നിഹായ 8-148 കാണുക)
പിതാവ്,പിതാമഹന്‍ തുടങ്ങിയ രക്ഷിതാക്കള്‍ക് കാണ് പേര് നശ്ചയിക്കാനുള്ള അവകാശം. അവര്‍ നല്ല പേര് കണ്ടെത്തുകയോ ഉത്തമനായ മറ്റൊരാളെ ഏല്‍പിക്കുകയോ ചെയ്യണം. പേരിടുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്താണ്. ജീവന്‍ ലഭിക്കുന്ന സമയമായതിന് ശേഷം ജീവനില്ലാതെ പ്രസവിക്കപ്പെട് ട കുട്ടിക്കും പേര് നിശ്ചയിക്കല്‍ സുന്നത്ത് തന്നെയാണ്.
മുടി കളയല്‍
കുട്ടി ആണാണെങ്കിലും അല്ലെങ്കിലും പ്രസവശേഷം കുട്ടിയുടെ തലമുടി വടിച്ചു കളയല്‍ സുന്നത്താണ്. പ്രസവത്തിന്റെ ഏഴാം ദിവസം ചെയ്യലാണ് സുന്നത്ത്. സല്‍മാനുബ്‌നു ആമിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) പറഞ്ഞു. കുട്ടിയോടൊപ്പം അഖീഖയുണ്ട്. നിങ്ങള്‍ കുട്ടിക്ക് വേണ്ടി അഖീഖ നടത്തുകയും കുട്ടിയുടെ മുടി നീക്കം ചെയ്യുകയും വേണം. (ബുഖാരി). കുട്ടിയുടെ തലയില്‍ നിന്ന് വടിച്ചെടുത്ത മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യല്‍ സുന്നത്താണ്. സ്വര്‍ണ്ണം സ്വദഖ ചെയ്യലാണ് ഏറെ ഉത്തമം. ഹസന്‍ (റ) ഹുസൈന്‍ (റ) എന്നിവരുടെ മുടിയുടെ തൂക്കമനുസരിച്ച് സ്വദഖ ചെയ്യാന്‍ നബി (സ്വ) നിര്‍ദ്ദേശിച്ചത ായി സ്വഹീഹായ ഹദീസുണ്ട്. (തുഹ്ഫ 9 - 375)
അഖീഖ: അറവ്
കുട്ടിക്ക് വേണ്ടി അഖീഖ അറവ് പ്രധാന സുന്നത്താണ്. കുട്ടിയുടെ ജനനത്തിലുള്ള സന്തോഷ പ്രടകനവും പിതൃത്വവും കുടുംബവും വെളിപ്പെടുത്തലു ം അഖീഖയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കുട്ടി അഖീഖക്ക് പകരം പണയത്തിലാണെന്നു ം അതിനാല്‍ കുട്ടിക്ക് വേണ്ടി അഖിഖ അറവ് നടത്തണമെന്നും നബി (സ്വ) പറഞ്ഞിരിക്കുന്ന ു. (തുര്‍മുദി) കുട്ടിയുടെ ധാര്‍മ്മികവും ആരോഗ്യപരവുമായ വളര്‍ച്ചക്കും കുട്ടിയിലൂടെയുള ്ള ഗുണങ്ങള്‍ മാതാപിതാക്കള്‍ക ്ക് ലഭിക്കാനും അഖീഖ: ആവശ്യമാണെന്നാണ് മേല്‍ പ്രസ്താവനയുടെ വിവക്ഷയെന്ന് പ്രാമാണികരായ ഇമാമുകള്‍ വിശദീകരിച്ചിരിക ്കുന്നു.
കുട്ടിയുടെ ചെലവുകള്നിര്ബ ന്ധമാകുന്ന രക്ഷിതാവിനോടാണ് അഖീഖ അറവ് നടത്താന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചി ട്ടുള്ളത്. എന്നാല്‍ സാമ്പത്തിക ശേഷിയുള്ള രക്ഷിതാവിന് മാത്രമേ ഈ നിര്‍ദ്ദേശമുള്ള ു. ഫിത്വര്‍ സകാത്ത് നിര്ബന്ധമാകുന് നതിനുള്ള സാമ്പത്തിക സ്ഥിതി തന്നെയാണ് ഇവിടെയും പരിഗണിക്കപ്പെടു ന്നത്. പ്രസവ സമയം പ്രസ്തുത സാമ്പത്തിക ശേഷിയില്ലെങ്കില ും പ്രസവം മുതല്‍ 60 ദിവസത്തിനുള്ളില ായി സാമ്പത്തിക ശേഷി ഉണ്ടായാല്‍ രക്ഷിതാവ് അഖീഖ അറുക്കല്‍ സുന്നത്താണ്.
പ്രസവം മുതല്‍ കുട്ടിക്ക് പ്രായ പൂര്ത്തിയാകുന് നത് വരെ അഖീഖ: അറവിന് അവസരമുണ്ട്. ഇതിനിടയില്‍ ഏത് സമയം രക്ഷിതാവ് അഖീഖ: അറവ് നടത്തിയാലും സുന്നത്ത് ലഭിക്കുന്നതാണ്. എങ്കിലും പ്രസവത്തിന്റെ ഏഴാം ദിവസം നിര്‍വ്വഹിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രായ പൂര്ത്തിയാകുന് നത് വരെ രക്ഷിതാവ് അറവ് നടത്തിയിട്ടില്ല െങ്കില് പ്രായ പൂര്‍ത്തിക്ക് ശേഷം സ്വന്തമായി അഖീഖ അറുക്കല്‍ സുന്നത്താണ്. ആത്മാവ് ബന്ധിക്കപ്പെട്ട തിന് ശേഷം ജീവനില്ലാതെ പ്രസവിക്കപ്പട്ട കുട്ടിക്ക് വേണ്ടിയും അറവ് സുന്നത്താണെന്ന് ഇമാം ഇബ്‌നു ഹജര്‍ (റ) ഫത് വ നല്‍കിയിട്ടുണ്ട ്. (ഫതാവല്‍ കുബ്‌റാ 4- 257) പ്രസവ ശേഷം അറവിന് മുമ്പായി മരണപ്പെട്ട കുട്ടിക്കും അഖീഖ അറവ് സുന്നത്തുണ്ട്. അഖീഖ അറവിന്റെ കര്‍മ്മശാസ്ത്ര വിധികള്‍ വിശദമായി പിന്നീട് വായിക്കാം.
ഏഴും, പതിനാലും
കുട്ടിക്ക് പേരിടല്‍, മുടികളയല്‍, അഖീഖ അറവ് എന്നിവ പ്രസവത്തിന്റെ ഏഴാം ദിവസം നിര്‍വ്വഹിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രമുഖ കര്‍മ്മശാസ്ത്ര ഇമാമുകള്‍ ഇത് വ്യക്തമാക്കിയിര ിക്കുന്നു. (ഫത്ഹുല്‍ മുഈന്‍,തുഹ്ഫ,നി ഹായ) കുട്ടി അഖീഖക്ക് പകരം പണയത്തിലാണെന്നു ം പ്രസവത്തിന്റെ ഏഴാം ദിവസം അറവ് നടത്തുകയും ചെയ്യണമെന്നും നബി (സ്വ) പറഞ്ഞിരിക്കുന്ന ു. (തുര്‍മുദി)
പകലിലാണ് പ്രസവമെങ്കില്‍ - സൂര്യസ്തമയത്തിന ് അല്‍പം മുമ്പാണെങ്കില്‍ പോലും പ്രസ്തുത പകല്‍ അടക്കമാണ് ഏഴ് കണക്കാക്കേണ്ടത് . എന്നാല്‍ സൂര്യാസ്തമയത്തി ന് ശേഷമാണ് പ്രസവമെങ്കില്‍ തൊട്ടടുത്ത പകല്‍ മുതലാണ്. ഏഴ് കണക്കാക്കുന്നത് .(തുഹ്ഫ 9 - 372) ഉദാഹരണമായി ബുധനാഴ്ച സൂര്യാസ്തമയത്തി ന് മുമ്പ് പ്രസവിച്ചാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ച സൂര്യാസ്തമയത്തി ന് ശേഷം പ്രസവിത്താല്‍ ബുധനാഴ്ചയുമാണ് ഏഴ്.
ഏഴാം ദിവസം നടത്തിയില്ലെങ്ക ില് പതിനാല്, ഇരുപത്തൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതതങ്ങളായ ദിവസങ്ങളില്‍ പ്രസ്തുത കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. (തര്‍ശീഹ്, ശറഹ് ബാഫള്ല്‍) പ്രസവത്തിന്റെ ഏഴാം ദിവസം/ പതിനാലാം ദിവസം എന്നതാണ് പരിഗണന. ദിവസം ചൊവ്വയോ, വെള്ളിയോ എന്നത് പരിഗണനാര്‍ഹമല്ല.
ആദ്യം ഏത്?
പേരിടലും മുടികളയും അഖീഖ അറവും എല്ലാം ഏഴാം ദിവസം സുന്നത്താണല്ലോ. ആദ്യം പേരിടുക പിന്നീട് അഖീഖ മൃഗത്തെ അറുക്കുക അതിന് ശേഷം മുടികളയുക എന്നതാണ് സുന്നത്തായ ക്രമം. അഖീഖ മൃഗത്തെ അറുക്കുന്നതും കുട്ടിയുടെ തലമുടികളയാന്‍ തുടങ്ങുന്നതും ഒരേ സമയമായിരിക്കണമെ ന്ന ധാരണ ശരിയല്ല. അത് സുന്നത്തിന് വിരുദ്ധമാണ്. ഇമാം ഇബ്‌നുഹജര്‍ (റ) എഴുതുന്നു. മുടികളയല്‍ അറവിന് ശേഷമായിരിക്കല്‍ സുന്നത്താണ്. (തുഹ്ഫ)
ആദ്യം പേരിടുക, പിന്നീട് അഖീഖ മൃഗത്തെ അറുക്കുക, അതിന് ശേഷം മുടികളയുക എന്നതാണ് ക്രമം. (തര്‍ശീഹ് 206) അഖീഖ മൃഗത്തിന്റെ അറവ് സൂര്യോദയ സമയത്തായിരിക്കല ് ഏറെ ശ്രേഷ്ഠമാണ്. (തുഹ്ഫ 9- 372) പ്രസവത്തിന്റെ ഏഴാം ദിവസം അല്ലെങ്കില്‍ പതിനാലാം ദിവസം അതും സൗകര്യപ്പെട്ടില ്ലെങ്കില്‍ ഏഴിന്റെ ഗുണിതങ്ങളായ മറ്റു ദിവസങ്ങളില്‍ ആദ്യം പേരിടുക പിന്നീട് സൂര്യോദയ സമയം അഖീഖ: അറുക്കുക അതിന് ശേഷം കുട്ടിയുടെ തലമുടി കളയുക എന്ന ക്രമം സ്വീകരിക്കലാണ് ഉത്തമം.
ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി
കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്ക
അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന് ഏറെ ഇഷ്ടപ്പെട്ട നാമങ്ങളാണെന്ന് നബി (സ്വ)പറഞ്ഞിരിക്
അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളോടൊപ്പം 'അബ്ദ്' എന്ന പദം ചേര്‍ത്തി കൊണ്ടുള്ള നാമങ്ങള്‍ ഉത്തമനാമങ്ങളാണ്
അതേ സമയം അല്ലാഹു അല്ലാത്തവരിലേക്
അമ്പിയാഅ്, സ്വഹാബികള്‍, ഔലിയാഅ്, സ്വാലിഹീങ്ങള്‍ എന്നിവരുടെ സ്മരണയും ബറകത്തും ഉദ്ദേശിച്ച് അവരുടെ നാമങ്ങള്‍ സ്വീകരിക്കുന്നത
പെണ്‍കുട്ടികള്‍
ഹര്‍ബ് (യുദ്ധം,കലഹം) ശിഹാബി (തീജ്വാല) ശൈത്വാന്‍ (പിശാച്) ളാലിം (അക്രമി) ഹിമാര്‍ (കഴുത) മുര്‍റ: (കയ്പുരസം) തുടങ്ങിയവ നിരോധിക്കപ്പെട്
റഹ് മത്ത്, ബറകത്ത് തുടങ്ങിയ പേരുകള്‍ നല്‍കിയാല്‍ റഹ് മത്ത്/
സമുറത്ബ്‌നു ജുന്‍ദുബ് (റ) നിവേദനം, റസൂലുല്ലാഹി (സ്വ) പറഞ്ഞു. റബാഹ്, യസാര്‍, നാഫ്അ്, നജീബ് എന്നിവനിന്റെ കുട്ടിക്ക് പേരായി നിശ്ചയിക്കരുത്.
നിരോധിക്കപ്പെട്
പേരുകള്‍ അറബി ഭാഷയിലാവണമെന്ന്
കേവലം നല്ല അര്‍ത്ഥം എന്നതല്ല പേരിടുമ്പോള്‍ പരിഗണിക്കേണ്ടത്
പ്രവാചക ശിഷ്യരായ സ്വഹാബികള്‍ സന്താനങ്ങള്‍ക്ക
പ്രസവത്തിന്റെ ഏഴാം ദിവസം പേരിടലാണ് സുന്നത്ത്. ഏഴിന് മുമ്പ് പേരിടുന്നത് തെറ്റല്ല. പ്രസവ ദിവസം തന്നെ പേര് നിശ്ചയിച്ചതും ഹദീസുകളിലുണ്ട്.
പിതാവ്,പിതാമഹന്‍
മുടി കളയല്‍
കുട്ടി ആണാണെങ്കിലും അല്ലെങ്കിലും പ്രസവശേഷം കുട്ടിയുടെ തലമുടി വടിച്ചു കളയല്‍ സുന്നത്താണ്. പ്രസവത്തിന്റെ ഏഴാം ദിവസം ചെയ്യലാണ് സുന്നത്ത്. സല്‍മാനുബ്‌നു ആമിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) പറഞ്ഞു. കുട്ടിയോടൊപ്പം അഖീഖയുണ്ട്. നിങ്ങള്‍ കുട്ടിക്ക് വേണ്ടി അഖീഖ നടത്തുകയും കുട്ടിയുടെ മുടി നീക്കം ചെയ്യുകയും വേണം. (ബുഖാരി). കുട്ടിയുടെ തലയില്‍ നിന്ന് വടിച്ചെടുത്ത മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യല്‍ സുന്നത്താണ്. സ്വര്‍ണ്ണം സ്വദഖ ചെയ്യലാണ് ഏറെ ഉത്തമം. ഹസന്‍ (റ) ഹുസൈന്‍ (റ) എന്നിവരുടെ മുടിയുടെ തൂക്കമനുസരിച്ച്
അഖീഖ: അറവ്
കുട്ടിക്ക് വേണ്ടി അഖീഖ അറവ് പ്രധാന സുന്നത്താണ്. കുട്ടിയുടെ ജനനത്തിലുള്ള സന്തോഷ പ്രടകനവും പിതൃത്വവും കുടുംബവും വെളിപ്പെടുത്തലു
കുട്ടിയുടെ ചെലവുകള്നിര്ബ
പ്രസവം മുതല്‍ കുട്ടിക്ക് പ്രായ പൂര്ത്തിയാകുന്
ഏഴും, പതിനാലും
കുട്ടിക്ക് പേരിടല്‍, മുടികളയല്‍, അഖീഖ അറവ് എന്നിവ പ്രസവത്തിന്റെ ഏഴാം ദിവസം നിര്‍വ്വഹിക്കല്‍
പകലിലാണ് പ്രസവമെങ്കില്‍ - സൂര്യസ്തമയത്തിന
ഏഴാം ദിവസം നടത്തിയില്ലെങ്ക
ആദ്യം ഏത്?
പേരിടലും മുടികളയും അഖീഖ അറവും എല്ലാം ഏഴാം ദിവസം സുന്നത്താണല്ലോ.
ആദ്യം പേരിടുക, പിന്നീട് അഖീഖ മൃഗത്തെ അറുക്കുക, അതിന് ശേഷം മുടികളയുക എന്നതാണ് ക്രമം. (തര്‍ശീഹ് 206) അഖീഖ മൃഗത്തിന്റെ അറവ് സൂര്യോദയ സമയത്തായിരിക്കല
Comments
Post a Comment