Posts

Showing posts from December, 2019

World Arabic Language Day ലോക അറബിക് ഭാഷാ ദിനം

#_Dec_18 World Arabic Day മലയാളിയായതിൽ അഭിമാനിക്കുന്ന ഞാൻ പക്ഷെ, ജീവിതത്തിൽ കൂടുതൽ പറയുന്ന വാക്കുകൾ അറബിയായിരിക്കും. രാവിലെ എഴുന്നേറ്റാൽ തുടങ്ങുന്ന ദിക്ർ, സ്വലാത്ത്, ഖുർആൻ പാരായണം എന്നിവ അറബിയിൽ. ബാങ്കും ഇഖാമത്തും അറബിയിൽ. വജ്ജഹ്തു, ഫാതിഹ, തക്ബീർ, തസ്ബീഹ്, അത്തഹിയ്യത്ത്...അല്ല, അഞ്ച് നിസ്കാരം മുഴുക്കെ അറബിയിൽ. സുന്നത്ത് നിസ്കാരങ്ങളും ഖുതുബയും ജുമുഅയും ദുആയും അറബിയിൽ. അത് കഴിഞ്ഞ് സഹോദരനെ കാണുമ്പോൾ പറയുന്ന സലാം അറബിയിൽ. അവനെ വിളിക്കുന്ന പേര് മിക്കതും അറബിയിൽ. വിശേഷങ്ങൾ പറയുമ്പോൾ ഉപയോഗിക്കുന്ന അൽഹംദുലില്ലാഹ് അറബിയിൽ. ഭക്ഷണവും വെള്ളവും കഴിക്കുന്നതിനും വസ്ത്രം ധരിക്കുന്നതിനും വാഹനത്തിൽ കയറുന്നതിനും മുഴുവൻ നല്ല കാര്യങ്ങൾക്കും മുമ്പും ശേഷവും അറബിയിൽ. മദ്ഹും മൗലിദും അറബിയിൽ... ഇത് മലയാളിയായ എന്റെ മാത്രം കഥയല്ല. മലയാളിയുടെയും തമിഴന്റെയും എല്ലാ ഇന്ത്യക്കാരന്റെയും ഏഷ്യ-ആഫ്രിക്ക- അമേരിക്ക-യൂറോപ്പ് തുടങ്ങി മുഴുവൻ ഭൂകണ്ഡങ്ങളിലെ രാജ്യക്കാരന്റെയും കഥയാണ്. ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്ന 28 അറബിക് രാജ്യക്കാരുടേത് പറയേണ്ടതില്ലല്ലോ. അറബിയല്ലാത്ത മറ്റൊരു ഭാഷയും ഉപയോഗിക്കാത്ത കോടിക്കണക്കിനാളുക...
ആദ്യം മുസ്ലിം, പിന്നെ കൃസ്ത്യൻ, തുടർന്ന് സിഖ്, പാർസിയും ബുദ്ധനും ജൈനനും, ദളിതനും ആദിവാസിയും... അവസാനം ഹിന്ദുക്കളിലെ തന്നെ അവർണ്ണനും ക്രൂശിക്കപ്പെടും... അങ്ങനെ സവർണ്ണർ മാത്രമുള്ള ഇന്ത്യ... അതാണ് നിന്റെ സ്വപ്നം... പക്ഷെ, പൊന്നു സങ്കീ... ഉറക്കിൽ പോലും നിനക്കീ സ്വപ്നനാട് കാണാനാവില്ല... കാരണം നിങ്ങൾ കളി തുടങ്ങിയത് മുസ്ലിമിൽ നിന്നാണ്., പരലോകത്തെ സുന്ദര സൗരഭ്യ രാജ്യത്തെ പളുങ്ക് കൊട്ടാരം വാഗ്ദാനം ചെയ്യപ്പെട്ട, ദുൻയാവിനെ ത്വലാഖ് ചൊല്ലിയ, രാജ്യ സ്നേഹികളായ, മരണത്തെ പേടിക്കാത്ത മുസ്ലിമിൽ നിന്ന്...

പേരിടലും അഖീഖ : അറവും.

പേരിടലും അഖീഖ: അറവും. ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്ക ുന്നു എന്ന് ചോദിക്കുന്നവരുണ ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെ ന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന് നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല ്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക ് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു.  (ബസ്സാര്‍)  അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന് ഏറെ ഇഷ്ടപ്പെട്ട നാമങ്ങളാണെന്ന് നബി (സ്വ)പറഞ്ഞിരിക് കുന്നു. (സ്വഹീഹ് മുസ് ലിം) അപ്രകാരം തന്നെ മുഹമ്മദ് എന്ന് നാമകരണം ചെയ്യുന്നതില്‍ ഉന്നതമായ നിരവധി ഗുണങ്ങളുണ്ടെന്ന ് ഹദീസുകളില്‍ വന്നിരിക്കുന്നു .(തുഹ്ഫ 9-373) എന്നോടുള്ള സ്‌നേഹത്തിന്റെ പേരിലും ബറകത്തിന് വേണ്ടിയും പുത്രന് മുഹമ്മദ് എന്ന് പേരിട്ടാല്‍ ആ പിതാവും പുത്രനും സ്വര്‍ഗ്ഗത്തിലെ ത്താന്‍ അത് കാരണമാകുമെന്ന് നബ (സ്വ) പറഞ്ഞിട്ടുണ്ട്.  (അഹ് മദ്,ഇബ്‌നു അസാകിര്‍)ഒരാള്‍ ...

ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി)

റബീഉൽ ആഖിർ 11, ഗൗസുൽ അഅളം ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി)ദിനം. പേര്‍ഷ്യയിലെ ഗീലാനിൽ ഹി.470/ ക്രി.1077 റമളാൻ ഒന്നിനാണ് ശൈഖ് ജീലാനി ജനിക്കുന്നത്.  പിതാവ് സ്വാലിഹ് ഇബ്നു ജം‌ഗിദോസ്ത്(റ). ഹസന്‍(റ)ലേക്കാണ് പിതൃപരമ്പര ചെന്നെത്തുന്നത്. മാതാവ് ഉമ്മുൽഖൈർ(റ). മാതൃപരമ്പര ഹുസൈന്‍(റ)വിൽ സന്ധിക്കുന്നു. കുഞ്ഞുപ്രായം മുതൽ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു ഗൗസുൽ അഅളമിന്റെ ജീവിതം. റമസാന്‍ പകലില്‍ മുലപ്പാൽ കുടിച്ചിരുന്നില്ല. ആരാധനാ കർമങ്ങളിലൂടെ ഔന്നത്യങ്ങൾ കീഴടക്കിയ ശേഷമാണ് സാധാരണ ഗതിയില്‍ ഔലിയാക്കളില്‍ നിന്ന് കറാമത്തുകള്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ ജനനം മുതൽ കറാമത്തുകള്‍ കൊണ്ടനുഗ്രഹീതനായിരുന്നു ശൈഖ് ജീലാനി(റ). കുട്ടിത്തത്തിന്റെ ചാപല്യങ്ങളോ അപക്വതകളോ മഹാനവർകളിൽ പ്രകടമായിരുന്നില്ല. പത്താം വയസ്സിലാണ് ശൈഖവര്‍കള്‍ ഔദ്യോഗിക പഠനമാരംഭിക്കുന്നത്. പ്രതിഭയുടെ തിളക്കം അന്ന് തന്നെ ഉസ്താദുമാരെ ആകർഷിച്ചു. ബഗ്ദാദിലായിരുന്നു ഉപരിപഠനം.  വൈജ്ഞാനിക രംഗത്ത് ഏറെ അറിയപ്പെട്ട നഗരമായിരുന്നു അന്ന് ബഗ്ദാദ്. വീട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഒരിക്കലും കളവ് പറയരുതെന്ന് ഉമ്മ പ്രത്യേകം ഉപദേശിച്ചിരുന്നു. വഴിയി...