മർഹൂം PKS തങ്ങള്‍ തലപ്പാറ (ന. മ)
മർഹൂം PKS തങ്ങള്‍ തലപ്പാറ (ന. മ)
🖊️സയ്യിദ് സൈനുൽ ആബിദ് തുറബ് സഖാഫി..
പ്രിയപ്പെട്ട ഉപ്പ (തലപ്പാറ തങ്ങള്‍) വിട പറഞ്ഞിട്ട് ഇന്ന് മൂന്നാം ദിവസമാണ്. ശരീരത്തിന്റെ പകുതി നഷ്ടപ്പെട്ട പോലെ..ഞങ്ങള്‍ക്ക് എല്ലാം ഉപ്പയായിരുന്നു. ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളെയും പള്ളി ദര്‍സുകളില്‍ ചേര്‍ത്തി പഠിപ്പിച്ച് സഖാഫികളും മുദരിസുമാരുമാക്കിയത് ഉപ്പയുടെ ലക്ഷ്യപൂര്‍ത്തീകരണമായിരുന്നു. ഇടക്കാലത്ത് മരണപ്പെട്ട ജേഷ്ടന്‍ മര്‍ഹും സ്വാലിഹ് തുറാബ് തങ്ങളും മുതഅല്ലിം ആയിരിക്കെയാണ് വിട പറഞ്ഞത്.
ജീവിത വഴിയില്‍ ഇതുവരെ എല്ലാ കാര്യങ്ങളും ഉപ്പയോട് ചോദിച്ചാണ് ഞങ്ങള്‍ ചെയ്തു പോന്നത്. അവിടുത്തെ ജീവിതമായിരുന്നു ഞങ്ങളുടെ മാതൃക. എപ്പോഴും റബ്ബിനെ കുറിച്ച് സ്മരണയായിരുന്നു. എല്ലാ ദിവസവും പുലര്‍ച്ചെ 4 മണിക്ക് എണീക്കും. എന്നിട്ട് ഉപ്പയും ഉമ്മയും തഹജ്ജുദ് നിസ്‌കരിക്കും. സുബഹി ബാങ്ക് കൊടുക്കുന്നതുവരെ പിന്നെ ദിക്‌റുകളാണ്. ബാങ്ക് കോടുത്താല്‍ ഉപ്പയും ഉമ്മയും കൂടി ജമാഅത്തായി നിസ്‌കരിക്കും. പിന്നെ ഒരു യാസീന്‍ ഓതും. ദര്‍സ് പഠനകാലത്ത ചിലവ് കൊടുത്തിരുന്ന വീട്ടുകാര്‍ മുതല്‍ മരണപ്പെട്ടു പോയ എല്ലാ മുഹിബ്ബീങ്ങളുടെ യും പേരില്‍ ഹദ് യ ചെയ്യും. പിന്നെ 8 മണി വരെ ഉപ്പയുടെ ഔറാദുകളാണ്. അപ്പോഴേക്കും വീട്ടുമുറ്റത്ത് ഏറെ സന്ദര്‍ശകര്‍ ഉണ്ടാകും. പിന്നീട് പതിനൊന്ന് മണി മുതല്‍ ചികിത്സ തുടങ്ങും. അതിനു മുമ്പായി ളുഹാനിസ്‌കാരം. എല്ലാ വെള്ളിയാഴ്ചകളിലും തസ്ബീഹ് നിസ്‌കാരം പതിവാണ്. റമളാനില്‍ എന്നും തസ്ബീഹ് നിസകരിച്ചിരുന്നു.
രാത്രിയിലാണ് യാത്രകള്‍ ഏറെയും. അധികകവും കുടുംബങ്ങളിലെ പ്രായമായവരെയും മറ്റും കാണാനായിരിക്കും. ഏത് പാതിരാവില്‍ യാത്ര കഴിഞ്ഞെത്തിയാലും തഹജ്ജുദ് മുടങ്ങില്ല. പലപ്പോഴും ഈ ഈമാനിക ബോധത്തെ കുറിച്ച് ഞാനും ഭാര്യയും അത്ഭുതം കൂറിയിട്ടുണ്ട്. മുഴുവന്‍ നിസ്‌കാരങ്ങളും ജമാഅത്തായിട്ടാണ് നിസ്‌കരിക്കുക. ഉമ്മയാണ് മിക്ക സമയത്തും തുടരാനുണ്ടാവുക. ഉമ്മ തിരക്കിലായാല്‍ ഞങ്ങള്‍ മക്കളെ വിളിക്കും. ലോക് ഡോണ്‍ കാലത്ത് പോതുപരിപാടികളും മറ്റും കുറവായതിനാല്‍ മിക്ക സമയത്തും ദിക്‌റുകളും മൗലിദുകളും ചൊല്ലി ഇരിപ്പായിരുന്നു. മഗരിബിനും ശേഷം എല്ലാവരും കൂടി ഒന്നിച്ച് മൗലിദും ഹദ്ദാദും ഓതും.
മഹാന്‍മാരുമായി വലിയ ബന്ധമായിരുന്നു. പലവട്ടം ഹജ്ജും ഉംറയും നിര്‍വഹിച്ചു. ഞങ്ങള്‍ മക്കളെയും ഹജ്ജ് ചെയ്യിപ്പിച്ചു. എല്ലാം ചിലവും ഉപ്പയാണ് വഹിച്ചത്. ഇടക്ക് അജ്മീറില്‍ പോകും. ചുരുങ്ങിയത് 5 ദിവസം താമസിക്കും. പലപ്പോഴും ഞാന്‍ കുടെയുണ്ടായിരുന്നു. നാഗൂര്‍ ഏര്‍വാടി യാത്ര വര്‍ഷത്തിലൊരിക്കലുണ്ടാകും. എല്ലാം കുടുംബ സമേതമാണ്. അതിനു പുറമെ യമന്‍,ഫലസ്തീന്,ഈജിപ്ത്,സിറിയ,ഇറാഖ്,ജോര്‍ദ്ദാന്‍,ഉസ്‌ബെക്കിസ്ഥാന്‍ (ബുഖാറ) തുടങ്ങിയ രാജ്യങ്ങളെല്ലാം ഉപ്പ സന്ദര്‍ശിച്ചത് മഹാന്‍മാെര സിയാറത്ത് ചെയ്യാനായിരുന്നു. രണ്ടുവര്‍ഷം മുമ്പ് നടത്തിയ ഉപ്പയുടെ രണ്ടാമത്തെ ജോര്‍ദ്ദാന്‍-ഫലസ്തീന്‍-ഈജിപ്ത് യാത്രയില്‍ ഞാനും ജേഷ്ടനും ഉമ്മയും പെങ്ങളും ഉണ്ടായിരുന്നു. മഅ്ദിന്‍ സംഘത്തിലായിരുന്നു യാത്ര. എല്ലാ യാത്രയിലും പ്രത്യേക നോട്ട് കെട്ട് ഉണ്ടാകും. അത് ഫഖീറന്‍മാര്‍ക്ക് കോടുക്കാനുള്ളതാണ്. അജ്മീറിലും മറ്റും ബിരിയാണി ഒന്നിച്ച് ഉണ്ടാക്കി പേക്കറ്റുകളാക്കി വിതരണം ചെയ്യും. അജ്മീറിലെ മുഹമ്മദ് ഫാളിലിയാണ് എല്ലാം സെറ്റ് ചെയ്ത് തരാറുള്ളത്.
ഞങ്ങള്‍ കുടുംബത്തോട് വലിയ സ്‌നേഹമാണ്. പെരുന്നാളിനും മറ്റും പേരമക്കള്‍ക്കും മരുമക്കള്‍ക്കുമുള്ള ഡ്രസുകള്‍ ഉപ്പയുടെ വകയാണ്. വീട്ടിലെ ചിലവുകള്‍ പോലും കൊടുക്കാന്‍ ഞങ്ങളെ ഇന്നുവരെ അനുവദിച്ചില്ല. നിര്‍ബന്ധിച്ച് അങ്ങനെ ഞങ്ങള്‍ ചെയ്താന്‍ കുറെ ദുആ ചെയ്തുതരും. ഉപ്പ ഫാമിലിയിലും ഉമ്മ ഫാമിലിയിലും എല്ലാ കാര്യങ്ങളുടെ അവസാന വാക്ക് ഉപ്പയാണ്. എല്ലാവര്‍ക്കും ഉപ്പവേണം. കല്യാണങ്ങളും ആണ്ടുകളും തീരുമാനിക്കാന്‍ എല്ലാവര്‍ക്കും പൂക്കോയക്ക വേണം. കുടുംബത്തെ പോലെ ഉപ്പയെ ആശ്രയിച്ച നാട്ടുകാരും പോതുജനങ്ങളും ആയിരങ്ങളാണ്. ഒരു മണിക്കൂര്‍ കൊണ്ട് ഉപ്പയുടെ ചികിത്സാ ബുക്കിംഗ് ഫുള്‍ ആകും. പിന്നെ പലരും ഞങ്ങളോട് റെക്കമെന്റ് തേടും. എല്ലാവരെയും സഹായിക്കും. കൊടുക്കുന്ന സ്വദഖകള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. റമളാനിലെ ഒരു ദിവസം വീട്ടില്‍ വന്ന പിരിവുകാരുടെ റസീപ്റ്റുകള്‍ കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. മുതഅല്ലിംകളെ വലിയ ഇഷ്ടമായിരുന്നു. പോകുമ്പോള്‍ കീശയിലിട്ടു കൊടുക്കും. സുന്നി പ്രസ്ഥാനത്തിന്റെ വെസ്റ്റ് ജില്ലയിലെ ഏകദേശം ഫണ്ടുകളും ഉപ്പയാണ് ഉദ്ഘാടനം ചെയ്യാറുള്ളത്. ഒരിക്കല്‍ എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ എന്നോട് പറഞ്ഞു. ഉപ്പ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് കടം വരാറില്ല. മറ്റു രാഷ്ടീയക്കാരും സംഘടനകളും ഇങ്ങനെ വരാറുണ്ടായിരിന്നു.
അശരണരെ സഹായിക്കല്‍ ഒരു ഹോബിയായിരുന്നു. തലപ്പാറയില്‍ സുന്നികള്‍ക്ക് സ്വന്തം ഭൂമിയില്‍ സുന്നി സെന്റര്‍, മുട്ടിച്ചിറ മദ്രസത്തുല്‍ ഫലാഹ്, സ്വഫാ മസ്ജിദ്,സ്വഫാ ദര്‍സ് എല്ലാം ചുക്കാന്‍ പിടിച്ചത് ഉപ്പയായിരുന്നു. മദ്രസയിലോ ദര്‍സിലോ ശമ്പളം കൊടുക്കാന്‍ കഴിയാതെ പോയാല്‍ പിന്നെ കീശയില്‍ നിന്നെടുത്തു കൊടുക്കലായിരുന്നു പതിവ്. വലിയ സംഖ്യ ബാധ്യത വന്നാല്‍ കുടുംബത്തിലും മറ്റും പലരെയും സമീപിച്ച് ക്യാഷ് ഉണ്ടാക്കും.
ആക്കോട് ചണ്ണയില്‍ പ്രദേശത്താണ് ഞാന്‍ ദര്‍സ് നടത്തുന്നത്. ഇപ്പോള്‍ 8 വര്‍ഷമായി. ഒരു റമളാനില്‍ അവിടെ മുദരിസായി ചാര്‍ജ്ജെടുത്തു. ശവ്വാലില്‍ ദര്‍സ് തുടങ്ങണം. 5 കുട്ടികളെയാണ് കമ്മിറ്റി ആവശ്യപ്പെട്ടത്. പക്ഷേ ഒറ്റ എന്റെ അടുത്ത് ഒറ്റ കുട്ടിയുമില്ല. പ്രിയ ഉപ്പ പറഞ്ഞു. ആബിദ്...സമയമാകുമ്പോള്‍ കുട്ടികളെത്തും. പറഞ്ഞതു പോലെ സംഭവിച്ചു. മൂന്നു കുട്ടികളെ ഉപ്പ തന്നെ തന്നു. ചികിത്സക്ക് വന്നവരില്‍ നിന്നായിരുന്നു. പിന്നീട് 7 ആയി. അതിപ്പോള്‍ നാല്‍പതോളം കുട്ടികളായി മുന്നോട്ടു പോകുന്നു.അല്‍ഹംദുലില്ലാഹ്. എല്ലാ വര്‍ഷവും ശവ്വാലില്‍ നടക്കുന്ന എന്റെ ദര്‍സ് വാര്‍ഷികത്തിനും സി.എം വലിയുല്ലാഹി നേര്‍ച്ചക്കും ഉപ്പയാണ് നേതൃത്വം നല്‍കി വരാറുള്ളത്. 8 വര്‍ഷമായി അതു തുടരുന്നു. നാട്ടുകാര്‍ക്കും വര്‍ഷത്തില്‍ ഉപ്പവരല്‍ നിര്‍ബന്ധമാണ്. ഈ വര്‍ഷം അത് ഓണ്‍ലൈനായി നടത്തി. ഉപ്പ തന്നെ നേതൃത്വം. ആ ബറക്കത്ത് കൊണ്ടാണ് ദര്‍സ് നടന്നു പോരുന്നത്.
ആത്മീയ വേദികളില്‍ നിറ സാന്നിദ്ധ്യമായിരുന്ന ഉപ്പയുടെ ജീവിതവും ആത്മീയ മായിരുന്നു. നല്ല തമാശ പറയും. ഒപ്പം കൂടിയവര്‍ പിന്നെ ഉപ്പയെ വിടില്ല. യാത്ര പോയവര്‍ ഇനി ഉപ്പ സിയാറത്തിന് പോകുമ്പോള്‍ അറിയിക്കണമെന്ന് പറയും. എല്ലാവരോടും സൗമ്യമായി പെരുമാറും. ഒറ്റക്കായാല്‍ പിന്നെ ആത്മീയ ലോകത്താണ്. സി.എം വലിയുല്ലാഹി,കുണ്ടൂര്‍ ഉസ്താദ്, ഒ.കെ ഉസ്താദ് തുടങ്ങിയ മഹാന്‍മാരുമായി അടുത്ത ബന്ധമായിരുന്നു. ജേഷ്ടന്‍ സ്വാലിഹ് തുറാബ് തങ്ങള്‍ വഫാത്തായപ്പോള്‍ വീട്ടിലെത്തിയ കുണ്ടൂര്‍ ഉസ്താദ് അറബിയില്‍ എഴുതിയ മര്‍സിയ്യത്ത് തുടങ്ങുന്നത് ഇങ്ങനെയായിരുന്നു..മുട്ടിച്ചിറയിലെ എന്റെ ഹബീബ് പൂക്കോയ തങ്ങളുടെ വീട്ടിലാണ് ഞങ്ങള്‍..അദ്ദേഹം വലിയ ദുഖത്തിലാണ്.... കളിയാട്ടമുക്കില്‍ മുതഅല്ലിമായിരിക്കെ മുട്ടിച്ചിറ ശുഹദാക്കളെ സിയാറത്ത് ചെയ്യാന്‍ വന്നപ്പോള്‍ ഉപ്പ പ്രാര്‍ത്ഥിച്ചു നിങ്ങളുടെ ഈ നാട്ടില്‍ എനിക്ക് ഭാവിയില്‍ വീട് ഉണ്ടാക്കാന്‍ ആഗ്രഹമുണ്ട്. അല്ലാഹു ആ ദുആ സ്വീകരിച്ചു. മഹല്ലില്‍ തലപ്പാറയില്‍ ഉപ്പ വീടെടുത്തു. ഇപ്പോള്‍ പ്രിയമകന്‍ സ്വാലിഹ് തുറാബ് തങ്ങളുടെ ഖബറിനൊപ്പം ശുഹദാക്കളുടെ മഖ്ബറയോട് ചേര്‍ന്ന് നേരത്തെ വസ്വിയ്യത്ത് ചെയ്തത് പ്രകാരം അന്ത്യ വിശ്രമം കൊള്ളുന്നു. ഒപ്പം അവസാനം വീട്ടില്‍ നിന്നിറങ്ങി ആശുപത്രിയില്ക്ക ് കൊണ്ടുപോകുമ്പോള്‍ എന്നോടും ജേഷ്ടന്‍ ഹബീബ് തങ്ങളോടും മന്ത്രിച്ചത് ഇങ്ങനെ യായയിരുന്നു...മക്കളെ ഞാന്‍ ജീവിതത്തില്‍ അടുത്ത കാലത്തൊന്നും ഒരു തെറ്റും ചെയ്തതായി ഓര്‍മയില്ല. ഇപ്പോള്‍ അല്ലാഹു എന്തിനാണ് എന്നെ കൊണ്ടുപോകുന്നത് എന്ന് ആലോചിക്കുകയാണ് ഞാന്‍.. എത്ര നിഷ്‌കളങ്കമാണ് ആ വാക്കുകള്‍..പറഞ്ഞത് ശരിയാണ്. ഉപ്പ ജീവിതത്തില്‍ ഇതുവരെ ഒരു ആശുപത്രിയിലും കിടന്നിട്ടില്ല. ഇത് ആദ്യത്തെതും അവസാനത്തെതുമായിരുന്നു. അത്‌കൊണ്ടാവണം തലേ ദിവസം പെങ്ങളുടെ മകനും പാടന്തറ മര്‍ക്കസ് മുദരിസുമായ സയ്യിദ് അലി അക്ബര്‍ സഖാഫിയോട് സ്വകാര്യമായി പറഞ്ഞത്..ഇതെന്റെ അവസാനത്തെ കിടത്തമാണ്..എല്ലാം അവിടുന്ന് നേരത്തേ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. 70,000 തഹ്‌ലീല്‍ മൂന്നു പ്രാവശ്യം ലോക്ഡൗണില്‍ മാത്രം ചൊല്ലി തീര്‍ത്ത ഉപ്പ നാലാമത്തെത് പകുതിയായി എന്ന് ഉമ്മയോട് പറഞ്ഞിരുന്നു..മുമ്പ് മദീനയില്‍ നിന്നും ഇങ്ങനെ ചൊല്ലിയത് കൂടെ നിന്ന് ഞാന്‍ അറിഞ്ഞതാണ്. ജീവിതം മുഴുവന്‍ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച പ്രിയ ഉപ്പയുടെ ഖബറിടം അല്ലാഹു സ്വര്‍ഗമാക്കട്ടെ..1989 കളില്‍ താജുല്‍ ഉലമക്കും സുല്‍ത്താനുല്‍ ഉലമക്കും കീഴില്‍ ഉറച്ച് നിന്ന് പ്രസ്ഥാനത്തെ നയിച്ച പ്രിയ ഉപ്പക്ക് പ്രസ്ഥാനം ഇപ്പോള്‍ നല്‍കുന്നത് കുറച്ച് ഒന്നുമല്ല...നാടുമുഴുവന്‍ തഹലീലുകള്‍..എണ്ണമറ്റ ഖത്മുകള്‍..ഇഖ്‌ലാസുകള്‍..നന്ദി പ്രിയരെ...എല്ലാം അല്ലാഹു സ്വീകരിക്കട്ടെ..ആമീന്‍
Comments
Post a Comment