തജ്വീദ് പ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഈ കാര്യങ്ങള്‍ അനിവാര്യമാണ്. അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങള്‍, വിശേഷണങ്ങള്‍, വിശേഷണങ്ങളെ തുടര്‍ന്ന് വരുന്ന നിയമങ്ങള്‍ എന്നിവ അറിയുകയും നാവിന് പരിശീലനം ലഭിക്കുകയും വേണം. അതിനാല്‍ തജ്വീദില്‍ പരിശീലനം കിട്ടിയ ഗുരുവര്യനില്‍ നിന്നും പാരായണ നിയമങ്ങളും ശൈലിയും പഠിക്കണം. പാരായണ ശാസ്ത്രത്തില്‍ മികവ് തെളിയിച്ച പണ്ഡിതന്മാര്‍ ഖുര്‍റാഉകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു
തജ്വീദിന്‍റെ അടിസ്ഥാനങ്ങള്‍
ഖുര്‍ആന്‍ പാരായണം സാധുവാകുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ഒന്ന്: നബി(സ്വ)യില്‍ നിന്ന് പാരായണ പരമ്പര സ്ഥിരപ്പെടുക.
രണ്ട്: പാരായണം അറബി വ്യാകരണ ശാസ്ത്രവുമായി യോജിക്കുക.
മൂന്ന്: റസ്മുല്‍ ഉസ്മാനി അറിഞ്ഞിരിക്കുക.
തര്‍തീല്‍ ( അര്‍ഥം ചിന്തിച്ച് സാവധാനം ഓതല്‍)
ഹദര്‍ (തജ്‍വീദ് പാലിച്ചു കൊണ്ട് വേഗത്തില്‍ ഓതല്‍)
തദ്‍വീര്‍ (തര്‍തീല്‍ ഹദറിന്റെ ഇടയില്‍ ഓതല്‍). ഇതില്‍ തര്‍തീല്‍ ആയി ഓതുന്നതിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്. പഠനാവശ്യത്തിനായി സാവധാനം ഓതുന്നതിന് തഹ്ഖീഖ് എന്നു പറയുന്നു. തജ്‍വീദിന്റെ ഘടകങ്ങള്‍ അഞ്ചെണ്ണമാകുന്നു.
അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ (മഖ്റജ്) അറിയല്‍.
അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ (സ്വിഫത്ത്) അറിയല്‍.
പുതുതായി വരുന്ന നിയമങ്ങള്‍ അറിയല്‍.
നിരന്തരമായ പരിശീലനം.
ഗുരുമുഖത്ത് നിന്നും പഠിക്കല്‍.
Comments
Post a Comment