[11/7, 18:09] Noufal: കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ (ഇറാൻ) പ്രവശ്യയായ ഗീലാനിലെ നയീഫ് ദേശത്ത് (എ.ഡി 1077 (ഹിജ്റ 470 ,റമളാൻ 1) ന് അബ്ദുൽ ഖാദിർ ജനിച്ചു. സൂഫി സിദ്ധനായിരുന്ന സയ്യിദ് അബു സ്വാലിഹ് ഇബ്നു മൂസ പിതാവും, അമ്മാത്തുൽ ജബ്ബാർ ഫാഥ്വിമ മാതാവുമാണ്. മാതാപിതാക്കൾ ഹസ്സൻ, ഹുസൈൻ വഴിയുള്ള വംശപാരമ്പരയിൽ മുഹമ്മദ് നബിയിലേക്ക് എത്തിച്ചേരുന്നു. [2]


പ്രാഥമിക പഠനം മാതാവ് , മാതൃ പിതാവും സൂഫി പണ്ഡിതനുമായ അബ്ദുല്ലാഹി സ്സ്വൗമഈ എന്നിവരിലൂടെ സ്വായത്തമാക്കി. പത്താം വയസ്സിൽ ഖൈലിലെ മതപാഠശാലയിൽ ചേർന്നു. ഹമ്പലി പാന്ഥാവിൽ ജ്ഞാനം കരസ്ഥമാക്കുവാനായി ഉപരിപഠനത്തിന് ബാഗ്ദാദ് തിരഞ്ഞെടുത്തു.[3] കളവ് പറയരുതെന്ന മാതാവിന്റെ ഉപദേശം ബാഗ്ദാദ് യാത്രക്കിടെ കൊള്ളക്കാരുടെ മുൻപിലും അബ്ദുൽ ഖാദിർ പാലിച്ചതും അത് കാരണമായി കൊള്ള സംഘം നേർമാർഗ്ഗത്തിലായതും ഇദ്ദേഹത്തിന്റെ ജീവ ചരിത്രത്തിൽ പ്രതേകം സ്ഥാനം പിടിക്കുന്നുണ്ട്.[4] ശൈഖ് അബൂ സഈദുൽ മുഖ്റമി,ഇബ്നു അഖീൽ, അബുൽ ഖത്വാബ്, അബുൽ ഹുസൈനുൽ ഫര്റാഗ്, ശൈഖ് അബൂബക്കരിത്തിബ്രീസി, ഹമ്മാദ് ബ്നു ദബാസ് എന്നീ ഗുരുക്കന്മാരിൽ നിന്നും ഖുർആൻ, ഹദീസ്,ഫിഖ്ഹ്, തസ്സവുഫ്, അഖീദ എന്നീ വിഷയങ്ങളിൽ ജ്ഞാനം നേടിയതിനു ശേഷം ബഗ്ദാദിലെ ഖാസി അബീ സഊദിൽ മഖ്റമിയുടെ വിദ്യാപീഠത്തിലും തുടർന്ന് വിശ്വപ്രസിദ്ധമായ ‘നിളാമിയ്യ’ സർവ്വകലാശാലയിലും അധ്യാപകനായി സേവനമനുഷ്ടിച്ചു.

[11/7, 18:12] Noufal: മനുഷ്യരുടെ ജീവിതവിജയത്തിന് അല്ലാഹു സംവിധാനിച്ച ഇസ്‌ലാമിന്റെ പ്രബോധനത്തിനുവേണ്ടി നിരവധി പ്രവാചകരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. വിവിധ കാലങ്ങളിലായി വ്യത്യസ്ത ദേശത്തേക്ക് അയക്കപ്പെട്ട പ്രവാചകര്‍ മനുഷ്യനെ സംസ്‌കരിച്ചെടുക്കുകയും ധാര്‍മികതയുടെയും ആത്മീയതയുടെയും വഴികള്‍ കാണിച്ച് ശുദ്ധീകരിക്കുകയും ചെയ്തു. പ്രവാചകന്‍മാരുടെ അതേ ദൗത്യം ഏറ്റെടുത്ത പിന്‍മുറക്കാരാണ് ഔലിയാക്കള്‍. Read more at https://www.sirajlive.com/2015/02/01/162193.html

[11/7, 18:14] Noufal: ശൈഖ് ജീലാനി (റ)ന്റെ ജനനത്തിന് മുമ്പുതന്നെ നിരവധി ശൈഖുമാരും ഔലിയാക്കളും ശൈഖവര്‍കളുടെ ജന്മത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്. മുലകുടിപ്രായത്തില്‍ തന്നെ ശൈഖ് ജീലാനി(റ) വില്‍ നിന്ന് അത്ഭുതങ്ങള്‍ കണ്ടിരുന്നു. റമസാനില്‍ പകല്‍ സമയത്ത് മുലകുടിക്കാറില്ലായിരുന്നു. കനത്തമേഘം കാരണം ശഅ്ബാന്‍ 29 ന് മാസപ്പിറവി ദര്‍ശിക്കാനായില്ല. അതേ സമയം മറ്റുചിലര്‍ മാസം കണ്ടിട്ടുണ്ടെന്നും വാദിച്ചു. പിറ്റേന്ന് റമസാന്‍ ഒന്നാണെന്നും അല്ലെന്നും തര്‍ക്കമായി. ഇതിന് പരിഹാരമായി ശൈഖ് ജീലാനി (റ) ന്റെ മാതാവിനെ കാണാമെന്ന... Read more at https://www.sirajlive.com/2015/02/01/162193.html

[11/7, 18:15] Noufal: മഹാന്റെ ജീവിതത്തിന് ദിശനിര്‍ണയിച്ച ഒരു സംഭവം ഇങ്ങനെ: കുട്ടിയായിരിക്കെ ഒരു അറഫാ ദിനത്തില്‍ ശൈഖ് ജീലാനി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. കൃഷിക്കുപയോഗിക്കുന്ന ഒരു പശുവിന്റെ പിറകെ ഓടി. അല്‍പസമയം ഓടിയ പശു നേരെ തിരിഞ്ഞു നിന്നു ചോദിച്ചു: “ഓ, അബ്ദുല്‍ ഖാദിര്‍, ഇതിന് വേണ്ടിയാണോ താങ്കള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?” ഇത് കേട്ട് ഭയന്ന ജീലാനി(റ) വീട്ടിലേക്ക് മടങ്ങി. വീടിന്റെ മേല്‍ക്കൂരയില്‍ കയറി നോക്കിയപ്പോള്‍ ജനങ്ങളെല്ലാം അറഫാ മൈതാനിയില്‍ സംഗമിച്ചതായി കാണാനിടയായി. ശൈഖ് ജീലാനി (റ) ഉമ്മയോട് പറഞ്ഞു: “എന്നെ... Read more at https://www.sirajlive.com/2015/02/01/162193.html

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات