റാത്തീബ് എന്നാൽ എന്ത് ??
റാത്തീബ് എന്നാൽ ഉരുവിടുക ചൊല്ലിക്കൊണ്ടിരിക്കുക എന്നൊക്കെയാണ് അർത്ഥം. ചൊല്ലു റാത്തീബ്, കുത്തുറാത്തീബ് എന്നിങ്ങനെ റാത്തീബ് രണ്ട് തരമാണ്.
ചൊല്ലുറാത്തീബ് പേരുപോലെ ഭക്തിപരമായ ബൈത്തുകൾ കൂട്ടായി ചൊല്ലുമ്പോൾ കുത്തുറാത്തീബിൽ ചൊല്ലിനോടൊപ്പം ആയുധ പ്രയോഗവും നടക്കുന്നു. ദബ്ബൂസ്, കഠാരി, കതിർ എന്നിവയാണ് പ്രധാനമായും കുത്തിന്നുപയോഗിക്കുക. ദബ്ബൂസ് എന്ന അറബി പദത്തിന്റെ അർത്ഥം സൂചി എന്നാണ്. ദബ്ബൂസ് എന്ന വണ്ണം കൂടിയ പത്തിലധികം സൂചികൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുളച്ചു കയറ്റുന്നത് സാധാരണ കാഴ്ചയാണ്. കതിരെന്ന വലിപ്പം കുറഞ്ഞ സൂചികൾ നാവിലും, ചുണ്ടിലും, ചെവിയിലും തുളച്ചു കയറ്റുന്നു. കഠാരിയാണെങ്കിൽ നീളം കൂടിയതാണ്. കഠാരി കൊണ്ട് വയർ കീറിമുറിക്കുന്നതും കാണാം. കീർത്തനങ്ങളുടെ ആരവത്തിൽ പ്രയോഗങ്ങൾ ഒന്നൊന്നായി ഭക്തൻ ആവർത്തിച്ചു കൊണ്ടിരിക്കും. കുത്തുറാത്തീബ് കാണികളിൽ നിന്ന് സ്ത്രീകളെയും, കുട്ടികളെയും മാറ്റി നിർത്തുന്നു.
ഏതായാലും ദഫ് ഇന്ന് നേർച്ചപ്പറമ്പുകളിലും റാത്തീബ് പുരകളെന്ന ആത്മീയ സങ്കേതങ്ങളിലും മൗലിദ് സദസ്സുകളിലും മാത്രമായി അവശേഷിക്കുന്നു. ദഫ്മുട്ടികൾ വെള്ളിയാഴ്ച രാവ് കീർത്തനം ചൊല്ലി മൺമറഞ്ഞ ശുഹദാക്കളുടെയും, സിദ്ധന്മാരുടെയും ഖബറിടങ്ങളിൽ ചെന്ന് പ്രാർത്ഥന നടത്തുന്നു.
ദഫ് ഉപകരണം കാളത്തോല് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ദഫിന്റെ ചരട് മുറുക്കിയിട്ടാണ് ഇതിന്റെ ശ്രുതി ചലിപ്പിക്കുന്നത്. വിരലുകളുടെയും കൈപ്പത്തികളുടെയും ചലനങ്ങളാൽ പുറപ്പെടുന്ന ശബ്ദത്തിനൊത്ത് ഭക്തിനിർഭരമായി ചൊല്ലി കണ്ണടച്ചു ദഫഫ് കഴുത്തോടു അണച്ചും, നെഞ്ചിന് കീഴെ താഴ്ത്തിയും നടന്നു നീങ്ങുന്നു. നിന്ന നിൽപിലും കൊട്ടുന്നു. സംഘാംഗങ്ങളുടെ എണ്ണത്തിൽ ക്ലിപ്തതയൊന്നുമില്ല.
ബൈത്തിന്റെയും ദഫിന്റെയും സങ്കരസ്വരം ഭക്തൻമാർക്ക് ആത്മീയാനുഭൂതി നൽകുന്നു. ആഘോഷങ്ങളിലും ഘോഷയാത്രയിലും, നേർച്ചപ്പറമ്പിലും, ദഫ് കളി സാധാരണ കാണാം.
ചാവക്കാട്ടെ സയ്യിദ് അഹ്‍മദുല്‍ ബുഖാരി(റ)വിന്‍റെ മകനായ ഇബ്രാഹീം സക്റാന്‍ അല്‍ബുഖാരി(റ) അവര്‍കളാണ് ഇന്ന് മലബാറില്‍ പ്രചാരത്തിലുള്ള മുഹ്‍യിദ്ദീന്‍ റാതിബിന്‍റെ ഉപജ്ഞാതാവ്.(ബുഖാരി റാത്തീബ് എന്നും മസ്താന്‍ റാത്തീബ് എന്നും വലിയ മുഹ്‍യിദ്ദീന്‍ റാതീബ് എന്നും അറിയപ്പെടുന്ന റാതിബിനെ സയ്യിദ് ഹിബത്തുല്ലാഹ് തങ്ങളുടെ പിതാവ്, വലിയ കോയമ്മ തങ്ങള്‍ ചുരുക്കി ക്രോഡീകരിച്ചിട്ടുണ്ട്. അതാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ള മുഹ്‍യിദ്ദീന്‍ റാതിബ്) അല്ലാഹുവിന്‍റെ വഹ്‍ദാനിയത്തിലേക്ക് വിശ്വാസി ഹൃദയത്തെ ഊട്ടിയുറപ്പിക്കുന്നതിനും ആ ഒരു സ്മരണയിലായി ജീവിക്കുന്നതിനും വേണ്ട സംസ്കരണോപാധിയാണ് മുഹ്‍യിദ്ദീന്‍ റാതിബ്.
ശൈഖ് മുഹ്‍യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ആത്മീയ സംസ്കരണ താവഴിയുടെ പിന്തുടര്‍ച്ചക്കാര്‍ അവരുടെ സംസ്കരണ പ്രക്രിയയ്ക്ക് നാന്ദി കുറിച്ച ശൈഖ് അവര്‍കളുടെ നാമധേയത്തിലാണ് ഈ അദ്കാറുകള്‍ ക്രോഡീകരിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വാരിദായി വന്ന ദിക്റുകളും മനുഷ്യ മനസ്സുകളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന തൗഹീദിന്‍റെ വ്യാഖ്യാന തത്വങ്ങള്‍ അടങ്ങിയ മറ്റു ദികറുകളും പുറമെ, സ്വലാത്തുകളും അടങ്ങിയതാണ് മുഹ്‍യിദ്ദീന്‍ റാതിബ്. അല്ലാഹുവിന്‍റെ വഹ്‍ദാനിയത്തിനേയും നബി(സ)യുടെ രിസാലത്തിനേയും ശൈഖ് അബ്ദുല്‍കാദിര്‍ ജീലാനി(റ)വിന്‍റെ സംസ്കരണ പ്രക്രിയകളുടെ മഹത്വത്തേയും വാഴ്ത്തി പറയുന്ന പദ്യങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. തസവുഫിലും ഇല്‍മു തസ്‍കിയത്തിലും അവഗാഹമുള്ളവര്‍ക്ക് ഇതൊരു അമൂല്യനിധി തന്നെയാണ്.
സയ്യിദ് മൗലല്‍ ബുഖാരി(റ)വിന്‍റെ മകള്‍ സൈനബ്(റ)ന്‍റെ മകനായി പിറന്ന ഇബ്രാഹീം സക്റാന്‍, ചെറുപ്രായത്തില്‍ പഠനത്തില്‍ അല്‍പ്പം പിന്നാക്കമായിരുന്നു. പിന്നീട്, വല്യുപ്പാപ്പയായ സയ്യിദ് മൗലല്‍ ബുഖാരി(റ)വിനെ സ്വപ്നത്തില്‍ കാണുകയും അവരുടെ ദുആ ബറകത്ത് കൊണ്ട് പഠനത്തിലും ഈാമനിക അവസ്ഥയിലും ഉന്നത വിതാനത്തിലേക്ക് കുതിക്കുകയായിരുന്നു. അല്ലാഹുവിനോടുള്ള മഹബ്ബത്തില്‍ സൂഫിയാക്കള്‍ക്കുണ്ടാകുന്ന ഉന്മാദാവസ്ഥയിലെത്തിയവര്‍ എന്ന അര്‍ത്ഥത്തിലാണ് സക്റാന്‍(മസ്താന്‍) എന്ന പേര് മഹാനവര്‍കള്‍ക്ക് ലഭിച്ചത്.
ഈാമാനികവും ഇസ്‍ലാമികവുമായ വിജ്ഞാനങ്ങളില്‍ അത്യഗാധ പാണ്ഡിത്യമുള്ള സയ്യിദവര്‍കള്‍ പുതിയങ്ങാടിയിലെ കോട്ടത്തറ അബ്ദുല്‍അസീസ് എന്നവരുടെ മകള്‍ ഫാത്വീമയെ വിവാഹം ചെയ്തു. സയ്യിദ് മുഹമ്മദ്, സയ്യിദ് ഫഖ്‍റുദ്ദീന്‍, സയ്യിദ് അഹ്‍മദ് എന്നീ സന്താനങ്ങള്‍ ആ ബന്ധത്തില്‍ ജനിച്ചു. ബാഫഖ്‍റുദ്ദീന്‍ എന്ന മകന്‍ കേരളത്തിലെ ഇമാം ഗസ്സാലി എന്ന് വിശേഷിപ്പിക്കാവുന്ന വലിയ ഫഖീഹും സൂഫിയുമായവരാണ്. പാടൂര്‍ വളപ്പിലെ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഫഖ്‍റുദ്ദീന്‍ തങ്ങളാണത്.
ഇബ്രാഹീം സക്റാന്‍ തങ്ങള്‍ അവിടുത്തെ ജേഷ്ഠന്‍റെ മരണത്തിനു ശേഷം ജേഷ്ഠന്‍റെ ഭാര്യയെ വിവാഹം ചെയ്യുകയും കണ്ണൂരില്‍ താമസമാക്കുകയും ചെയ്തു. 1256 ജമാദുല്‍ ആഖിര്‍ 29ന് ഇഹലോകവാസം അവസാനിപ്പിച്ചു. കണ്ണൂര്‍ സിറ്റിയിലെ മൗലല്‍ ബുഖാരി(റ)വിന്‍റെ ചാരത്താണ് ഖബര്‍.
Comments
Post a Comment