Posts

Showing posts from January, 2017
ഉസ്താദിന്റെ ഹൃദയത്തിലേക്കുള്ള വാതിൽ:  കാന്തപുരം എന്നത് മലയാളിയുടെ പണ്ഡിത സംബോധനയുടെ ശീലങ്ങളിൽ ഒന്നാണെന്ന യാഥാർത്ഥ്യത്തെ എതിരാളികൾ പോലും അംഗീകരിക്കപ്പെട്ട കാലത്താണ് മർക്കസിന്റെ കവാടം ഈ വരുന്ന ജനുവരി മുപ്പതാം തിയ്യതി ഉൽഘാടനം ചെയ്യുന്നത്. മർക്കസ് വിജ്ഞാനമാണ്. അതിന്റെ ഗരിമ വിളിച്ചോതുന്ന പ്രൗഡിയോടെ കാരന്തൂരിൽ ജ്വലിച്ച് നില്ക്കുമ്പോൾ അറിവിന്റ ഊട്ടുപുരക്കാരൻ അതായത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സൗകര്യം ചെയ്ത് കൊടുക്കുന്നയാളെ ഇങ്ങനെ വിളിക്കുന്നതിൽ തെറ്റില്ല. ഈ എഴുപത്തിയെട്ടാം വയസ്സിലും ദിവസേന അറിവ് പകരുന്ന ഉസ്താദ് അറിവിന്റെ സുൽത്താനായ്വാഴ്ത്തുന്നതിലും അതിശയോക്തിയില്ല. കേരളത്തിന്റെ മറ്റൊരു മത സംഘടനക്കും അവകാശപ്പെടാനാവാത്ത നിർമ്മാണ രീതി കൊണ്ടും കവാടത്തിന് അകത്തുള്ള ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുന്നതിലും പുസ്തകങ്ങൾ അടുക്കി വെച്ച മാതൃകയിലുള്ള ഈ ഗെയ്റ്റ് ശ്രദ്ധിക്കപ്പെടുമെന്നതിലും തർക്കമില്ല. ജ്യോതിഷ് കെ.വി മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ
കോഴിക്കോട്: തൃശൂർ പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായ അധ്യാപകർക്കും അധികൃതർക്കുമ െതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുക്കണമെന്ന് *SSF* ആവശ്യപ്പെടുന്നു. കലാലയങ്ങൾ കൊലനിലങ്ങളാകുന്നത് അംഗീകരിക്കാനാകില്ല. രോഹിത് വെമുലയുടെ മരണത്തിന് ശേഷമുണ്ടായ ഇൻസ്റ്റിറ്റ്യൂഷനൽ മർഡറാണ് ജിഷ്ണുവിന്റേത്. നെഹ്റു കോളജ് അധികൃതരുടെയും ചില അധ്യാപകരുടെയും നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. കോളജിൽ ഇടിമുറിയുണ്ടെന്ന വാർത്ത ജനാധിപത്യ സമൂഹത്തെ നാണിപ്പിക്കുന്നതാണ്. പഠിക്കാനെത്തുന്ന വിദ്യാർത്ഥികളെ ഇടിച്ചു ശരിപ്പെടുത്തുന്ന അധ്യാപകരെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തി നാടുകടത്തണം. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള പരിശ്രമങ്ങളോടു കേരളീയ സമൂഹം ഒന്നടങ്കം ഐക്യപ്പെടണം. പാമ്പാടി നെഹ്റു കോളജിൽ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപോർട്ടുകളുടെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളജുകളുടെ പ്രവർത്തനത്തെ കുറിച്ച് സർക്കാർ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം.
കേരള സർക്കാർ മുസ്ലിംകളെ വേട്ടയാടുന്നുവl ലീഗ് തെരുവിലിറങ്ങുന്നത് ഫാസിസത്തിനും സലഫിസത്തിനും മാത്രമേ ഗുണം ചെയ്യുകയുള്ളൂ… ആഗോളതലത്തിൽ തന്നെ സലഫിസമാണ് ടെററിസം ഉദ്പ്പാദിപ്പിക്കുന്നതെന്ന് സംശയലേശമന്യേ ബോധ്യപ്പെട്ടപ്പോഴാണ് കേരള സലഫിസം വിചാരണ ചെയ്യപ്പെട്ടത്. ആടുജീവിതാവേശം ജനിപ്പിച്ചും മതേതര രാജ്യത്തെ ഇസ്ലാമിക ജീവിതത്തിൽ സംശയം ജനിപ്പിച്ചും പുറപ്പാടുകൾക്ക് പ്രേരണ നൽകിയതിന്റെ പിറകിൽ സലഫീ പാഠപുസ്തകങ്ങളും പ്രഭാഷണങ്ങളുമാണെങ്കിൽ ഈ ആശയം ഇനിയുമേറെ കുഴപ്പങ്ങൾ തീർത്തു കൂടായ്കയില്ല. സലഫീ ആശയം അംഗീകരിക്കാത്ത മുസ്ലിംകളടക്കം എല്ലാവരും മുശ്രിക്കുകളാണെന്നും അവരുടെ രക്തവും മാംസവും അനുവദനീയമാണെന്നുമാണ് ഇബ്നു അബ്ദുൽ വഹാബ് മുതൽ അബൂബക്കർ ബാഗ്ദാദി വരെയും ഉമർ മൗലവി മുതൽ കോയക്കുട്ടി ഫാറൂഖി വരെയുമുള്ള കേരള സലഫികളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഈ വിശ്വാസം സമുദായ പാർടി വകയിൽ സ്കൂളിലും I ഉലമാ പാo പുസ്തകത്തിലും പഠിപ്പിച്ചിരുന്നതും ഇത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയായതുമാണ്. ഈ അപകടകരമായ ആശയം പ്രചരിപ്പിക്കുന്നതിനെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത്തരം ആശയങ്ങൾ ചൂണ്ടിയാണ് ഫാസിസ...
മുഹ്‌യിദ്ദീന്‍ ശൈഖ്(റ) അത്ഭുതങ്ങളുടെ പ്രതീകമായി മാത്രമാണ് പലപ്പോഴും വായിക്കപ്പെടുന്നത്. അത് ആ മഹാത്മാവിന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ശൈഖ് ആത്മീയ നേതൃത്വത്തിന് യോഗ്യനായ ഒരു വലിയ പണ്ഡിതനായിരുന്നു. ഇമാം ഗസ്സാലി(റ)ക്കു ശേഷം അദ്ദേഹം കൈകാര്യം ചെയ്ത വൈജ്ഞാനിക തലങ്ങള്‍ മുഴുവനും കൈകാര്യം ചെയ്യാന്‍ മദ്‌റസത്തുന്നിളാമിയ്യയില്‍ എത്തിയ ഗുരുവാണ് ശൈഖ് മുഹ്‌യിദ്ദീന്‍(റ). നാല് മദ്ഹബുകളിലും ഫത്‌വ കൊടുക്കാന്‍ അവഗാഹമുള്ളയാളായിരുന്നു. ആദ്യകാലത്ത് അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരുന്നു. പിന്നീട്, ചില ആത്മീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ)ന്റെ മദ്ഹബില്‍ ചേരുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. കഅ്ബാലയത്തിന്റെ നാല് വശങ്ങളിലായി നാല് മദ്ഹബിന്റെ മുസ്വല്ലകളുണ്ടായിരുന്ന കാലമാണ്. അഹ്മദ്ബ്‌നു ഹമ്പല്‍(റ)നെ തുടരുന്നവരുടെ മുസ്വല്ലയില്‍ ആളുകള്‍ വളരെ കുറവായിരുന്നു. ശൈഖ് ജീലാനി അവിടെ വന്ന് നിസ്‌കരിക്കുന്നതോടുകൂടിയാണ് ആ മദ്ഹബില്‍ കൂടുതല്‍ ആളുകള്‍ വന്നുചേരുന്നത്. ആ സമയത്ത് ഹമ്പലി മദ്ഹബില്‍ കിടയറ്റ ആലിമീങ്ങളുമുണ്ടായിരുന്നില്ല. ഒരു ആലിം അതിലേക്ക് വരികയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ...
✨💐സുഭാഷിതം💐✨3⃣1⃣8⃣ 👉തസ്ബീഹ് ചൊല്ലുന്ന ഭക്ഷണം 🔶🔷🔶🔷🔶🔷🔶🔷🔶  وروى أبو الشيخ عن أنس رضي الله عنه أن رسول الله صلى الله عليه وسلم أتي بطعام ثريد، فقال: «إن هذا الطعام يسبّح» ، قالوا: يا رسول الله، وتفقه تسبيحه، قال: «نعم» ، ثم قال لرجل: «ادن هذه القصعة من هذا الرجل» ، فأدناها منه فقال: نعم، يا رسول الله، هذا الطعام يسبح فقال: «ادنها من آخر» وأدناها منه فقال: هذا الطعام يسبح ثم قال: «ردها» فقال رجل: يا رسول الله، لو أمرّت على القوم جميعا، فقال: «لا إنها لو سكتت عند رجل لقالوا: من ذنب ردّها» ، فردّها، (سبل الهدى والرشاد- ج-٩ ص-٤٩٣) 🔷🔶🔷🔶🔷🔶🔷🔶🔷 അനസ് തങ്ങളെ തൊട്ടുദ്ധരിക്കപ്പെടുന്നു :- റസൂലുല്ലാഹിﷺക്ക് കഴിക്കാൻ സ്വാദിഷ്ടമായ പത്തിരയും മാംസവും കൊണ്ടു വരപ്പെട്ടു.!  തിരുനബി ﷺ പറഞ്ഞു : "ഈ ഭക്ഷണം തസ്ബീഹ് ചൊല്ലുന്നുണ്ട്.!"  ജനങ്ങൾ ചോദിച്ചു : "അതിൻറെ തസ്ബീഹ് തങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ അല്ലാഹുവിൻറെ റസൂലേ..?"  തങ്ങൾ പറഞ്ഞു : "മനസ്സിലാകുന്നുണ്ട്" പിന്നീട് തങ്ങൾ ﷺ ഒരാളോട് പറഞ്ഞു : ഈ പ്ലൈറ്റ് ആ വ്യക്തിക്കരികിലേക്ക് വെച്ച് കൊടുക്കൂ (ഒരു നിശ്ചിത വ്യക്...