കേരള സർക്കാർ മുസ്ലിംകളെ വേട്ടയാടുന്നുവl ലീഗ് തെരുവിലിറങ്ങുന്നത് ഫാസിസത്തിനും സലഫിസത്തിനും മാത്രമേ ഗുണം ചെയ്യുകയുള്ളൂ…
ആഗോളതലത്തിൽ തന്നെ സലഫിസമാണ് ടെററിസം ഉദ്പ്പാദിപ്പിക്കുന്നതെന്ന് സംശയലേശമന്യേ ബോധ്യപ്പെട്ടപ്പോഴാണ് കേരള സലഫിസം വിചാരണ ചെയ്യപ്പെട്ടത്.

ആടുജീവിതാവേശം ജനിപ്പിച്ചും മതേതര രാജ്യത്തെ ഇസ്ലാമിക ജീവിതത്തിൽ സംശയം ജനിപ്പിച്ചും പുറപ്പാടുകൾക്ക് പ്രേരണ നൽകിയതിന്റെ പിറകിൽ സലഫീ പാഠപുസ്തകങ്ങളും പ്രഭാഷണങ്ങളുമാണെങ്കിൽ ഈ ആശയം ഇനിയുമേറെ കുഴപ്പങ്ങൾ തീർത്തു കൂടായ്കയില്ല.
സലഫീ ആശയം അംഗീകരിക്കാത്ത മുസ്ലിംകളടക്കം എല്ലാവരും മുശ്രിക്കുകളാണെന്നും അവരുടെ രക്തവും മാംസവും അനുവദനീയമാണെന്നുമാണ് ഇബ്നു അബ്ദുൽ വഹാബ് മുതൽ അബൂബക്കർ ബാഗ്ദാദി വരെയും ഉമർ മൗലവി മുതൽ കോയക്കുട്ടി ഫാറൂഖി വരെയുമുള്ള കേരള സലഫികളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

ഈ വിശ്വാസം സമുദായ പാർടി വകയിൽ സ്കൂളിലും I ഉലമാ പാo പുസ്തകത്തിലും പഠിപ്പിച്ചിരുന്നതും ഇത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയായതുമാണ്.
ഈ അപകടകരമായ ആശയം പ്രചരിപ്പിക്കുന്നതിനെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി ചോദ്യം ചെയ്യേണ്ടതുണ്ട്.
ഇത്തരം ആശയങ്ങൾ ചൂണ്ടിയാണ് ഫാസിസം ഹിന്ദു സമൂഹത്തിൽ ഭീതി ഉദ്പ്പാദിപ്പിക്കുകയും വർഗീയത രൂപപ്പെടുത്തുകയും ചെയ്യുന്നത്. ബഷീർ, മജീദ്, ഷാജി തുടങ്ങിയ സലഫീ തൗഹീദിന് വേണ്ടി നിലയുറപ്പിക്കുന്ന ഹരിത നേതാക്കളെ സംബന്ധിച്ച് മുസ് ലിമെന്നാൽ സലഫികൾ മാത്രമാണ്.അങ്ങിനെ വരുമ്പോഴാണ് സലഫിസത്തിനെതിരെയുള്ള നീക്കം മുസ്ലിം വേട്ടയാവുന്നത്. സമുദായ പാർടിയിൽ പാരമ്പര്യ മുസ് ലിംകൾക്കെന്താണ് പണി.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات