കോഴിക്കോട്: തൃശൂർ പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായ അധ്യാപകർക്കും അധികൃതർക്കുമ െതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുക്കണമെന്ന് *SSF* ആവശ്യപ്പെടുന്നു. കലാലയങ്ങൾ കൊലനിലങ്ങളാകുന്നത് അംഗീകരിക്കാനാകില്ല. രോഹിത് വെമുലയുടെ മരണത്തിന് ശേഷമുണ്ടായ ഇൻസ്റ്റിറ്റ്യൂഷനൽ മർഡറാണ് ജിഷ്ണുവിന്റേത്. നെഹ്റു കോളജ് അധികൃതരുടെയും ചില അധ്യാപകരുടെയും നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. കോളജിൽ ഇടിമുറിയുണ്ടെന്ന വാർത്ത ജനാധിപത്യ സമൂഹത്തെ നാണിപ്പിക്കുന്നതാണ്. പഠിക്കാനെത്തുന്ന വിദ്യാർത്ഥികളെ ഇടിച്ചു ശരിപ്പെടുത്തുന്ന അധ്യാപകരെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തി നാടുകടത്തണം. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള പരിശ്രമങ്ങളോടു കേരളീയ സമൂഹം ഒന്നടങ്കം ഐക്യപ്പെടണം.
പാമ്പാടി നെഹ്റു കോളജിൽ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപോർട്ടുകളുടെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളജുകളുടെ പ്രവർത്തനത്തെ കുറിച്ച് സർക്കാർ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات