Posts

Showing posts from September, 2020
  വിമർശകർ ഉദ്ധരിക്കുന്ന  ഒരു ഹദീസ് നോക്കുക. ഇബ്‌നു സീരീൻ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു പ്രവാചകൻ മരണപ്പെട്ടപ്പോൾ അലി(റ) സത്യം ചെയ്തു ക്വുർആൻ ക്രോഡീകരിച്ചിട്ടല്ലാതെ ഇനിമുതൽ ജുമുഅ ദിവസം മേലങ്കി ധരിച്ചുകൊണ്ട് പോവുകയില്ല, അദ്ദേഹം അങ്ങനെ ചെയ്തു, കുറച്ച് ദിവസങ്ങൾക്ക് ശേഷം അബൂബക്കർ(റ) വന്നു, അദ്ദേഹം ചോദിച്ചു : “അല്ലയോ അബൂ ഹസൻ, എന്റെ നേതൃത്വത്തെ താങ്കൾ വെറുക്കുന്നുവോ?”   അദ്ദേഹം പറഞ്ഞു : “അല്ലാഹുവാണെ ഇല്ല, ക്വുർആൻ ക്രോഡീകരിക്കുന്നത് വരെ ഞാൻ ജുമാ ദിവസം മേലങ്കി ധരിക്കുകയില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്. (3)  എന്നാൽ ഈ ഹദീസിൽ ക്വുർആൻ ക്രോഡീകരിക്കുക എന്ന് അർത്ഥം കിട്ടുന്ന പദം “ജമഅ” എന്നാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ “ജമഅ” എന്നതിന് ഹിഫ്ള്(മനപാഠമാക്കൽ) എന്നാണ് അർത്ഥം നൽകിയിട്ടുള്ളത്. അതായത് ക്വുർആൻ മനപാഠമാക്കുന്നതിന് ക്വുർആൻ ജംഅ്‌ ചെയ്യുക എന്നും പറയുമെന്ന് സാരം. (4)  മാത്രമല്ല ഈ ഹദീസിന്റെ പരമ്പര ദുർബലമാണെന്ന് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ സൂചിപ്പിച്ചിട്ടുണ്ട്. (5) ഉമറാ(റ)ണ് ആദ്യമായി vആൻ ക്രോഡീകരിച്ചത് എന്ന് വാദിക്കുന്നവർ നൽകുന്ന തെളിവ് ഒരു ദുർബലമായ ഹദീസാണ്. “അല്ലാഹുവിന്റെ ഗ്...

ജാമിഉല്‍ഖുര്‍ആന്‍

വിശുദ്ധ ഖുർആൻ ക്രോഡീകരണം: മൂന്നാം ഘട്ടം സാഹചര്യം സയ്യിദുനാ ഉസ്മാൻ(റ) സയ്യിദുനാ ഹുദൈഫ (റ) അര്‍മീനിയ, അസര്‍ബൈജാന്‍ എന്നീ രാജ്യക്കാരോടുള്ള യുദ്ധം ഉസ്മാന് ‍ (റ) അര് ‍ മീനിയയിലേക്ക് ഒരു സൈന്യത്തെ അയച്ചിരുന്നു. യുദ്ധവേള യില്‍ സിറിയക്കാരും ഇറാഖുകാരും സന്ധിക്കാനിടയായി.  സൈനികര് ‍ വഴിയിൽ ഇറാഖിൽ ഒരിടത്ത്‌ വെച്ച്‌ ഇമാമും മഅ്മൂമുകളുമായി നിസ്‌ക്കരിക്കാൻ നിന്നു. നമസ്‌കാരത്തില് ‍ ഇമാം ചില സൂക്തങ്ങള് ‍ പാരായണം ചെയ്ത രീതിയെക്കുറിച്ച് പിന്തുടര് ‍ ന്ന് നമസ്‌കരിച്ചവരില് ‍ ചിലര് ‍ തര് ‍ ക്കിച്ചു. ഇമാം ഓതിയ രീതിയിലല്ല ആ ആയത്തുകള് ‍ ഓതേണ്ടതെന്ന് അവര് ‍ വാദിച്ചു. ഇറാഖിലുണ്ടായിരുന്ന പ്രവാചകാനുയായികളില് ‍ ഒരാളായ ഇന്നയിന്നയാള് ‍ തന്നെ ഇങ്ങനെയല്ല ആ ആയത്തുകള് ‍ ഓതാന് ‍ പഠിപ്പിച്ചതെന്ന് ഒരാള് ‍ പറഞ്ഞപ്പോള് ‍ , സിറിയയിലുണ്ടായിരുന്ന തന്റെ ഗുരുവും സ്വഹാബി തന്നെയാണെന്നും അദ്ദേഹം പഠിപ്പിച്ചത് അങ്ങനെയല്ലെന്നും മറ്റൊരാളും ശഠിച്ചു. ഓരോരുത്തരും അവരവരുടെ വാദങ്ങളില് ‍ ഉറച്ചുനിന്നു. പാരായണ ശൈലിയിലെ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ആശയയുദ്ധത്തിന് കാരണമായി. സൈന്യം തിരിച്ച് മദീനയില് ‍ എത്തിയപ്പോള് ‍ അതിന്റെ കമാണ...

വിശുദ്ധ ഖുർആൻ ക്രോഡീകരണ 2

 ആരായിരുന്നു സൈദുബ്നു സാബിത് (റ) ? زيد بن ثابت بن الضحّاك الأنصاري  صحابي جليل وكاتب الوحي، شيخ المقرئين، مفتي المدينة، روى الحديث عن النبي، وقرأ عليه القرآن بعضه أو كله  നബി(സ്വ) യുടെ കാലത്ത് നടന്ന നിരവധി യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.  فتتابعت خطباء الأنصار على ذلك فقام زيد بن ثابت فقال إن رسول الله  r كان من المهاجرين وإن الإمام يكون من المهاجرين ونحن أنصاره كما كنا أنصار رسول الله നബി(സ്വ) യുടെ വഫാത്തിന് ശേഷം മുഹാജിറുകളും അന്‍സ്വാറുകളും ബനൂസാഇദയുടെ പന്തലില്‍ സമ്മേളിച്ചു, ആര് ഖലീഫയാകണമെന്ന ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു അഭിപ്രായഭിന്നത രൂക്ഷമായ സന്ദര്‍ഭത്തില്‍ സുചിന്തിതമായ തീരുമാനം പ്രഖ്യാപിച്ചത് സൈദ്(റ) ആയിരുന്നു. മുഹാജിറുകളില്‍നിന്നു തന്നെയാണു ഖലീഫയെ തെരഞ്ഞെടുക്കപ്പെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. അത് എല്ലാവരും അംഗീകരിച്ചു. ഹിജ്‌റ 42 ല്‍ മുആവിയ(റ) ന്റ കാലത്ത് അദ്ദേഹം വഫാത്തായി وكان عمر بن الخطاب   يستخلفه إذا حجّ على المدينة  وزيد بن ثابت  ، وهو الذي تولى قسمة الغنائم يوم اليرموك കുട്ടിക്കാലം പതിനൊന്നാം വ...

അബൂബക്ര്‍ (റ)ന്റെ കാലത്തെ ക്രോഢീകരണം

അബൂബക്ര്‍ (റ)ന്റെ കാലത്തെ ക്രോഢീകരണം അബൂബക്ര്‍(റ) ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടത് പ്രതിസന്ധികളുടെ മധ്യത്തിലായിരുന്നു.  അഭ്യന്തര കലഹങ്ങളും അനിഷ്ട സംഭവങ്ങളും തുടര്‍ക്കഥയയായി. ഹിജ്റ 12 -ാം വര്‍ഷം നടന്ന യമാമ യുദ്ധവും ബിഅ്റ് മഊന യുദ്ധവും അതില്‍ പ്രധാനമാണ്. സ്വഹാബികളില്‍ നിന്ന് ഹാഫിളുകളായ  140 പേരാണ് ഇവ രണ്ടിലുമായി രക്തസാക്ഷികളായത്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: യമാമ ദിവസത്തില്‍ 70 ഹാഫിളുകള്‍ വധിക്കപ്പെട്ടു. നബി(സ്വ)യുടെ കാലഘട്ടത്തില്‍ നടന്ന ബിഅ്റ് മഊന യുദ്ധത്തിലും അത്രത്തോളം പേര്‍ വധിക്കപ്പെട്ടിട്ടുണ്ട് (മനാഹിലുല്‍ ഇര്‍ഫാന്‍ 1/199).  നിരവധി പ്രശ്‌നങ്ങളിലൊന്നായിരുന്നു കള്ള പ്രവാചകന്മാരുടെ അരങ്ങേറ്റം. നിരവധിപേര്‍ പ്രവാചകത്വവാദവുമായി രംഗത്ത് വന്നു. അവരില്‍ ശക്തനായിരുന്നു മുസൈലിമത്തുല്‍ കദ്ദാബ്. നബി(സ്വ) യുടെ കാലത്തുതന്നെ മുസൈലിമ നുബുവ്വത്ത് വാദവുമായി രംഗത്തുണ്ടായിരുെന്നങ്കിലും ശക്തിപ്പെട്ടത് അവിടുത്തെ വഫാത്തിനുശേഷമായിരുന്നു. ഖുര്‍ആനിനുപകരം പലവ്യാജ ജല്‍പനങ്ങളും അയാള്‍ കെട്ടിയുണ്ടാക്കിയിരുന്നു. നബി(സ്വ) യുടെ വഫാത്തിനു ശേഷം ബനൂഹനീഫുകാര്‍ മതഭൃഷ്ടരായി. മുസൈലിമ പ്രസ്തുത ഗോത്രക്കാരനായി...