വിമർശകർ ഉദ്ധരിക്കുന്ന 

ഒരു ഹദീസ് നോക്കുക. ഇബ്‌നു സീരീൻ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു പ്രവാചകൻ മരണപ്പെട്ടപ്പോൾ അലി(റ) സത്യം ചെയ്തു ക്വുർആൻ ക്രോഡീകരിച്ചിട്ടല്ലാതെ ഇനിമുതൽ ജുമുഅ ദിവസം മേലങ്കി ധരിച്ചുകൊണ്ട് പോവുകയില്ല, അദ്ദേഹം അങ്ങനെ ചെയ്തു, കുറച്ച് ദിവസങ്ങൾക്ക് ശേഷം അബൂബക്കർ(റ) വന്നു, അദ്ദേഹം ചോദിച്ചു : “അല്ലയോ അബൂ ഹസൻ, എന്റെ നേതൃത്വത്തെ താങ്കൾ വെറുക്കുന്നുവോ?”   അദ്ദേഹം പറഞ്ഞു : “അല്ലാഹുവാണെ ഇല്ല, ക്വുർആൻ ക്രോഡീകരിക്കുന്നത് വരെ ഞാൻ ജുമാ ദിവസം മേലങ്കി ധരിക്കുകയില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്.(3) എന്നാൽ ഈ ഹദീസിൽ ക്വുർആൻ ക്രോഡീകരിക്കുക എന്ന് അർത്ഥം കിട്ടുന്ന പദം “ജമഅ” എന്നാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ “ജമഅ” എന്നതിന് ഹിഫ്ള്(മനപാഠമാക്കൽ) എന്നാണ് അർത്ഥം നൽകിയിട്ടുള്ളത്. അതായത് ക്വുർആൻ മനപാഠമാക്കുന്നതിന് ക്വുർആൻ ജംഅ്‌ ചെയ്യുക എന്നും പറയുമെന്ന് സാരം.(4) മാത്രമല്ല ഈ ഹദീസിന്റെ പരമ്പര ദുർബലമാണെന്ന് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ സൂചിപ്പിച്ചിട്ടുണ്ട്.(5)

ഉമറാ(റ)ണ് ആദ്യമായി vആൻ ക്രോഡീകരിച്ചത് എന്ന് വാദിക്കുന്നവർ നൽകുന്ന തെളിവ് ഒരു ദുർബലമായ ഹദീസാണ്. “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു വാക്യത്തെപ്പറ്റി ഉമർ(റ) അന്വേഷണം നടത്തി. യമാമ യുദ്ധത്തിൽ മരണപ്പെട്ട ഒരാളുടെ കൈവശത്തിലായിരുന്നു അതെന്ന് അറിവ് കിട്ടിയപ്പോൾ, കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള മന്ത്രം ഉമർ(റ) പറഞ്ഞു, ‘ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് ’ ഉമർ(റ) കല്പിക്കുകയും ക്വുർആൻ ശേഖരിക്കപ്പെടുകയും ചെയ്തു. അദ്ദേഹമായിരുന്നു ആദ്യമായി ക്വുർആൻ ശേഖരിച്ചത്.”(6) ഈ ഹദീസ് ദുർബലമായ ഹദീസുകളിൽ പെട്ട “മുൻഖത്വിഅ്‌”(7) എന്ന വിഭാഗത്തിൽ പെട്ടതാണ്. മാത്രമല്ല ഈ പരമ്പരയിലെ ഹസൻ എന്നയാൾ ഉമർ(റ) നേരിൽ കണ്ടിട്ട്പോലുമില്ല. ഈ ഹദീസിൽ ക്രോഡീകരിച്ചു എന്നതിന്റെ ഉദ്ദേശം ക്രോഡീകരിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചു എന്നാണ്.(8)

യമാമ യുദ്ധത്തിൽ മരണപ്പെട്ട വ്യക്തിക്ക് മാത്രമായിരുന്നു ആ ആയത്ത് അറിയാമായിരുന്നതെന്നും അദ്ദേഹത്തിന്റെ മരണത്തോടെ ആ ആയത്ത് നഷ്ടപ്പെട്ടുവെന്നും സ്ഥാപിക്കലാണ്. പക്ഷേ ഈ ഹദീസ് മേൽ പറഞ്ഞ പ്രകാരം മരിച്ച വ്യക്തിയും നഷ്‌ടമായ ആയത്തും അജ്ഞാതമായതുകൊണ്ടും സനദ് ദുർബലമായതുകൊണ്ടും ദുർബലമാണ്.

അബ്ദുറസാഖ് സൗരിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ക്വുർആൻ പാരായണം ചെയ്യാറുണ്ടായിരുന്ന പ്രവാചകന്റെ അനുയായി മുസൈലിമയുടെ ദിവസം(യമാമ യുദ്ധത്തിൽ) മരണപ്പെട്ടതായി ഞാനറിഞ്ഞു. അവരുടെ മരണത്തോടൊപ്പം ക്വുർആനിലെ പല അക്ഷരങ്ങളും നഷ്ടപ്പെട്ടു.(9) ഈ ഹദീസിൽ “അക്ഷരങ്ങൾ” എന്നതിന് അറബിയിൽ “ഹുറൂഫ്” എന്നാണ് അർത്ഥം. ഇവിടെ ഹുറൂഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അക്ഷരങ്ങൾ എന്നല്ലെന്നും നബിയുടെ ക്വുർആൻ പാരായണത്തിന്റെ അവതരിപ്പിക്കപ്പെട്ട ശൈലികളാണ് എന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല സൗരി മുദല്ലിസും അബ്ദുറസാഖ് മുഖ്ത്വലിതുമാണെന്ന്മുഹദ്ദിസുകൾ അഭിപ്രായപ്പെട്ടവരാണ്


ക്വുർആൻ വിമർശകരുടെ മറ്റൊരു ആരോപണമാണ് ആയിശ(റ)യുടെ അടുക്കൽ എഴുതി സൂക്ഷിച്ചിരുന്ന  ക്വുർആനിന്റെ ചില ആയത്തുകൾ ആട് തിന്നുപോയി എന്നത്. അങ്ങനെ വ്യഭ്യചാരിയെ എറിഞ്ഞു കൊല്ലുന്നതും മുലകുടി പ്രായവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ആയത്തുകൾ നഷ്ടമായി എന്നാണ് വാദം. തെളിവായി ഒരു ഹദീസും ഉണ്ട്.(14) പക്ഷേ ഈ ഹദീസ് ദുർബലമാണ് എന്ന് പ്രബലരായ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഈ പരമ്പരയിലെ ദുർബലതയും, ഈ വിഷയത്തിൽ വന്ന മറ്റ് ഹദീസുകളോടുള്ള ഇതിന്റെ വൈരുദ്ധ്യം എന്നിങ്ങനെ ധാരാളം തെളിവുകൾ അവർ നിരത്തുന്നുണ്ട്(15)
  1. സുനനു ഇബ്നു മാജ്ജ, കിതാബുന്നിക്കാഹ്, നമ്പർ : 1944
  2. https://islamqa.info/amp/en/answers/175355


. എന്നാൽ അബൂബക്കർ(റ)ന്റെ കാലത്ത് ക്വുർആൻ ക്രോഡീകരിച്ച സൈദുബ്നു സാബിത്(റ) തന്നെയാണ് ഉസ്മാൻ(റ)ന്റെ കാലത്തും ക്വുർആൻ ക്രോഡീകരിക്കാൻ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്. വളരെ സുതാര്യമായ രീതിയിൽ വീണ്ടും ക്വുർആൻ ക്രോഡീകരിക്കുകയും ഹഫ്സ(റ)യുടെ കയ്യിലുണ്ടായിരുന്ന അബൂബക്കർ(റ) ക്രോഡീകരിച്ച ക്വുർആൻ വാങ്ങി അതിന്റെ ആധികാരികത ഉറപ്പു വരുത്തുകയും ചെയ്തു. ക്വുർആൻ അവതരിക്കപ്പെട്ട ഖുറൈശി ഉച്ചാരണ രീതിയിൽ തന്നെ ക്രോഡീകരണം നടക്കണമെന്ന് ഉസ്മാൻ(റ) നിർബന്ധം പിടിച്ചിരുന്നു. മറ്റ് തരത്തിലുള്ള ശൈലികൾ നിരോധിക്കുകയും ചെയ്തു. അറബി ഭാഷയുടെ തനത് ശൈലിയിൽ നിന്ന് മാറിയാൽ പിന്നീട് വ്യതിയാനങ്ങൾ ഉണ്ടാകുകയും തെറ്റായ പാരായണത്തിന് കാരണമാകുകയും ചെയ്യുമെന്നതിനാലാണ് ഇപ്രകാരം എഴുതിയത് ഈ രണ്ടാം പ്രാവശ്യം ക്രോഡീകരിച്ച ക്വുർആൻ അനേകം കോപ്പികളെടുത്ത് വ്യത്യസ്ത നാടുകളിലേക്ക് ഉസ്മാൻ(റ) അയച്ചുകൊടുത്തു. വ്യക്തികളുടെ കയ്യിലുണ്ടായിരുന്ന സ്വകാര്യ കയ്യെഴുത്ത് പ്രതികൾ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാരണം ഔദ്യോഗികമായ പ്രതികളിൽ നിന്നു വീണ്ടും ആളുകൾ വ്യതിചലിക്കാനും വീണ്ടും ഭിന്നതകൾ ഉണ്ടാകാനും സാധ്യതയുണ്ടാവാം ആ സാധ്യതായാണ് ഇപ്പോൾ വിമർശകർ പ്രചരിപ്പിക്കുന്നത്. ഉസ്മാൻ(റ)ന്റെ പ്രവർത്തി ഇന്നത്തെ വിമർശകർ കാണുന്നതുപോലെ ഒരു തെറ്റായിട്ട് സ്വഹാബിമാരാരും കണ്ടിരുന്നില്ല.(16) അബ്ദുല്ലാഹിബ്നു മസൂദ്(റ) ചില അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം അടക്കമുള്ള മുഴുവൻ സ്വഹാബിമാരും അത് അംഗീകരിച്ചു എന്നതാണ് ചരിത്രം.(17)(18) അക്കാലത്ത് ഒരാളും ക്വുർആൻ ക്രോഡീകരണവും അതിന്റെ പകർപ്പെടുക്കലും തെറ്റായിരുന്നുവെന്ന് പറഞ്ഞതായും തെളിവില്ല. ഇത് ക്വുർആനിന്റെ സംരക്ഷണത്തിന് അല്ലാഹു നിശ്ചയിച്ച ഒരു വഴിയായിട്ടാണ് വിശ്വാസികൾ മനസ്സിലാക്കുന്നത്.

എന്നാൽ ഉഥ്മാനി(റ)ന്റെ കാലത്ത്  രേഖീകരിക്കപ്പെട്ട രൂപത്തിൽ തന്നെ യാതൊരു മാറ്റവുമില്ലാതെയാണ് ഇന്നും ക്വുർആൻ നിലനിൽക്കുന്നത് എന്ന വസ്തുത ഓറിയന്റലിസ്റ്റുകൾ പോലും അംഗീകരിക്കുന്നുണ്ട്. പ്രസിദ്ധ ക്രിസ്തുമത പ്രചാരകനും ഓറിയന്റലിസ്റ്റുമായ സർ വില്യംമൂർ എഴുതുന്നു: “ഉസ്മാൻ(റ)ന്റെ പരിശോധിത ഗ്രന്ഥം മാറ്റമൊന്നുമില്ലാതെ നമുക്ക് ലഭിച്ചിട്ടുണ്ട്. എടുത്തുപറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ലാതെ- യാതൊരുവിധത്തിലുമുള്ള വ്യത്യാസങ്ങളില്ലാതെ എന്നുതന്നെ പറയാം- വളരെ സൂക്ഷ്മവും കൃത്യവുമായി അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.



 ഏഴ് ഹുറൂഫുകളിലാണ് (ശൈലികളിലാണ്) 

ക്വുർആൻ അവതരിപ്പിക്കപെട്ടുള്ളത്. ഉമറുബിനിൽ ഖത്താബ്(റ)ൽ നിന്ന് : റസൂലിന്റെ കാലത്ത് ഹിശാമിബ്നു ഹക്കീം ഒരിക്കൽ ‘സൂറത്തുൽ ഫുർഖാൻ’ ഓതുന്നത് ഞാൻ കേട്ടു. ഞാൻ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂൽ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്കാരത്തിലായിരിക്കെത്തന്നെ അദ്ദേഹവുമായി വഴക്കിടാൻ എനിക്ക് തോന്നി. നമസ്കാരം കഴിയുന്നവരെ ഞാൻ ക്ഷമിച്ചു. നമസ്കാരത്തിൽ നിന്ന് വിരമിച്ച ഉടനെ അദ്ദേഹത്തിൻറെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാൻ ചോദിച്ചു :” നിങ്ങളിപ്പോൾ ഓതുന്നതായി ഞാൻ കേട്ട സൂറത്ത് നിങ്ങൾക്ക് ആരാണ് ഓതിത്തന്നത്?” അദ്ദേഹം പറഞ്ഞു : “അല്ലാഹുവിന്റെ റസൂലാണ് എന്നെ പഠിപ്പിച്ചത്” ഞാൻ പറഞ്ഞു : “കള്ളം, റസൂൽ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങൾ ഓതിയ രൂപത്തിലല്ല” അദ്ദേഹത്തെയും പിടിച്ച് ഞാൻ റസൂലിന്റെ അടുത്തേക്ക് പുറപ്പെട്ടു. റസൂലിനോട് പറഞ്ഞു :” എനിക്ക് നിങ്ങൾ ഓതി തരാത്ത വിധം സൂറത്തുൽ ഫുർഖാൻ ഇദ്ദേഹം ഓതുന്നത് ഞാൻ കേട്ടു. റസൂൽ പറഞ്ഞു: “അദ്ദേഹത്തെ വിട്ടേക്കൂ. ഹിഷാം, നിങ്ങൾ ഓതൂ.” ഹിശാം ഞാൻ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോൾ റസൂൽ പറഞ്ഞു :”ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്” തുടർന്ന് അവിടുന്ന് പറഞ്ഞു: “ഉമറേ  നിങ്ങളൊന്ന് ഓതൂ”. റസൂൽ എന്നെ പഠിപ്പിച്ചപോലെ ഞാൻ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: “ഇങ്ങനെയും ഇത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ക്വുർആൻ ഏഴ് വ്യത്യസ്ത ശൈലികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക”(10)

ബുഖാരി ( 2287 ) മുസ്‌ലിം ( 818 )


لحديث عمر بن الخطاب قال : سمعت هشام بن حكيم يقرأ سورة الفرقان على غير ما أقرأها عليه وكان رسول الله صلى الله عليه وسلم أقرأنيها فكدت أن أعجل عليه ثم أمهلته حتى انصرف ثم لببته بردائه فجئت به إلى رسول الله صلى الله عليه وسلم فقلت : يا رسول الله إني سمعت هذا يقرأ سورة الفرقان على غير ما أقرأتنيها فقال رسول الله صلى الله عليه وسلم : اقرأ فقرأ القراءة التي سمعته يقرأ . فقال : هكذا أنزلت . ثم قال لي اقرأ فقرأت فقال هكذا أنزلت . إنّ هذا القرآن أنزل على سبعة أحرف فاقرءوا ما تيسّر منه . رواه البخاري ( 2287 ) ومسلم ( 818 ) .

ومما هو معلوم أن " هشاماً " أسدي قرشي ، وأن " عمر " عدوي قرشي فكلاهما من قريش وليس لقريش إلا لغة واحدة ، فلو كان اختلاف الأحرف اختلافاً في اللغات لما اختلف القرشيان .




سادساً :

لما نسخ عثمان المصحف نسخه على حرف واحد ولكنه ترك النقط والتشكيل ليتسع هذا الرسم لحمل ما يستطيع حمله من الأحرف الأخرى فجاء المصحف برسمه محتملاً لبعض الأحرف فما احتمله جاءت به القراءة وما لم يحتمله نُسخ ، وذلك لأن الناس أنكر بعضهم على بعض عند اختلافهم في القراءة فجمعهم عثمان على نُسخه واحدة ليجمع شملهم .



Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات