വിശുദ്ധ ഖുർആൻ ക്രോഡീകരണ 2
ആരായിരുന്നു സൈദുബ്നു സാബിത് (റ) ?
زيد بن ثابت بن الضحّاك الأنصاري صحابي جليل وكاتب الوحي، شيخ المقرئين، مفتي المدينة، روى الحديث عن النبي، وقرأ عليه القرآن بعضه أو كله
നബി(സ്വ) യുടെ കാലത്ത് നടന്ന നിരവധി യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.
فتتابعت خطباء الأنصار على ذلك فقام زيد بن ثابت فقال إن رسول الله
r كان من المهاجرين وإن الإمام يكون من المهاجرين ونحن أنصاره كما كنا أنصار رسول الله
നബി(സ്വ) യുടെ വഫാത്തിന് ശേഷം മുഹാജിറുകളും അന്‍സ്വാറുകളും ബനൂസാഇദയുടെ പന്തലില്‍ സമ്മേളിച്ചു, ആര് ഖലീഫയാകണമെന്ന ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു അഭിപ്രായഭിന്നത രൂക്ഷമായ സന്ദര്‍ഭത്തില്‍ സുചിന്തിതമായ തീരുമാനം പ്രഖ്യാപിച്ചത് സൈദ്(റ) ആയിരുന്നു. മുഹാജിറുകളില്‍നിന്നു തന്നെയാണു ഖലീഫയെ തെരഞ്ഞെടുക്കപ്പെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. അത് എല്ലാവരും അംഗീകരിച്ചു.
ഹിജ്‌റ 42 ല്‍ മുആവിയ(റ) ന്റ കാലത്ത് അദ്ദേഹം വഫാത്തായി
وكان عمر بن الخطاب
يستخلفه إذا حجّ على المدينة
وزيد بن ثابت
، وهو الذي تولى قسمة الغنائم يوم اليرموك
കുട്ടിക്കാലം
പതിനൊന്നാം വയസ്സില്‍ ബുഗാസാ നാളില്‍ പിതാവ് കൊല്ലപ്പെട്ടു. കുടുംബത്തോടൊപ്പം അദ്ദേഹം നബി(സ്വ) യില്‍ വിശ്വസിച്ചു. നബി(സ്വ) അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയുണ്ടായി, കുശാഗ്ര ബുദ്ധിയുടേയും അസാമാന്യ സാമര്‍ഥ്യത്തിന്റേയും ഉടമയായിരുന്നു അദ്ദേഹം.
..يقول زيـد بن ثابت: أُتيَ بيَ النبـي مَقْدَمه المدينة، فقيل: هذا من بني النجار، وقد قرأ سبع عشرة سورة، فقرأت عليه فأعجبه ذلك، فقال: "تعلّمْ كتاب يهـود، فإنّي ما آمنهم على كتابي". ففعلتُ، فما مضى لي نصف شهـر حتى حَذِقْتُـهُ، فكنت أكتب له إليهم، وإذا كتبوا إليه قرأتُ له.
ഭാഷാ പഠനങ്ങളിൽ ഉള്ള മികവ്
وعن ثابت بن عبيد عن زيد بن ثابت قال: قال لي رسول الله r
: "أتحسن السريانية؟" قلت: لا. قال: "فتعلمها فإنه تأتينا كتب". قال فتعلمتها في سبعة عشر يومًا. قال الأعمش: كانت تأتيه كتب لا يشتهى أن يطلع عليها إلا من يثق به، من هنا أطلق عليه لقب ترجمان الرسول
വിവധ രാജാക്കന്മാര്‍ക്ക് കത്തെഴുതാന്‍ നബി(സ്വ) തീരുമാനിച്ചു. അപ്പോള്‍ അവരുടെ ഭാഷകള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയത് സൈദ്(റ) നെയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പലഭാഷകളും അദ്ദേഹം സ്വായത്തമാക്കി. പതിനഞ്ച് ദിവസത്തിനുള്ളില്‍ അദ്ദേഹം ജൂതന്മാരുടെ ഒരു ഗ്രന്ഥം മനഃപാഠമാക്കുകയുറണ്ടായി. നബി(സ്വ) ജൂതന്മാര്‍ക്ക് കത്തെഴുതിയിരുന്നതും അവരുടെ എഴുത്തുകള്‍ നബി(സ്വ) ക്ക് വായിച്ചു കൊടുത്തിരുന്നതും അദ്ദേഹമായിരുന്നു. ജൂതരുടെ ഗ്രന്ഥം പഠിക്കാന്‍ നിര്‍ദേശിച്ച പ്രകാരം സുരിയാനി ഭാഷ പഠിക്കാനും നബി(സ്വ) അദ്ദേഹത്തേട് കല്‍പിച്ചു. പതിനേഴ് ദിവസംകൊണ്ടാണ് പ്രസ്ഥുത ഭാഷയില്‍ അദ്ദേഹം അവഗാഹം നേടിയത്. ഖുര്‍ആന്‍ നബി(സ്വ) യില്‍ നിന്ന് കേള്‍ക്കുന്നമാത്രയില്‍ അദ്ദേഹം മനഃപാഠമാക്കി.
വഹ്‌യ് ഇറങ്ങിയാല്‍ നബി(സ്വ) അതെഴുതിവെക്കാന്‍ സൈദ്(റ) നോട് കല്‍പിച്ചിരുന്നു.
قال زيد بن ثابت :" كنت اكتب الوحي عند رسول الله صلى الله عليه وسلم وهو يملي علي فإذا فرغت قال : اقرأ. فأقرؤه فإن كان فيه سقط أقامه ثم أخرج به إلى الناس "
رواه الطبراني
ഖുര്‍ആനിലുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അറിവിനെ എല്ലാവരും അംഗീകരിച്ചിരുന്നു. വഫാത്തിന്റ വര്‍ഷം ഖുര്‍ആന്‍ രണ്ടുതവണ ഓതിക്കേള്‍പ്പിച്ചിരുന്നു. ഒന്നാം ഖലീഫ അബൂബക്കര്‍(റ) ന്റെയും മൂന്നാം ഖലീഫ ഉസ്മാന്‍(റ) ന്റേയും കാലഘട്ടങ്ങളില്‍ നടന്ന ഖുര്‍ആന്‍ ക്രോഡീകരണ ചുമതല ഏല്‍പിക്കപ്പെട്ടത് സൈദ്(റ) നെയായിരുന്നു.
അവരെക്കുറിച്ച് സഹാബികൾ പറഞ്ഞത്
وعند موته قال بن عباس :((لقد دفن اليوم علم كثير )).
وقال أبو هريرة : مات حبر الأمة ! ولعل الله أن يجعل في ابن عباس منه خلفا.
وذكر ان زيد ذهب ليركب، فأمسك ابن عباس بالركاب، فقال له زيد: " تنح يا ابن عم رسول الله! " فأجابه ابن عباس : " لا، فهكذا نصنع بعلمائنا ".
كما قال ثابت بن عبيد عن زيد بن ثابت: " ما رأيت رجلا أفكه في بيته، ولا أوقر في مجلسه من زيد ".
قال الزهري : لو هلك عثمان وزيد في بعض الزمان، لهلك علم الفرائض، لقد أتى على الناس زمان وما يعلمها غيرهما.
وقال جعفر بن برقان : سمعت الزهري يقول : لولا أن زيد بن ثابت كتب الفرائض، لرأيت أنها ستذهب من الناس.[3]
قال ابن سيرين: " غلب زيد بن ثابت الناس بخصلتين، بالقرآن والفرائض "
فمن للقوافي بعد حسان وابنه ومن للمعاني بعد زيد بن ثابت
വിശുദ്ധ ഖുർആൻ ക്രോഡീകരണത്തിൽ അദ്ദേഹത്തിൻറെ പങ്ക്
സിദ്ധീഖ്(റ)ന്‍റേയും ഉമര്‍(റ)ന്‍റേയും മനസ്സിനെ പാകപ്പെടുത്തിയ അല്ലാഹു തന്നെയും അതിനു പാകപ്പെടുത്തി. ബുഖാരി
ഖുര്‍ആന്‍ ശേഖരണം
നബി(സ)യുടെ ഗൃഹത്തില്‍ സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ലിഖിതങ്ങൾ
ഖുര്‍ആന്‍ എഴുതപ്പെട്ട ഈത്തപ്പനമട്ടലുകള്‍, കല്‍പാളികള്‍, തോലുകള്‍
ഹാഫിളുകളുടെ സഹായം
സൂറത്തുത്തൗബയുടെ അവസാന വാക്യങ്ങളുടെ ലിഖിതരേഖ
അന്‍സ്വാരി സ്വഹാബിയായ ഖുസൈമ(റ)
خزيمة بن ثابت، الأنصاري الأوسي، الملقَّب بـذو الشهادتين
روى عنه ابنه عمارة أن النبي اشترى فرساً من سواء بن قيس المحاربي فحجده سواء، فشهد خزيمة بن ثابت للنبي، فقال له رسول الله: "ما حملك على الشهادة ولم تكن معنا حاضراً"? قال: صدقتك بما جئت به، وعلمت أنك لا تقول إلا حقاً، فقال رسول الله: "من شهد له خزيمة أو عليه فحسبه".
അബൂബക്ര്‍(റ) ന്റെ കാലത്തെ മുസ്ഹഫ് ക്രോഢീകരണത്തിന് ചില പ്രത്യേകതകൾ:
1. അതിസൂക്ഷമ പരിശോധനകള്‍ക്കും സ്‌കലിത മുക്തമായ സാക്ഷ്യപ്പെടുത്തലുകള്‍ക്കും ശേഷമായിരുന്നു അത്.
2. പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട ഒന്നും അതില്‍ ചേര്‍ക്കപ്പെട്ടില്ല.
3. ഉമ്മത്തിന്റെ ഇജ്മാഅ് ഈ ക്രോഢീകരണത്തിനുണ്ട്.
4. സ്ഥിരപ്പെട്ട ഏഴ് പാരായണ ശൈലികളെയും അതുള്‍ക്കൊള്ളുന്നു.
عن عبد خير قال : " سمعت عليا يقول : أعظم الناس في المصاحف أجرا أبو بكر ، رحمة الله على أبي بكر ، هو أول من جمع كتاب الله "
ഹി. 12-ാം വര്‍ഷത്തിലായിരുന്നു അത്. ഇപ്രകാരം സൈദുബ്‌നു സാബിത്(റ) എഴുതിത്തയാറാക്കിയ ഖുര്‍ആന്റെ പ്രതി -കൂടിയാലോചനകള്‍ക്കുശേഷം ‘മുസ്വ്ഹഫ്’ എന്നാണതിന് നല്‍കിയ പേര്
«حكى المظفري في «تاريخه» قال: لما جمع أبو بكر القرآن قال سموه: فقال بعضهم: سموه إنجيلا، فكرهوه، وقال بعضهم: سموه سفرا، فكرهوه من يهود. فقال ابن مسعود: رأيت بالحبشة كتابا يدعونه المصحف، فسموه به.
-
ഖലീഫാ അബൂബക്‌റി(റ)ന്റെ അടുക്കലും അദ്ദേഹത്തിന്റെ മരണശേഷം രണ്ടാം ഖലീഫ ഉമറി(റ)ന്റെ പക്കലും സൂക്ഷിച്ചു
Comments
Post a Comment