Posts

Showing posts from 2017

ആദി അവ്വൽ

ആദിഅവ്വൽ മൈദരായ് പടച്ചു വെച്ച മുഹമ്മദാ... ബദ്റിലും ബദ്ർ ലങ്കിടുന്നോരെ കാണുവാൻ വിധിയേകള്ളാഹ്... *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...* *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...* മക്ക മണ്ണിലെ താരമെ പതി റൗള വാഴുന്ന സൂനമേ... ഇശ്ഖറിയാതെ ചൊല്ലീടുന്നിവർ സ്നേഹ ഗീതവും കേൾക്കണേ.... *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...* *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...* ആറ്റലായൊരു അശ്റഫുന്നബീ പാടീടുന്നിവർ ആശയായ്... ആഗ്രഹങ്ങളാലേറെയുണ്ട് ഖുബ്ബ ചാരത്തിൽ ചൊന്നിടാൻ... *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...* *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...* പാപമാലെ  കറുത്തു പോയൊരു ഖൽബും കൊണ്ടിവർ വന്നിതാ... പാപ ഭാരങ്ങൾ തീർത്ത് ഖൽബകഠ റാഹ നൽകണേ സയ്യിദീ... *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...* *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺣﺒﻴﺐ الله  ﷺ...* മഹ്ശറാ  മണ്ണിൽ  എത്തും  നേരത്ത് കൈ വെടിയല്ലെ യാ  നബീ... മൗതിൻ നേരത്തും ഉമ്മത്തീയെന്ന് ഉരത്തോരാണെന്റെ വരിദീ... *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ  ﻳﺎ ﺭﺳﻮﻝ الله ﷺ...* *ﺍﻟﺼﻠﺎﺓ ...

صلى الله عليك يا رسول الله

تیرے قدموں میں جو ہیں غیر کا منہ کیا دیکھیں کون نظروں پہ چڑھے دیکھ کے تلوا تیرا بحر سائل کا ہوں سائل نہ کنویں کا پیاسا خود بجھا جائے کلیجا مرا چھینٹا تیرا چور حاکم سے چھپا کرتے ہیں یا ں اسکے خلاف تیرے دامن میں چھپے چور انوکھا تیرا آنکھیں ٹھنڈی ہوں جگر تازے ہوں جانیں سیراب سچے سورج وہ دل آرا ہے اجالا تیرا دل عبث خوف سے پتا سے اڑا جاتا ہے پلہ ہلکا سہی بھاری ہے بھروسا تیرا ایک میں کیا مرے عصیاں کی حقیقت کتنی مجھ سے سو لاکھ کو کافی ہے اشارہ تیرا مفت پالا تھا کبھی کام کی عادت نہ پڑی اب عمل پوچھتے ہیں ہائے نکما تیرا تیرے ٹکڑوں سے پلے غیر کی ٹھوکر پہ نہ ڈال جھڑکیاں کھائیں کہاں چھوڑ کے صدقہ تیرا خوار و بیمار خطا وار گنہ گار ہوں میں رافع و نافع و شافع لقب آقا تیرا میری تقدیر بری ہو تو بھلی کردے کہ ہے محو و اثبات کے دفتر پہ کروڑا تیرا تو جو چاہے تو ابھی میل مرے دل کے دھلیں کہ خدا دل نہیں کرتا کبھی میلا تیرا کس کا منہ تکئے کہاں جائیے کس سے کہئے تیرے ہے قدموں پہ مٹ جائے یہ پالا تیرا تو نے اسلام دیا تو نے جماعت میں لیا تو کریم اب کوئی پھرتا ہے عطیہ تیرا دور کیا جانیئے بد...

മർഹൂം കുമരംപത്തൂർ അലി ഉസ്താദ്

മർഹൂം കുമരംപത്തൂർ അലി ഉസ്താദ് എന്റെ ആത്മീയ ഗുരു കുമരംപുത്തൂർ നാലകത്ത് അലി മുസ്‌ലിയാർ വഫാത്തായി.അഹ് ലുസുന്ന യുടെ ആൾരൂപമായിരുന്നു അലി മുസ് ലിയാർ. പതിറ്റാണ്ട് കൾക്ക് മുമ്പ് അൽ-ഐനിൽ വെച്ചാണ് ഞാൻ അദ്ദേഹവുമായി അടുക്കുന്നത്. ആ ബന്ധം മുറിയാതെ നിലനിന്നു.യു എ ഇ ൽ എത്തിയാൽ ആദ്യത്തെ ചടങ്ങ് അലി ഉസ്താദിനെ സന്ദർശിക്ക ലാ യി രു ന്നു. ശൈഖ മറിയം ബിൻന്ത് ഹംദാൻ മസ്ജിദിൽ മത ഗ്രന്ഥങ്ങളുടെ കുമ്പാരങ്ങൾ ക്കി ടയിലിരുന്ന് പുഞ്ചിരിയോടെ സ്വീകരിക്കുന്ന അലി ഉസ്താദ്. എപ്പോഴും വലിയ തിരക്കായിരിക്കും. അറബി പണ്ഡിതന്മാർക്ക് വേണ്ടി അവിടന്ന് നടത്തിയിരുന്ന ദർസ് ശ്രദ്ധേയമായിരുന്നു. ഉസ്താദിന്റെ നേതൃത്വത്തിൽ നടന്നിരുന്ന സ്വലാത്ത് മജ്ലിസ് അൽ-ഐൻ മലയാളികളുടെ ഏറ്റം വലിയ ആത്മീയ സദസായിരുന്നു.ചെറുപ്പ വലിപ്പവിത്യാസമില്ലാതെ മുഴുവൻ പ്രസ്ഥാന പ്രവർത്തകരേയും സന്താഷപൂർവ്വം സ്വീകരി ക്കുകയും ആവോളം പ്രോൽസാഹിപ്പി ക്കുകയും ചെയ്തിരുന്ന അലി ഉസ്താദ് മരണത്തിന്റെ മിനറ്റുകൾക്ക് മുമ്പും ചങ്ങലീരിയിലെ പ്രസ്ഥാന പരിപാടിയുടെ വേദിയിലുണ്ടായിരുന്നു.പാലക്കാട് സായുക്ത മഹല്ല് ഖാസി എന്ന നിലയിൽ വലിയ സേവനങ്ങളാണ് അദ്ദേഹം ചെയ്തത്. ജില്ലയിലെ മുക്ക് മൂലകളിൽ പോലും അദ്...

മുത്ത്വലാഖ്.. എന്ത്? എന്തിന്?

അബൂബകർ സഖാഫി അരിക്കോട് വിവിധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലർത്തുന്ന നിരവധി സുഹൃത്തുക്കൾ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിൻറെ സ്വാഗതം ചെയ്യൽ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിൻറെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവർത്തകരുമൊക്കെ സ്വാഗതം ചെയ്തതിൻറെ കാര്യകാരണങ്ങളാണ്  മനസ്സിലാകാത്തത്. നിഷ്കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് 'മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ' എന്നാണ്. ഫെമിനിസ്റ്റുകൾ പറയുന്നത് 'സ്ത്രീ വിരുദ്ധമാണ്' എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി സ്വാഗതം ചെയ്യുന്നവർ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം ആലോചിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു. 1)ഇസ്ലാമിലെ മുത്വലാഖ് എന്നാൽ എന്താണ്? അതിൻറെ നിബന്ധനകൾ, അനുബന്ധ നിയമങ്ങൾ എന്തൊക്കെയാണ്? ഈ കാര്യങ്ങൾ പഠിച്ചിട്ടാണോ നിങ്ങൾ അഭിപ്രായ പ്രകടനം നടത്തുന്നത്? 2)നിങ്ങൾ ധരിച്ച് വെച്ചിരിക്കുന്ന ഇസ്ലാമിലെ മുത്വലാഖ് നിയമത്തെ നിങ്ങൾ ഇസ്ലാമിൻറെ ഏത് ആധികാരിക ടെക്സ്റ്റിൽ/പണ്ഡിതരിൽ നിന്നാണ് പഠിച്ചത്? 3)ഇസ്ലാമിക കർമ്മ ശാസ്ത...

ഖാവാലി lyrics of "പീറോം കാ പീറ് ഹെ"

Peero ka peer hai raushan zameer hai Baghdad wala dulha sabka dastagir hai Nabi ke noor se pur noor unka seena hai Isiliye unhe raushan zameer Kehte hai Ghulame Gaus hai aazad kar diya tujhko Yeh mujhse kabr me Munkar Nakeer kehte hai Peero ka peer hai raushan zameer hai Baghdad wala dulha sabka dastagir hai Na mai hukumat mangu taaje shahi na mangu Mangu toh kiske dar se tera fakeer ho ke Gaus sakhawat teri sabse benazeer hai Peero ka peer hai raushan zameer hai Baghdad wala dulha sabka dastagir hai Mehboobe subhani hai Kindil e Noorani hai Woh hai aaqa ke pyaare Maula Ali ke taare Dilbar Zahra ka zille Shabbar o Shabbir hai Peero ka peer hai raushan zameer hai Baghdad wala dulha sabka dastagir hai De de Khwaja ka sadqa Ahmed Raza ka sadqa Mujhko apna banale daaman me tu chupa le Sunni Dawate Islami teri aseer hai Peero ka peer hai raushan zameer hai Baghdad wala dulha sabka dastagir hai

EK ഹസൻ മുസ് ലിയാർ (ന'മ)

Image
ഇകെ ഹസന്‍ മുസ്ലിയാര്‍ (ന:മ): ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ ● 0 COMMENTS പാരമ്പര്യ ഇസ്ലാമിനെ പിഴുതെറിയാന്‍ ഇറങ്ങിപ്പുറപ്പെട്ട മത നവീകരണ വാദികള്‍ക്ക് മുന്നില്‍ ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ഇടിമുഴക്കമായിരുന്നു മര്‍ഹും ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ (ന:മ). മരിക്കാത്ത ആ ഓര്‍മകള്‍ക്ക് മുപ്പത്തിമൂന്ന് സംവത്സരങ്ങള്‍ക്കിപ്പുറവും മരണമില്ല. ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരണ രംഗത്ത് കരുത്തിന്റെ പ്രതീകമായി നാലു ദശകങ്ങളോളം പ്രബുദ്ധ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആ നാമം സംവത്സരങ്ങള്‍ക്കിപ്പുറവും അതീവ രോമാഞ്ചത്തോടെയാണ് സുന്നി സമൂഹം ശ്രവിക്കുന്നത്. മികച്ച പണ്ഡിതന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, സംഘാടകന്‍, ഗ്രന്ഥകാരന്‍, വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ഹസന്‍ മുസ്ലിയാരുടെ പ്രധാന സേവനം ഖണ്ഡന പ്രസംഗമാണ്. പുത്തന്‍വാദികളുടെ കോട്ടകൊത്തളങ്ങളെ നിലംപരിശാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഖണ്ഡനപ്രസംഗങ്ങളും വാദപ്രതിവാദങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. ചേകനൂര്‍ മൗലവി ഒരു കാലത്ത് യുക്തിവാദവുമായി കവലകള്‍ തോറും പ്രസംഗിച്ചു നടന്നപ്പോള്‍ ചെറുവാടിയില്‍ വെച്ച് അദ്ദ...

നമസ്കാരവും ആരോഗ്യവും

നമസ്കാരവും ആരോഗ്യവും ഇസ്ലാമില്‍ നമസ്കാരത്തിന്റെ സ്ഥാനം ആര്‍ക്കും അജ്ഞാതമല്ല. ശാരീരികാരാധനകളില്‍ നമസ്കാരത്തേക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സംഭാഷണമാണ് നമസ്കാരം. ഒരവസരം നബി ÷ തന്റെ അനുചരന്മാരോട് ചോദിച്ചു: നിങ്ങളില്‍ ഒരുത്തന്റെ വാതിലിന്നരികെ ശുദ്ധജല സമൃദ്ധമായൊരു നദി ഒഴുകുന്നുണ്ട്. പ്രതിദിനം അഞ്ചുപ്രാവശ്യം അവന്‍ അതില്‍ കുളിക്കുന്നു. എന്നാല്‍ അവന്റെ ദേഹത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? ഇല്ലെന്നായിരുന്നു സ്വഹാബത്തിന്റെ ഏകസ്വരത്തിലുള്ള മറുപടി. തിരുനബി ÷ പറഞ്ഞു: 'അതാണ് അഞ്ചു സമയത്തെ നമസ്കാരത്തിന്റെ ഉദാഹരണം. അത് മൂലം പാപങ്ങളെ അല്ലാഹു മായ്ച്ച് കളയുന്നതാണ്' (ഹദീസ് ശരീഫ്). പാപങ്ങള്‍ മനുഷ്യ ഹൃദയത്തിന് പുഴുക്കുത്തുകളുണ്ടാക്കുന്നു. ഓരോ പാപവും ഹൃദയത്തെ കറപിടിപ്പിക്കും. ആ കറകള്‍ തുടച്ച് നീക്കിക്കൊണ്ടേയിരിക്കണം. അല്ലാത്ത പക്ഷം ഹൃദയം ദുഷിക്കുകയും ദൈവസ്മരണയില്‍ നിന്ന് പാടെ അകലുകയും ചെയ്യും. നമസ്കാരം പാപങ്ങളെ പൊറുപ്പിക്കുവാനുള്ള ഒരുപാധിയാണ്. വന്‍ദോഷങ്ങളല്ലാത്തവ അതുമൂലം പരിഹൃതമാകുമെന്ന് നബിവചനത്തിലുണ്ട്. അപ്പോള്‍ ഇടവിട്ടിടവിട്ട് അനുഷ്ഠിക്കപ്പെടുന്ന നമ...

ദാറുൽ ഉലൂം ഫൈസാനെ അഷ്റഫ്

രാജസ്ഥാനിലെ ബാസ്നി എന്ന കൊച്ചു  ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന സ്ഥാപനമാണ് ദാറുൽ ഉലൂം ഫൈസാനെ അഷ്റഫ്. കേരളത്തിലെ അടക്കം നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടം പഠിച്ചു കൊണ്ടിരിക്കുന്നു. മതാധ്യാപനങ്ങൾ തീർത്തും പാലിച്ചു ജീവിക്കുന്ന ഈ ഗ്രാമനിവാസികൾ ഇന്ത്യയിലെ തന്നെ വേറിട്ട ഒരു കാഴ്ചയാണ് . പ്രവാചക പ്രകീർത്തന കാവ്യങ്ങൾ കൊണ്ടും തക് രീറുകൾ കൊണ്ടും മുഖരിതമാതയ ഈ ഗ്രാമാന്തരീക്ഷത്തിൽ കുറഞ്ഞ കാലയളവ് ജീവിക്കാനായത് മധുരമുള്ള ഓർമ്മകളായി ഹൃദയാന്തരങ്ങിൽ ഇന്നും അവശേഷിക്കുന്നു. വഹാബിസം തൊട്ടു തീണ്ടാത്ത നൂറു ശതമാനം സുന്നികൾ മാത്രമുള്ള(ഹനഫി) ഈ ഗ്രാമ നിവാസികളുടെ ജീവിത ശൈലിയും സൂക്ഷ്മതയും നേരിട്ട് കണ്ടുതന്നെ മനസ്സിലാക്കണം. പൂർണ്ണമായും ഹിജാബോടെ മാത്രം പുറത്തിറങ്ങുന്ന ഇവിടുത്തെ സ്ത്രീകൾ മുസ്ലിം സഹോദരിമാർക്കെന്നും മാതൃകയാണ്. ബാബാഡുടു എന്ന വലിയ മഹാന്റെ പേരമക്കളാണ് ഈ ഗ്രാമ നിവാസികൾ എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ഉത്തരേന്ത്യൻ യാത്ര നടത്തുന്നവർ ഒരിക്കലെങ്കിലം ഇവിടം സന്ദർശിക്കണം. ഈ നവ്യാനുഭൂതി ആസ്വദിക്കണം. കൂട്ടത്തിൽ പരിസര പ്രദേശത്ത് മറവിട്ട് കിടക്കുന്ന സൂഫി ഹമീദുദ്ദീൻ നാഗൂരി(ഖ.സി)യുടെ മസ...
വഹാബിസം ലോക ദുരന്തം സുന്ദരമായിരുന്നു ഇറാഖ്, സമ്പന്നമായിരുന്നു ലിബിയയും സിറിയയും, സംസ്കാരഭരിതമായിരുന്നു ഈജിപ്ത്.. കുറഞ്ഞ നാളുകൾ കൊണ്ട് അവയെല്ലാം തകർന്നടിഞ്ഞു.. ലക്ഷക്കണക്കിനു യുവാക്കളും കുട്ടികളും വൃദ്ധന്മാരും മരിച്ചു വീണു.. സഹോദരിമാരും ഉമ്മമാരും പിച്ചിച്ചീന്തപെട്ടു.. നാട്ടിൽ നിന്നാൽ ഐ.എസ് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി ലൈംഗിക അടിമകളാക്കി ലേലം ചെയ്തു വിൽക്കും.. അതിനാലവർ പാലായനം ചെയ്തു.. കൂട്ട പാലയാനത്തിൽ, കപ്പലുകളിൽ അവർക്ക് യാത്രാ കൂലിയായി നൽകേണ്ടിയിരുന്നത് സ്വന്തം മാനമായിരുന്നു.. മാസങ്ങളോളം നീണ്ട കപ്പൽ യാത്രയിൽ കപ്പൽ ജീവനക്കാർ അവരെ മാറി മാറി ഉപയോഗിച്ചു.. വിസമ്മതിച്ചവരെ കടലിലെറിഞ്ഞു.. അഭയം തേടിയെത്തിയ രാഷ്ട്രങ്ങളിലും സ്ഥിതി ഭിന്നമായിരുന്നില്ല!! അവിടത്തെ സൈന്യം അവരെ ചവിട്ടി മെതിച്ചു.. മനുഷ്യന്റെ അവസ്ഥ!!! ആരാണിതിനു കാരണക്കാർ.. ഇന്നു നാം കേരളത്തിൽ കാണുന്നത് പോലെ ഇസ്ലാമിക പാരമ്പര്യം നിഷേധിച്ചു, നവീകരണം എന്ന പേരിൽ, അല്ലാഹുവിന്റെ ഔലിയാക്കളെ നിന്ദിച്ചും തിരു നബി(സ) അവഹേളിച്ചും, കണ്ണിൽ കണ്ടവരെയൊക്കെ മുശ്രിക്കും കാഫിറും ആക്കിയും വഹാബിസം അവിടെയുള്ള ചെറുപ്പക്കാരെയും ...
നാമറിഞ്ഞ ടിപ്പുവും നമുക്കറിയാത്ത ടിപ്പുവും  കാസിം ഇരിക്കൂര്‍ 12:34 PM 09/11/2016 പത്രപ്രവര്‍ത്തന മേഖലയിലേക്ക് കാലെടുത്ത് വെച്ച കാലം. ഒരു വിജയദശമി നാളില്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശൃംഗേരി മഠത്തിലേക്ക് ഒരു യാത്ര തരപ്പെടുത്തിയത് ഇടക്കിടെ പ്രസ്ക്ളബില്‍ വരാറുള്ള ഒരു സ്വാമിയായിരുന്നു. സുന്ദര്‍ദാസിന്‍െറയും ശശിയുടെയുമെല്ലാം നേതൃത്വത്തില്‍ പുലരാംകാലത്ത് ഒരു വാനില്‍ യാത്ര പുറപ്പെട്ടു. ഋഷി ശൃംഗന്‍െറ നാട്ടിനെ കുറിച്ച് കേട്ടുകേള്‍വിയേ ഉണ്ടായിരുന്നുള്ളു. ശ്രീ ശങ്കരാചാര്യര്‍ രാജ്യത്തിന്‍െറ നാല് ദിക്കുകളില്‍ സ്ഥാപിച്ച മഠങ്ങളിലൊന്ന് എന്ന മിനിമം ധാരണയില്‍ പ്രകൃതിരമണീയമായ മലഞ്ചെരുവിലൂടെ യാത്ര തുടര്‍ന്നു. സൂര്യന്‍ ഉദിച്ചുപൊങ്ങിയിട്ടും അകവും പുറവും കുളിര്‍പ്പിച്ച നേരിയ മഞ്ഞ്. ശൃംഗേരി ശാരദാപീഠത്തിലെ ക്ഷേത്രാങ്കണത്തില്‍ എത്തിയപ്പോള്‍ വിജയദശമി നാളിലെ പ്രത്യേക പൂജ പുരോഗമിക്കുന്നുണ്ടായിരുന്നു. തുംഗഭദ്ര നദിയുടെ അക്കരെ നിന്ന് മഠാധിപതി മഞ്ചലിലേറി എത്തിയപ്പോള്‍ പരിസരമാകെ ഇളകിമറിഞ്ഞു. പൂജ കഴിഞ്ഞ ഉടന്‍ സ്വാമിജി വിശ്രമമുറിയിലേക്ക് നീങ്ങി, കേരളത്തില്‍നിന്നുള്ള അതിഥികളെ അകത്തേക്ക് വിളിപ്പിച്ചു. അ...
*2017,ഏപ്രില്‍,29,ശനി,* *SSF സ്ഥാപക ദിനം* ========================= തീ ചൂളയിലേക്കായിരുന്നു പിറന്നു വീണത്‌.അനിവാര്യതയുടെ അവസാന താളും മറിഞ്ഞു പോയ വല്ലാത്ത ഒര് കലാ സന്ധിയായിരുന്നുവത്രേ അത്.വഹാബി വിദ്യാര്‍ത്ഥി സംഘടനയില്‍ സന്തോഷം പങ്കിട്ടവര്‍ക്ക് സുന്നി വിദ്യാര്‍ത്ഥി കൂട്ടായ്മയോട് അലര്‍ജി.അകത്ത് നിന്നും പുറത്തു നിന്നും പാര പണിതവര്‍. പക്ഷെ..ബാല്യ കൌമാരങ്ങളിലെ അസാമാന്യ വളര്‍ച്ച കണ്ട് ആലോസരപ്പെട്ടവരും സ്വാഭാവികം.ധൈഷനികതയുംആത്മാര്‍ത്ഥതയും മുഖമുദ്രയായപ്പോള്‍ SSF ന്‍റെ വളര്ച്ചാകാലംസാകൂതം നോക്കി നിന്നു.സമരാഭാസങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ സംഘടനയുടെ മുദ്രാവാക്യങ്ങള്‍ക്ക് പ്രേക്ഷകരേറി.1970 ജൂണ്‍ 16 ന് പുറത്തിറങ്ങിയ " സുന്നീ ടൈംസില്‍ "വിദ്യാര്‍ത്ഥികളെ നമുക്ക് സംഘടിക്കാം എന്ന ഇസ്മായില്‍ വഫയുടെ ലേഘനത്തില്‍ തുടങ്ങി വാദപ്രതിവാദങ്ങളുടെ നൈരന്തര്യതയില്‍ ചുട്ടെടുത്ത് എഴുപത്തിമൂന്നില്‍ എത്തിയപ്പോഴേക്കും ജാമിഅ നൂരിയ്യയുടെ മടിത്തട്ടിലേക്ക് പിറന്ന്‍ വീഴുകയായിരുന്നു.കാമ്പസുകളില്‍ പേക്കൂത്തുകള്‍ അരങ്ങു തകര്‍ക്കുന്നു.പൂമാലകള്‍ക്ക് പകരം ഗുരു മുഖത്തേക്ക് കല്ലും തെറിയും പതിക്കുന്നു.ഘരാവോയും പടിപ്പുമുടക...
*ഇസ്റാഅ് : ശാസ്ത്രീയ വിശകലനം* *ബഷീർ ഫൈസി വെണ്ണക്കോട്* ഇസ്റാഅ്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ സംഭവമാണ്. ശാരീരിക പ്രയാണമായിരുന്നു അത്. സ്വപ്ന യാത്രയോ ആത്മീയ യാത്രയോ ആയിരുന്നില്ല. ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് തന്നെ അത് ഗ്രഹിക്കാം. “മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വായിലേക്ക് തന്റെ ദാസനെ രാത്രിയില്‍ (അല്‍പ്പസമയത്തില്‍) നടത്തിയ ഒരുവന്റെ വിശുദ്ധി (പ്രകടിപ്പിക്കുന്നു)”. ഇതാണ് ഖുര്‍ആന്റെ പ്രസ്താവം. സ്വപ്നത്തില്‍ ഒരാളെ കറക്കിയെങ്കില്‍ അതിന് പ്രസ്താവ യോഗ്യത എവിടെ? എല്ലാവര്‍ക്കും നിത്യേന അനുഭവപ്പെടുന്നതല്ലെ ഈ കറക്കം. ഒരു അസാധാരണ സംഗതി പറയുമ്പോഴല്ലേ സുബ്ഹാന്‍ എന്ന പദം ഉപയോഗിക്കാറുള്ളത്. (ആശ്ചര്യപ്രകടനത്തിന്റെ ഒരു അനിശ്ചിതപദമാണ് സുബ്ഹാന്‍ എന്നത്). കുറഞ്ഞ സമയം കൊണ്ട് ആയിരം കിലോമീറ്റര്‍ സ്വപ്ന യാത്ര ചെയ്യുകയെന്നത് ആശ്ചര്യകരമല്ല. അത് പറയാന്‍ സുബ്ഹാന്‍ പ്രയോഗിക്കുകയുമില്ല. ഖുര്‍ആനില്‍ പ്രസ്താവിച്ച ഈ പ്രയാണം നുബുവ്വത്തിന് ശേഷമായിരുന്നു. അല്‍ഹാതമീസ്വൂഫി പറയുന്നത് നബി(സ്വ)ക്ക് ആകെ മുപ്പത് തവണ ഇസ്റാഅ് ഉണ്ടായിട്ടുണ്ട് എന്നാണ്. നുബുവ്വത്തിന്റെ മുമ്പായിരുന്നു ഇസ്റാഅ് എന്നു പറയുന്ന ചില റിപ്പോ...