👉ഇന്ന് സ്വഫർ 16 റഈസുൽ ഉലമയുടെ പ്രിയ പുത്രൻ അബ്ദുഹ്മാൻ അഹ്സനി മരണപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു
കേവലം 27 വർഷത്തെ ജീവിതത്തെ കർമ്മം കൊണ്ട് അടയാളപ്പെടുത്തിയ ഒരു യുവ പണ്ഡിതൻ..! 
സ്കൂൾ പഠനത്തിന് ശേഷം ഉപ്പയുടെ ശിക്ഷണത്തിൽ തന്നെ കിതാബോതി അഹ്സനിയായി, പിന്നീട് ഒരു വർഷം സുൽത്വാനുൽ ഉലമയുടെ ശിക്ഷണത്തിൽ ഉപരിപഠനം നടത്തിയ അബ്ദുറഹ്മാൻ അഹ്സനി പഠനം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ രോഗിയായെങ്കിലും തൻറെ ദൃഢനിശ്ചയം പോലെ പരീക്ഷകൾ നേരിട്ട് ഉന്നത വിജയം നേടി ബഹ്റുൽ ഉലൂം ഓ കെ ഉസ്താദ് നട്ട് വളർത്തിയ ഇഹ് യാഉസ്സുന്നയിൽ തന്നെ മുദർരിസായി.
അദ്ധ്യായനവും അദ്ധ്യാപനവും ഫലപ്രധമാക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്ന അദ്ധേഹം കോളേജിലെ അവധികൾ ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് ഉറുദു ഭാഷകൾ പഠിച്ചെടുക്കുകയും സംഘടനാ പ്രവർത്തന രംഗത്തും വ്യക്തിപരമായ ദഅവയിലും സജീവ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നു, വെള്ളിയാഴ്ചകളിൽ രാവിലെ ഇരിങ്ങല്ലൂർ - ഒതുക്കുങ്ങൽ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഇഹ്യാഉസ്സുന്ന അറബിക് കോളേജിന് മുന്നിൽ വാഹനങ്ങളുടെ നിര കാണാം കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അബ്ദുറഹ്മാൻ അഹ്സനിയുടെ മാത്രം ശ്രമത്താൽ ആരംഭിച്ച ഖുർആൻ ക്ലാസ്സ് പൂർവ്വോപരി ഭംഗിയായി അദ്ദേഹത്തിൻറെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷവും തുടരുകയാണ് - ആ ഖബറിലേക്കൊരു നീരുറവയായി.! അഞ്ചര പതിറ്റാണ്ട് മുന്പ് അറിവന്വേഷകർക്ക് കവാടങ്ങൾ തുറന്നിട്ട് കൊണ്ട് ബഹ്റുൽ ഉലൂം ഓ കെ ഉസ്താദ് സ്ഥാപിച്ച ഇഹ് യാഉസ്സുന്നയിൽ സ്ഥാപനത്തിൻറെ പരിസരവാസികളായ സാധാരണക്കാർക്ക് കൂടി അവസരമൊരുക്കാൻ അവിടുത്തെ ശിഷ്യപരന്പരയിലെ ഒരു പേരക്കുട്ടിക്ക് യോഗമുണ്ടായി.! 
ഇതൊരു ഉദാഹരണം മാത്രം.! 
നന്മ വിതച്ചാൽ സംതൃപ്തി കൊയ്യാനാകുമെന്ന് പഠിപ്പിക്കപ്പെടുമ്പോൾ അബ്ദുറഹ്മാൻ അഹ്സനി സമർത്ഥമായി നന്മയുടെ വിളയിറക്കി..... 
ദൂരദിക്കുകളിൽ നിന്ന് പോലും യുവാക്കൾ, പല തലങ്ങളിൽ പഠിക്കുന്ന വിദ്ധ്യാർത്ഥികൾ, പണ്ഡിതർ, എല്ലാം പ്രിയപ്പെട്ട "മാനു"വിനെ സിയാറത്ത് ചെയ്യാൻ വരാറുണ്ട്, അവർക്കൊക്കെ പറയാനുള്ളത് മാനുവിൻറെ വിശാല സൗഹൃദത്തിൻറെയും കർമ്മ സാഫല്ല്യത്തിൻറെയും കഥകൾ.! ചെറുപ്പക്കാരെ ബന്ധപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ പ്രത്യേക വൈഭവമുണ്ടായുരുന്ന മാനുവിൻറെ ശ്രമഫലമായി നിരവധി ചെറുപ്പക്കാർ നേർമാർഗം സിദ്ധിച്ചിട്ടുണ്ട് 
ബിരുദം വാങ്ങുന്ന സദസ്സിൽ വെച്ച് തന്നെ പൊന്മള ഉസ്താദിൻറെ മകളെ നികാഹ് ചെയ്ത അബ്ദുറഹ്മാൻ അഹ്സനിക്ക് അല്ലാഹു ഒരു പൊന്നോമനയെയും നൽകിയിട്ടുണ്ട് "മുഹമ്മദ് ബിശ്ർ" 

അല്ലാഹു അദ്ദേഹത്തെയും നമ്മെയും ഹബീബായ നബിﷺ യോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ - ആമീൻ

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات