നബിദിനം

പ്രവാചകന്റെ ജനനവും മരണവും ഒരേ ദിവസമാകയാല്‍ ജന്മദിനം ആഘോഷിക്കുകയാണോ ദുഃഖ ദിനം ആചരിക്കുകയാണോ വേണ്ടതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഇമാം സുയൂഥി (റ) അതിന് മറുപടി നല്‍കുന്നു: നിശ്ചയം നബി (സ)യുടെ ജനനം ഏറ്റവും വലിയ അനുഗ്രഹമാണ്. നബി (സ) യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു. അനുഗ്രഹങ്ങളില്‍ നന്ദി പ്രകടിപ്പിക്കാനും മുസീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്.’ (അല്‍ഹാവിലില്‍ ഫതാവ: വാ:1 പേജ്: 256)
ഇമാം സുയൂഥി (റ)യുടെ ഫതാവ സുയൂഥി എന്ന കിതാബില്‍ ഖുര്‍ആന്‍ പാരായണം, നബി (സ) യുടെ മദ്ഹ്അന്നദാനം തുടങ്ങിയവ കൊണ്ട് ധന്യമായതും സല്‍കര്‍മങ്ങളില്‍ ആകര്‍ഷിക്കുന്നതുമായിരിക്കണം നബി ദിനാഘോഷ പരിപാടികള്‍ എന്ന് വ്യക്തമാക്കുമ്പോള്‍ പ്രവാചകന്റെ ജന്മ ദിനത്തില്‍ മറ്റു പ്രവര്‍ത്തനങ്ങളാല്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നല്ല കര്‍മങ്ങളില്‍ മുഴുകിയിരിക്കണമെന്നും ഉപദേശിക്കുന്നു.
‘പ്രവാചകരുടെ മൗലിദിനെ ആദരിച്ച് കൊണ്ട് ആരെങ്കിലും പ്രവാചകരുടെ മൗലിദ് പാരായണത്തിന് വേണ്ടി ഭക്ഷണം തയ്യാറാക്കുകയും സഹോദരങ്ങളെ ഒരുമിച്ച് കൂട്ടുകയും വിളക്കു കത്തിക്കുകയും പുതിയ വസ്ത്രം ധരിക്കുകയും സുഗന്ധം ഉപയോഗിക്കുകയും അഴകാവുകയും ചെയ്താല്‍ അന്ത്യനാളില്‍ പ്രവാചകന്മാരില്‍ നിന്നുള്ള ആദ്യ സംഘത്തോടൊപ്പം അവനെ ഒരുമിച്ച് കൂട്ടുകയും ഇല്ലിയ്യീനിലെ ഉന്നത സ്ഥലത്ത് ആകുകയും ചെയ്യും.’ -മഅ്‌റൂഫുല്‍ കര്‍ഹി എന്ന പ്രമുഖ സൂഫീ വര്യന്‍ വ്യക്തമാക്കുന്നു.
ഹസ്സന്‍ ബസരീ (റ)വിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:“’ഉഹ്ദു മലയോളം എനിക്ക് സ്വര്‍ണമുണ്ടായിരുന്നെങ്കില്‍ പ്രവാചകരുടെ മൗലിദ് പാരായണത്തിന് വേണ്ടി ഞാനത് ചിലവാക്കുമായിരുന്നു. ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു:“പ്രവാചകരുടെ മൗലിദില്‍ ആരെങ്കിലും അവിടുത്തെ സ്ഥാനത്തെ ആദരിച്ചാല്‍ അവര്‍ ഈമാന്‍ കൊണ്ട് വിജയിച്ചിരിക്കുന്നു.
നബി (സ)യുടെ ജന്മദിനം ആഘോഷിക്കപ്പെടേണ്ടതാണെന്ന് സൂഫി വര്യന്മാരും ജീവിതത്തില്‍ വളരെയധികം സൂക്ഷമത പാലിച്ച മുന്‍കാല പണ്ഡിതന്മാരും വ്യക്തമാക്കിയതാണ്.
എന്നാല്‍, അല്‍പ്പജ്ഞാനികളായ ചിലര്‍ നബിദിനത്തെ എതിര്‍ക്കുകയും അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം കൊടുത്ത് ചിലര്‍ അത് ഏറ്റുപാടുകയും ചെയ്തു. പിന്നീട് പ്രവാചക ജന്മ ദിനം കൊണ്ടാടേണ്ടതാണെന്ന് ബോധ്യം വന്നുവെങ്കിലും തിരുത്താനാകാത്ത വിധം മുന്‍കാല നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ പ്രവാചക ദിനം കൊണ്ടാടുന്നത് മൗനമായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണിവര്‍. അങ്ങനെയവര്‍ നബിദിനത്തില്‍ തന്നെ, പ്രവാചകനെക്കുറിച്ച് മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

from Siraj Dialy



Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات