✨💐സുഭാഷിതം💐✨2⃣6⃣7⃣
👉ബ്ലാക്ക് മണി, വൈറ്റ്മണി👈
🔶🔷🔶🔷🔶🔷🔶🔷🔶 
وقال ليحيى بن معاذ رجل: " انك لتحب الدنيا "، فقال: " أين السائل عن الأخرة؟ " قال : ها أنا! "، قال : اخبرني أيها السائل عنها، أبالطاعة تنال أم بالمعصية؟ ". قال: لا، بل بالطاعة " قال: " فاخبرني عن الطاعة، أبالحياة تنال، أم بالممات؟ " قال: " لا، بل بالحياة " قال: " فاخبرني عن الحياة، أبالقوت تنال، أم بغيره؟ " قال: " لا، بل بالقوت " قال: " فاخبرني عن القوت، أمن الدنيا هو، أم من الأخرة؟ " قال: " لا، بل من الدنيا "، قال: " فكيف لا أحب دنيا قدر لي فيها قوت، اكتسب به حياة، أدرك بها طاعة، أنال بها الأخرة؟! ". فقال الرجل: " اشهد ان ذلك معنى قول النبي، صلى الله عليه وسلم: ((أن من البيان لسحرا))
(طبقات الأولياء - ابن الملقن)
🔷🔶🔷🔶🔷🔶🔷🔶
യഹ്യബ്നു മുആദിനോട് ഒരാൾ വന്നു പറഞ്ഞു : "താങ്കൾ ദുന്യാവിനെ സ്നേഹിക്കുന്നുവല്ലോ.!" 
മഹാൻ പറഞ്ഞു : "ആഖിറം അന്വേഷിക്കുന്ന ആളെയൊന്നു കാണട്ടെ.!?" 
അദ്ദേഹം പറഞ്ഞു : "ഞാനിവിടെയുണ്ട്" 
യഹ്യബ്നു മുആദ് ചോദിച്ചു : "പറയൂ... ആരാധന കൊണ്ടാണോ പാപങ്ങൾ കൊണ്ടാണോ ആഖിറം നേടാനാവുക.?" 
ആഗതൻ : "ആരാധന കൊണ്ട് തന്നെയാണ്"
യഹ്യബ്നു മുആദ് : "പറയൂ... ആരാധന ജീവിതത്തിലോ മരണ ശേഷമോ?"
ആഗതൻ : "ആരാധന ജീവിതത്തിൽ മാത്രം.!"
യഹ്യബ്നു മുആദ് : "പറയൂ ജീവിതം നിലനിൽക്കുന്നത് ഭക്ഷണം കഴിക്കുന്നത് കൊണ്ടാണോ അതില്ലാതെയാണോ.?"
ആഗതൻ : "ഭക്ഷണം കഴക്കുന്നത് കൊണ്ടാണ്.!"
യഹ്യബ്നു മുആദ് : "പറയൂ... ഈ ജീവിതം നിലനിൽക്കാനുള്ള ഭക്ഷണം ലഭിക്കുന്നത് ദുന്യാവിൽ നിന്നാണോ ആഖിറത്തിൽ നിന്നാണോ..?"
അദ്ദേഹം പറഞ്ഞു : "ദുന്യാവിൽ നിന്നാണ്"
മഹാനവർകൾ പറഞ്ഞു : "എൻറെ ആഖിറ വിജയത്തിന് ആവശ്യമായ ആരാധന ചെയ്യേണ്ട ജീവിതം നിലനിർത്താനുള്ള ഭക്ഷണം ലഭിക്കുന്നത് ദുന്യാവിൽ നിന്നാകുന്പോൾ ഞാൻ എങ്ങിനെ അതിനെ സ്നേഹക്കാതിരിക്കും.!?"
ഇത് കേട്ടപ്പോൾ ഉത്തരം മുട്ടിയ ആഗതൻ പറഞ്ഞു : ഇത് തന്നെയാണ് നബി ﷺ പറഞ്ഞത് : "സംസാരത്തിൽ ഒരു തരം മാസ്മരികതയുണ്ട്" 

👉ആളുകളെ പുറം കാഴ്ച കൊണ്ട് വിലയിരുത്തരുത് നല്ലവരായ ആളുകൾ തന്നെ സനപത്തുള്ളവരായി കാണപ്പെടാം, സന്പത്തുണ്ടാവുക എന്നത് ഒരാളുടെ ന്യൂനതയല്ല, ആ സന്പത്ത് ആഖിറം വിജയിക്കുന്നതിൽ അയാളെ സഹായിക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.! 
ചില സംന്പത്ത് നല്ല മാർഗത്തിലൂടെ ലഭിക്കുകയും നല്ല മാർഗത്തിൽ വിനിയോഗിക്കപ്പെടുകയും ചെയ്യും അത് ആഖിറം നേടിത്തരുന്ന സന്പത്താണ്.! "വൈറ്റ്മണി"
ചില സന്പത്ത് നേടുന്നത് നല്ല മാർഗത്തിലാണെങ്കിലും വിനിയോഗിക്കപ്പെടേണ്ട മാർഗങ്ങളിൽ വിനിയോഗിക്കപ്പെടാതിരിക്കുകയോ, നിശിദ്ധമായ വഴികളിൽ വിനിയോഗിക്കപ്പെടുകയോ ചെയ്യപ്പെട്ടേക്കാം ഇത് ആഖിറം തടയുന്ന സന്പത്താണ്.! "ബ്ലാക് മണി" പക്ഷേ ചിലവഴിക്കുന്ന മാർഗം നേരാക്കുന്നതിലൂടെ അതിനെ വെളുപ്പിച്ചെടുക്കാൻ പറ്റും
മറ്റു ചില സന്പത്ത് സന്പാദിക്കപ്പെടുന്നത് തന്നെ തെറ്റായ മാർഗത്തിലൂടെയായിരിക്കും, അത്തരം സന്പത്തിനെ ഏത് മാർഗത്തിൽ വിനിയോഗിച്ചാലും അത് ആഖിറം നഷ്ടപ്പെടുത്തുകയേ ഉള്ളൂ... അത് കാലാകാലവും "ബ്ലാക് മണി" തന്നെയായിരിക്കും, വെളുപ്പിക്കാൻ സാദ്ധ്യമല്ല.....!

സുഭാഷിതം/267/14-11-2016
🔷🔶🔷🔶🔷🔶🔷🔶🔷
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات