✨💐സുഭാഷിതം💐✨2⃣6⃣2⃣
👉തീരാത്ത പേടി👈
🔶🔷🔶🔷🔶🔷🔶🔷🔶
ويروى أنه (حببي العجمي) جزع جزعا شديدا عند الموت، فجعل يقول: " أريد سفرا ما سافرته قط!. أريد أن أسلك طريقا ما سلكته قط! أريد أن أزور سيدا ومولى ما رأيته قط!. أريد أشرف على أهوال ما شاهدت مثلها قط!. أريد أن أدخل تحت التراب، وأبقى تحتهإلى يوم القيامة، ثم أقف بين يدي الله تعالى، وأخاف أن يقول لي: يا حبيب، هات تسبيحة واحدة، سبحتني في ستين سنة، لم يظفر الشيطان منها بشيء؟ فماذا أقول؟!. وليس لي حيلة؟!. أقول: يا رب!. هو ذا قد أتيتك مقبوض اليدين إلى عنقي! ". فهذا رجل عبد الله ستين سنة، ولم يشتغل من الدنيا بشيء قط. فكيف حالنا؟!
(طبقات الأولياء - ابن الملقن)
🔷🔶🔷🔶🔷🔶🔷🔶🔷
മഹാനായ ഹബീബുൽ അജമീ തങ്ങൾ മരണ സമയത്ത് വല്ലാതെ പരിഭ്രമിച്ചു അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു, ഇന്നോളം നടത്തിയിട്ടില്ലാത്ത ഒരു യാത്രക്കിറങ്ങുകയാണ് ഞാൻ, ഇന്നോളം സഞ്ചരിച്ചിട്ടില്ലാത്ത ഒരു വഴിയിലൂടെയാണ് ഞാൻ സഞ്ചരിക്കാനൊരുങ്ങുന്നത്.!, ഇന്നോളം നേരിട്ട് കാണാൻ പറ്റിയിട്ടില്ലാത്ത യജമാനനെ കാണാൻ പോവുകയാണ് ഞാൻ.!, ഇന്നോളം അനുഭവിച്ചിട്ടാല്ലാത്ത വിഹ്വലതകളാണ് ഞാൻ അനുഭവിക്കാൻ പോകുന്നത്.!
ഞാൻ മണ്ണിന് ചുവട്ടിലേക്ക് പോവുകയാണ്, അന്ത്യ നാൾ വരെ ഞാനവിടെ താമസിക്കണം, പിന്നെ ഞാൻ അ‌ല്ലാഹുവിൻറെ ഹളറത്തിൽ നിൽക്കണം, അല്ലാഹുവെങ്ങാനും എന്നോട് "ഓ ഹബീബേ... അറുപത് കൊല്ലത്തെ ജീവിതത്തിൽ പിശാചിന് ഒരു പങ്കും നൽകാതെ ആത്മാർത്ഥതയോടെ എനിക്ക് വേണ്ടി ഒരു തസ്ബീഹെങ്കിലും താങ്കൾ ചൊല്ലിയിട്ടുണ്ടെങ്കിൽ അതിങ്ങെടുക്കൂ.." എന്ന് പറയുമോ എന്നാണെൻറെ പേടി..! അല്ലാഹു ഇതെങ്ങാനും ചോദിച്ചാൽ ഞാനെന്ത് പറയും..? എനിക്ക് രക്ഷപ്പെടാൻ ഒരു തന്ത്രവുമില്ല.! നിസ്സഹായനായി ഞാൻ പറയേണ്ടി വരും :- "അല്ലാഹുവേ അവനിതാ (ഹബീബ്) കൈ പിരടിയിലേക്ക് കൂട്ടിപ്പെട്ടവനായി (കൊടും കുറ്റവാളിയായി) നിൻറെയടുക്കലെത്തിയിരിക്കുന്നു"

ദുന്യാവിനെ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ അറുപത് കൊല്ലം അല്ലാഹുവിന് ഇബാദത്തെടുത്ത ഒരു മനുഷ്യനാണിത്... ഹബീബുൽ അജമി...! അപ്പോൾ നമ്മുടെ അവസ്ഥയെന്തായിരിക്കും

👉നമ്മൾ ചിന്തിച്ചേക്കും ഇത്രയും നല്ല നിലയിൽ ജീവിച്ചവർ ഇങ്ങിനെയൊക്കെ പേടിക്കേണ്ടതുണ്ടോ..? അല്ലാഹുവിനെ അറിയേണ്ടത് പോലെ അറിയുന്പോഴാണ് അവനെ കുറിച്ചുള്ള ഭയം അധികരിക്കുക, ഭയം വർദ്ധിക്കുന്നതിനനുസരിച്ചാണ് മനുഷ്യൻ അവനിലേക്കടുക്കുക, അല്ലാഹുവിലേക്കടുക്കുന്നതിനനുരിച്ച് സ്വന്തം കർമ്മം ന്യൂനമാണെന്നേ ഏതൊരാൾക്കും വിലയിരുത്താനാകൂ.... ഏറ്റവും മഹോന്നതനായ റബ്ബിലേക്ക് സമർപിക്കപ്പെടാൻ മാത്രം പരിശുദ്ധമാണ് തൻറെ കർമ്മങ്ങളെന്ന് വിലയിരുത്താൻ ആർക്കാണ് സാധിക്കുക..!?
അത് കൊണ്ട് മഹാനമാരാരും സ്വന്തം സ്വീകാര്യതയെയല്ല അല്ലാഹുവിൻറെ ഔദാര്യത്തെയാണ് പ്രതീക്ഷിച്ചത്

സുഭാഷിതം/262/9-11-2016
🔷🔶🔷🔶🔷🔶🔷🔶🔷
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات