സമരം തുടരും

സമരവുമായി മുന്നോട്ട് പോവും.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സലഫി പാഠപുസ്തകം പിൻവലിച്ചത് എസ് എസ് എഫ് പ്രഖ്യാപിച്ച സമരത്തിന്റെ പ്രാഥമിക വിജയമാണ്. ബഹുസ്വര സമൂഹത്തിൽ അപകടകരമായ വിഭാഗീയതകൾ സൃഷ്ടിക്കാൻ കാരണമാവുന്ന ആഗോള ഭീകരവാദ ആശയങ്ങളുള്ള പാഠപുസ്തകമാണ് പിൻവലിച്ച കിത്താബുത്തൗഹീദ്. അറബി ഭാഷാ പഠനത്തിന്റെ മറവിൽ സർവ്വകലാശാലകളിലൂടെ സലഫിസം പഠിപ്പിക്കുന്ന എല്ലാ അവസരങ്ങളും ഇല്ലായ്മ ചെയ്യുന്നത് വരെ എസ് എസ് എഫ് സമരവുമായി മുന്നോട്ട് പോകും. ആഫ്ളലുൽ ഉലമയിലൂടെ സലഫീ പണ്ഡിതൻമാരെ വാർത്തെടുക്കാനുള്ള നിഗൂഢമായ ശ്രമങ്ങളാണ് ഇക്കാലമത്രയും തുടർന്ന് വന്നത്. അതിന്റെ പ്രകടങ്ങളായ ഉദാഹരണങ്ങളാണ് രണ്ടായിരത്തി നാലിൽ എസ്.എസ്.എഫ് സമരം നടത്തി പിൻവലിച്ച പുസ്തകം വീണ്ടും പാഠ്യ പദ്ധതിയിലുൾപ്പെടുത്തിയത്. അഫ്ള ലുൽ ഉലമയും അറബിക് ബോഡ് ഓഫ് സ്റ്റഡീസുംഇസ്ലാമിക് ചെയറും സമുദായ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സലഫികൾ വർഷങ്ങളോളമായി കൈയ്യടക്കി വരികയാണ്. ഇതവസാനിപ്പിക്കുന്നത് വരെ എസ്.എസ്.എഫ് സമരത്തിൽ നിന്നു പിന്മാറില്ല.

M.Abdul Majeed
Genaral Secretary
SSF Kerala

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات