⬇ *സ്വലത്തിന്റെ മഹത്വം* ⬇
ഒരു സാധുവായ മനുഷ്യന് 500 ദിർഹം കടം ഉണ്ടായിരുന്നു. പലരിൽ നിന്നും വാങ്ങിയ ഈ കടം അവർ തിരിച്ച് ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടി.
അവസാനം ഒരു കച്ചവടക്കാരനോട് അവധി പറഞ്ഞ് 500 ദിർഹം വാങ്ങി പഴയ കടങ്ങൾ വീട്ടി.
അവധി ദിവസം ആയപ്പോൾ കച്ചവടക്കാരൻ പണം ആവശ്യപ്പെട്ടു. നിസ്സഹയനായ ആ സാധു തന്റെ കയ്യിൽ ഒന്നുമില്ലെന്ന് പറഞ്ഞു. നിവൃത്തി ഇല്ലാതെ കച്ചവടക്കാരൻ കോടതിയെ സമീപിച്ചു.
ന്യയാധിപൻ അദ്ദേഹത്തെ വിളിച്ചു വരുത്തി വിസ്തരിച്ചു. അവധിക്ക് കടം വീട്ടാൻ കഴിയാത്തതിനാൽ ജയിൽ ശിക്ഷയായിരുന്നു വിധി.
വിധി അംഗീകരിക്കുന്നു
വെന്നും എന്നാൽ കുടുംബത്തെ കണ്ട് വിവരം പറയാൻ ഒരു ദിവസം സമയം വേണമെന്നും അദ്ദേഹം അപേക്ഷിച്ചു. അതിന് ജാമ്യം വേണമെന്ന് ന്യായാധിപൻ.
ജാമ്യം നിൽക്കാൻ ആരുമുണ്ടായില്ല. "എനിക്ക് എന്റെ മുത്ത് നബി ﷺ ജാമ്യം നിൽക്കും! നാളെ ഞാൻ തിരിച്ചു വന്നില്ലെങ്കിൽ ഞാൻ മുത്ത് നബിയുടെ ഉമ്മതിലല്ല!"
അദ്ദേഹത്തിന്റെ നിസഹായതയും വിശ്വാസദാർഡ്യവും കണ്ട ജഡ്ജി പിറ്റേന്ന് രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ടു.
നേരെ വിട്ടിൽ ചെന്ന് ഭാര്യയോട് പറഞ്ഞു. "നമുക്കൊന്നിച്ചിരിക്കാനുള്ള ഈ അവസാന സമയം തിരുനബിയുടെ ﷺ കാരുണ്യത്തിലാണ് ലഭിച്ചത്. അതു കൊണ്ട് രാവിലെ വരെ നമുക്ക് തിരുനബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലാം"
സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കെ അദ്ദേഹം മയങ്ങിപ്പോയി.
അപ്പോൾ തിരുനബി ﷺ സ്വപ്നത്തിൽ വന്നു പറഞ്ഞു, വിഷമിക്കേണ്ട.
നാളെ ഭരണാധികാരിയുടെ അടുത്ത് ചെന്ന് പണം വാങ്ങി കടം വീട്ടാം. എന്റെ സലാം പറഞ്ഞ് ഞാൻ അയച്ചതാണെന്ന് പറഞ്ഞാൽ മതി. തെളിവായിട്ട് ഇങ്ങനെ പറയുക. 'നിങ്ങൾ രഹസ്യമായി ദിവസവും ചെല്ലിയിരുന്ന ആയിരം സ്വലാത്ത് ഇന്നലെ കുറഞ്ഞു പോയിരുന്നു , പക്ഷേ അത് പൂർണ്ണമായി തന്നെ എനിക്ക് ലഭിച്ചു."
അതിരാവിലെ തന്നെ അദ്ദേഹം യാത്രയായി.
വിഷയം ധരിപ്പിച്ചപ്പോൾ ഭരണാധികാരി സന്തോഷം കൊണ്ട് കരഞ്ഞു, കടം വീട്ടാനുള്ള 500 ദിർഹമിന് പുറമെ 2500 ദിർഹം അടങ്ങിയ ഒരു വലിയ പണസഞ്ചി സമ്മാനമായും നൽകി.
നേരെ കോടതിയിലെത്തിയപ
്പോൾ അവിടെ ജഡ്ജി കാത്തിരിക്കുന്നു ; ജയിലിലടക്കാനല്ല കടം വീട്ടാനു ളള 500 ദിർഹമുമായി !! അത്ഭുപ്പെട്ട് നിന്ന ഫഖീറിനോട് അദ്ദേഹം പറഞ്ഞു. താങ്കളുടെ കാരണത്താൽ ഞാൻ ഇന്നലെ തിരുനബിയെ ﷺ കണ്ടു. താങ്കളുടെ ബാധ്യത വീട്ടി കൊടുത്താൽ അന്ത്യനാളിൽ എന്റെ ബാധ്യതകളിൽ വീട്ടിത്തരാമെന്ന് തിരുനബി ﷺ പറഞ്ഞു. അത് കൊണ്ട് ഇത് സ്വീകരിച്ചാലും."
ആ സമയത്താണ് കച്ചവടക്കാരൻ തിരക്ക് പിടിച്ച് കടന്നു വരുന്നത് . "ബഹുമനപ്പെട്ട ജഡ്ജി അവർകളെ! ഇദ്ദേഹത്തിന്റെ കടം ഞാൻ ഒഴിവാക്കി കൊടുത്തിരിക്കുന
്നു. ഇന്നലെ എന്നോട് തിരുനബി ﷺ പറഞ്ഞു. ഇന്ന് ഞാൻ ഇദ്ദേഹത്തിന് വിട്ട് വീഴ്ച്ച ചെയ്താൽ നാളെ എനിക്ക് വിട്ട് വീഴ്ച ലഭിക്കുമെന്ന്.!
തുടർന്ന് 500 ദിർഹമിന്റെ പണക്കിഴി ഫഖീറിനെ ഏൽപ്പിച്ചിട്ട് പറഞ്ഞു "നിങ്ങളുടെ കാരണത്താലാണ് ഞാൻ തിരുനബിയെ ﷺ കണ്ടത്. അതു കൊണ്ട് എന്റെ സമ്മാനം സ്വീകരിക്കണം"
സുബ്ഹാനല്ലാഹ്!
ഫഖീറിന്റെ കടം വീടി കിട്ടി എന്ന് മാത്രമല്ല ഐശ്വര്യവാനായി തിരിച്ചു പോന്നു. ഇതാണ് സ്വലാതിന്റെ മഹത്വം. ധാരാളം സ്വലാത് ചൊല്ലിയാൽ ആവശ്യങ്ങൾ എല്ലാം നിറവേറ്റപ്പെടും എന്ന് തിരുനബി ﷺ ഹദീസിലൂടെ അറിയിച്ചിട്ടുണ്ട്.
നമുക്കും സ്വലാത് ചൊല്ലാം നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
ﺍﻟﻠﻬﻢ ﺻﻞ ﻋﻠﻰ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﻭﻋﻠﻰ ﺍﻟﻪ ﻭﺻﺤﺒﻪ ﻭﺳﻠﻢ ⬆


from wt sp

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات