ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളി ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷം ഇന്ന് കര്‍ണാടകയില്‍ നടക്കും. സംസ്ഥാന സര്‍ക്കാറാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നവംബര്‍ 10ന് ടിപ്പുജയന്തി ആഘോഷം തുടങ്ങിയത്.
നവംബര്‍ 20നാണ് ടിപ്പു സുല്‍ത്താന്റെ യഥാര്‍ഥ ജന്മ ദിനമായി കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ വകുപ്പ് നടത്തിയ ആഘോഷങ്ങളുടെ ചുമതല ഇത്തവണ കന്നട സാംസ്‌കാരിക വകുപ്പ് തന്നെ ഏറ്റെടുക്കുകയായിരുന്നു. അതേസമയം, മടിക്കേരിയില്‍ ടിപ്പുജയന്തി വിരോധി ഹോരട്ടി സമിതി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദിന് കുടകിലെ സ്ഥാപനങ്ങള്‍, ടാക്‌സി ഉടമകള്‍, തോട്ടമുടമകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചു.
അതേ സമയം, നാടിന്റെ അഭിമാനമായ ടിപ്പു സുല്‍ത്താനെ രാജ്യം വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. സാംസ്‌കാരിക നായകര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബെംഗളൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട് ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാട് രംഗത്ത് വന്നിരുന്നു. നിയമസഭാ മന്ദിരമായ വിധാന്‍ സൗധക്ക് പകരം രവീന്ദ്ര കലാക്ഷേത്രയിലാണ് സംസ്ഥാനതല ആഘോഷ പരിപാടി നടക്കുക. ജില്ലകള്‍ തോറും പരിപാടികള്‍ സംഘടിപ്പിക്കാന്‍ കന്നട സാംസ്‌കാരിക വകുപ്പിന് സര്‍ക്കാര്‍ 60 ലക്ഷം രൂപ അനുവദിച്ചതായി സെക്രട്ടറി എസ് ആര്‍ ഉമാശങ്കര്‍ പറഞ്ഞു.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات