Zakir Naik

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍നായിക്കിന്റെ സംഘടനക്ക് ഇന്ത്യയില്‍ നിരോധനം. സാക്കിര്‍ നായിക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം എര്‍പ്പെടുത്തിയത്. യുഎപിഎ ചുമത്തി അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സാക്കിര്‍ നായിക്കിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. ബംഗ്ലാദേശില്‍ ആക്രമണം നടത്തിയ ഭീകരര്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടവരാണെന്ന കണ്ടെത്തലാണ് അദ്ദേഹത്തിലേക്ക് അന്വേഷണം എത്തിച്ചത്. സാക്കിര്‍ നായിക്കിന്റെ നിരവധി അനുയായികള്‍ തീവ്രവാദ ബന്ധമുള്ളവരാണെന്ന് പിന്നീട് പല റിപ്പോര്‍ട്ടുകളും പുറത്തുവരികയും ചെയ്തിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള പീസ് ടി വി വഴിയും അല്ലാതെയും സാക്കിര്‍ നായിക്ക് നടത്തിയ പ്രഭാഷണങ്ങള്‍ കേന്ദ്ര എജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات