Kanthapuram

തിരുവനന്തപുരം: മതത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മതത്തെക്കുറിച്ച് അറിയാത്ത് രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതത്തില്‍ ഇടപെടുന്നതിനു പകരം രാഷ്ട്രീയക്കാര്‍ അവരവരുടെ മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, റിയാത്ത കാര്യത്തില്‍ ഇടപെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് അഞ്ചു ബാങ്കുവിളിയുടെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഏക സിവില്‍ കോഡ് വിഷയം സജീവ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات