✨💐സുഭാഷിതം💐✨2⃣6⃣3⃣
👉അസാധുവായ 50 ദീനാർ👈
🔶🔷🔶🔷🔶🔷🔶🔷🔶 
ويروي انه (ابو بكر الشبلي) قال: " كنت يوما جالسا، فجرى بخاطري أني بخيل، فقلت: أنا بخيل؟! فقاومني خاطري، وقال: بلى!، انك بخيل!. فقلت: مهما فتح على اليوم، لأدفعنه إلى أول فقير يلقاني!. قال: بينا أنا أتفكر، إذ دخل على صاحب لمؤنس الخادم، ومعه خمسون دينارا، فقال: اجعل هذه في مصالحك "، فأخذتها وخرجت. وإذا بفقير مكفوف، بين يدي مزين، يحلق رأسه، فتقدمت إليه، وناولته الصرة، فقال لي: أعطها للمزين ". فقلت: " أنها دنانير! "، فقال: " أو ليس قد قلنا انك بخيل؟! "، فناولتها للمزين : فقال : من عاداتنا أن الفقير إذا جلس بين أيدينا لا نأخذ منه أجرا ". قال: فرميتها في دجلة فقلت: " ما أعزك أحد إلا أذله الله! ".
(طبقات الأولياء - ابن الملقن)
🔶🔷🔶🔷🔶🔷🔶🔷
മഹാനായ അബൂബകറുശ്ശിബലി തങ്ങൾ പറയുന്നു : ഒരു ദിവസം ഞാനിരുന്ന് ആലോചിച്ചു : ഞാനൊരു പിശുക്കനാണ്.! എൻറെ ഉള്ള് പറഞ്ഞു : ഞാനൊരു പിശുക്കൻ തന്നെയാണ്.? അതിനിടക്ക് ചിന്ത നേരാക്കാനുള്ള ശ്രമങ്ങളൊക്കെ മനസ്സിൻറെ ഭാഗത്ത് നിന്നുണ്ടായെങ്കിലും പിശുക്കൻ തന്നെയാണെന്ന ചിന്ത തന്നെ മികച്ചു നിന്നു.! 
അങ്ങിനെ ഞാൻ തീരുമാനിച്ചു : പിശുക്കനായിക്കൂടാ... ഇന്നത്തെ ദിവസം വല്ലതും ഒത്ത് കിട്ടിയാൽ അത് മുഴുവനായും ഞാൻ ആദ്യം കാണുന്ന ഫഖീറിന് കൊടുക്കും.! ചിന്തകളിൽ മുഴുകിയിരിക്കെ മുഅ്നിസുൽ ഖാദിം രാജാവിൻറെ (മുളഫ്ഫർ) ഒരു മന്ത്രി അന്പത് ദീനാറുമായി എൻറെയരികിലേക്ക് കടന്നു വന്നു.! അദ്ദേഹം പറഞ്ഞു : ഈ പണം നിങ്ങൾ ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിച്ചോളൂ..! ഞാൻ അതെടുത്ത് പുറത്തിറങ്ങി.! പിശുക്കനല്ലെന്ന് ഉറപ്പ് വരുത്തണമല്ലോ..! പുറത്തിറങ്ങിയപ്പോൾ അന്ധനായ ഒരുഫഖീർ ബാർബറുടെ മുന്നിലിരുന്ന് തലമുടി വടിക്കുന്നത് കണ്ടു.! 
ഞാൻ അദ്ദേഹത്തിനരികിലേക്ക് ചെന്നു പണസഞ്ചി അദ്ദേഹത്തിന് നൽകി.! അദ്ദേഹം പറഞ്ഞു : ആ ബാർബർക്ക് കൊടുത്തേക്കൂ.... ഞാൻ പറഞ്ഞു : ഹൗ ബാർബർക്ക് കൊടുക്കാനോ... ഇത് വളരേ കൂടുതൽ ദീനാറണ്ട്..! അദ്ദേഹം പറഞ്ഞു : "നമ്മൾ ആദ്യമേ പറഞ്ഞില്ലേ താങ്കൾ പിശുക്കനാണെന്ന്..!?" 
(മനസ്സിലുള്ളിൽ നടന്നത് ഈ ഫഖീർ അറിഞ്ഞിരിക്കുന്നു.!) ഉടനെ ഞാനത് ബാർബർക്ക് കൊടുത്തു, അദ്ദേഹം പറഞ്ഞു : ഫഖീറുമാർ വന്ന് ഞങ്ങളുടെ മുന്നിലിരുന്നാൽ അവരോട് കൂലി വാങ്ങാതിരിക്കലാണ് ഞങ്ങളുടെ പതിവ്, (പണത്തിന് വേണ്ടി നല്ല ശീലങ്ങൾ മാറ്റി വെക്കാൻ പറ്റില്ല) ഇത് കേട്ടതോടെ അന്പത് ദീനാർ നദിയിലേക്ക് വലിച്ചെറിഞ്ഞിട്ട് ഞാൻ പറഞ്ഞു : "നിന്നെ ആര് വില വെച്ചാലും അല്ലാഹു അവരെ നിന്ദ്യരാക്കുക തന്നെ ചെയ്യും...!"

(ഇത് പോലെയുള്ള സംഭവങ്ങളിൽ പറയുന്ന ഫഖീർ നാം ഉദ്ദേശിക്കുന്ന പോലെ ജനങ്ങളുടെ മുന്നിൽ യാചിക്കാൻ നടക്കുന്ന ഫഖീറല്ല, അല്ലാഹുവിലേക്ക് സഞ്ചാരം ചെയ്യുന്ന സൂഫികളാണ്, ദരിദ്രരായിട്ടാണ് അവർ ഭൂമിയിൽ നടക്കുക, അവരുടെ ആർത്തി പണത്തിലേക്കല്ല, അല്ലാഹുവിലേക്കാണ്)

👉ഒരു അനപത് ദീനാർ കൊണ്ട് മഹാനവർകൾ കുടുങ്ങിയത് നോക്കൂ.... ഫഖീറിൻറെ മുന്നിൽ ചെന്നപ്പോൾ ഫഖീർ അതിന് മൂല്ല്യം കാണുന്നില്ല, അത് ബാർബർക്ക് കൊടുക്കാൻ മാത്രമേയുള്ളൂ... ബാർബർക്ക് കൊടുത്തപ്പോൾ അതിനേക്കാൾ അദ്ദേഹം വില കൽപിക്കുന്നത് തൻറെ നല്ല ശീലത്തിനാണ്... ബാർബർക്കും ഫഖീറിനും വേണ്ടെങ്കിൽ ഇനി ഇതും കൊണ്ട് ആരെ തേടി നടക്കണം..? വലിച്ചൊരേറ് കൊടുത്തു.... പുഴയിലേക്ക്

പണത്തിനുള്ള വില മനുഷ്യൻ കൽപിച്ചു നൽകുന്നതാണ്, കയ്യിലുള്ള പണമാണ് ഏറ്റവും മൂല്ല്യവത്തായത് എന്ന് കരുതരുത്, നമ്മുടെ നല്ല വിശ്വാസങ്ങളെയും സത്സ്വഭാവത്തെയും സത്പേരിനെയും നല്ല ശീലങ്ങളെയും സർവ്വോപരി പാത്രീക ചിന്തകളെയുമാണ് മൂല്ല്യവത്തായി കാണേണ്ടത്... രഹസ്യകേന്ദ്രത്തിൽ അടക്കി വെച്ചിട്ടുള്ള നോട്ടുകെട്ടുകൾ എന്തു ചെയ്യുമെന്ന് വേവലാതിപ്പെടുന്ന പലരെയും ഇന്നലെ കാണാൻ കഴിഞ്ഞു....

സുഭാഷിതം/263/10-11-2016
🔷🔶🔷🔶🔷🔶🔷🔶🔷
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات