കേരളത്തിലെ ഇസ്ലാം മതവിശ്വാസികളുടെ കൂട്ടായ്മകളായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നീ പണ്ഡിത സംഘടനകൾ ഒരേ വേദിയിലിരുന്ന് ഒരേ ശബ്ദത്തിൽ
ഇസ്ലാമീക ശരീഅത്തിന് വേണ്ടി സമര മുഖത്തേക്കിറങ്ങിയാൽ പിന്നെ എന്താ ബാക്കിയുള്ളത്..... മൂന്ന് പ്രാവശ്യം ആയി പ്രയോഗിക്കേണ്ട വിവാഹ മോചന
അവസരങ്ങൾ ഒരാൾ ഒരു വട്ടം തന്നെ പ്രയോഗിച്ചാൽ അത് വിവാഹമോചനം തന്നെയാവില്ല....? എന്നും ഒരു പ്രാവശ്യമേ ആകൂ എന്നാണ് കണക്കാക്കേണ്ടത്?..... എന്നും പറയുന്നവർ മതകാര്യങ്ങളിൽ സ്വയേഷ്ടപ്രകാരം അഭിപ്രായം പറയുന്ന വഹാബികളും ഇബ്നുതൈമിയ്യ:യും ദാഹിരിയ്യാ വിഭാഗക്കാരുമാണെന്നും അതേ സമയം സർവ്വ ഇമാമുകളും അഹ്ലുസ്സുന്നയുടെ പ്രമാണങ്ങളും ഇക്കാര്യത്തിൽ ദുരുപയോഗം മൂലം ഒരാൾ മൂന്ന് വിവാഹമോചന വാക്കുകൾ ഒന്നിച്ച് പറഞ്ഞാൽ മൂന്ന് അവസരവും അവന് നഷ്ടമാവുമെന്നാണ് എന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി അബുൽ ബുഷറകെ.എം മുഹമ്മദ് മൗലവി ചേലക്കുളം അവർകൾ ശരീഅത്ത് സമ്മേളനത്തിൽ പറഞ്ഞു. അഹ്ലുസ്സുന്നയുടെ വേദിയിൽ നിന്ന് മാത്രമേ ഇസ്ലാമിക ശരീഅത്ത്സംരക്ഷണം സംബന്ധിച്ച് പറയാൻ അവകാശമുള്ളൂ എന്നും അതിന് ഉചിതമായ വേദിയാണ് സമസ്ത ഇവിടെ സംഘടിപ്പിപ്പിച്ചിരിക്കുന്നത് എന്നും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ബഹു: നജീബ് മൗലവിയുടെ പ്രതിനിധി ബഷീർ മൗലവി അടിമാലി പ്രസ്താവിച്ചു. ഇസ്ലാമിക ശരീഅത്ത് സമ്പൂർണവും കാലീ കവുമാണെന്നതിനാൽ അതിൽ ഭേദഗതിക്ക് യാതൊരു പഴുതു മില്ലന്നും ലോക രക്ഷിതാവായ അല്ലാഹുവിൻെറ നിയമങ്ങൾ അട്ടി മറിക്കാനോ തിരുത്തുവാനോ ഒരു ഏജൻസിക്കുമാവില്ലന്നും ശരീഅത് സമ്മേളനം ഉൽഘാടനം ചെയ്ത് സമസ്ത സെക്രട്ടറി ബഹു: കാന്തപുരം ഉസ്താദ് പറഞ്ഞു.
ഇതാണ് യോജിപ്പ് ...ഐക്യം.... എന്നൊക്കെപ്പറയുന്നത് '.... അല്ലാതെ ഉള്ളിൽ ഒളിപ്പിച്ച ഒളിയജണ്ടകളുമായി എന്ത് പ്രഖ്യാപിച്ചിട്ട് എന്ത് കാര്യം? അഹ്ലുസ്സുന്ന: അതായത് ഇസ്ലാം മതവിശ്വാസികൾ ഒന്നായി ത്തീർന്നാൽ ഇവിടെ പിന്നെന്ത് സിവിൽ കോഡ് ? യൂണിഫോം കോഡ് ?

🔵*കുഞ്ഞുമുഹമ്മദ് സഖാഫി തൃക്കാക്കര*🔵

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات